ജിപ്മെർ നഴ്സിങ്, മെഡിക്കൽ ബിഎസ്‌സി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള മികച്ച മെഡിക്കൽ പഠനസ്ഥാപനമായ പുതുച്ചേരി ജിപ്മെറിൽ നഴ്സിങ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ബിഎസ്‌സി പ്രവേശനത്തിനു സെപ്റ്റംബർ 5നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.jipmer.edu.in. ∙ ബിഎസ്‌സി നഴ്സിങ്: 94 സീറ്റിൽ പെൺകുട്ടികൾക്ക് 85, ആൺകുട്ടികൾക്ക്

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള മികച്ച മെഡിക്കൽ പഠനസ്ഥാപനമായ പുതുച്ചേരി ജിപ്മെറിൽ നഴ്സിങ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ബിഎസ്‌സി പ്രവേശനത്തിനു സെപ്റ്റംബർ 5നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.jipmer.edu.in.
Read Also : ‘ഗേറ്റ്’ അപേക്ഷ ഓഗസ്റ്റ് 30 മുതൽ
∙ ബിഎസ്‌സി നഴ്സിങ്: 94 സീറ്റിൽ പെൺകുട്ടികൾക്ക് 85, ആൺകുട്ടികൾക്ക് 9
∙ബിഎസ്‌സി അലൈഡ് ഹെൽത്ത് സയൻസസ് (11 കോഴ്സുകൾ): മെഡിക്കൽ ലാബ് സയൻസസ് (37 സീറ്റ്). ബാക്കി 10 കോഴ്സുകൾക്കും 5 സീറ്റ് വീതം. അനസ്തീസിയാ ടെക്, ഒപ്റ്റോമെട്രി, കാർഡിയാക് ലാബ് ടെക്, ഡയാലിസിസ് തെറപ്പി ടെക്, ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി & ഇമേജിങ് ടെക്, ന്യൂറോ ടെക്, ന്യൂക്ലിയർ മെഡിസിൻ ടെക്, പെർഫ്യൂഷൻ ടെക്, റേഡിയോതെറപ്പി ടെക്. ആകെ 181 സീറ്റ്.
നഴ്സിങ് പ്രോഗ്രാം 24 ആഴ്ചത്തെ സ്റ്റൈപൻഡോടെയുള്ള ഇന്റേൺഷിപ് ഉൾപ്പെടെ 4 വർഷം. അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലെ 4 വർഷത്തിൽ ഒരു വർഷം നിർബന്ധ ഇന്റേൺഷിപ്പാണ്. പക്ഷേ മെഡിക്കൽ ലാബ് സയൻസസിനു മാത്രം മൂന്നര വർഷം ക്ലാസും 6 മാസം ഇന്റേൺഷിപ്പും.
നീറ്റ്–യുജി 2023 റാങ്ക് വേണം. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50% മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40%, ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 45%. ഉയർന്ന പ്രായപരിധിയില്ല.
പട്ടികജാതി/വർഗ, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി, പുതുച്ചേരി സ്വദേശി സംവരണമുണ്ട്. ഓൺലൈൻ അപേക്ഷയ്ക്കുള്ള നടപടി സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. സിലക്‌ഷൻ ലിസ്റ്റ് സെപ്റ്റംബർ 16ന് അകം. കൗൺസലിങ് സെപ്റ്റംബർ അവസാനവാരം. 1200 രൂപ ട്യൂഷൻഫീയടക്കം പ്രവേശനസമയത്ത് അടയ്ക്കേണ്ടത് 11,410 രൂപ മാത്രം. ഹോസ്റ്റലുണ്ട്.
Content Summary : Apply Now for JIPMER Nursing and Medical B.Sc Programs