ഇരുട്ടിൽ ജനിച്ച്, ഇരുട്ടിലൂടെ വളർന്നിട്ടും ചുറ്റുമുള്ളവർക്കു വെളിച്ചം പകർന്ന വ്യക്തിയാണ് കെ.വിശ്വനാഥൻ. കൈ പിടിച്ചു കൂടെ നടന്നു സ്നേഹാക്ഷരങ്ങൾ. വീഴാതെ താങ്ങിനിർത്തി പിന്തുണയും കരുതലും. തന്റെയുള്ളിലെ വെളിച്ചത്തെ അദ്ദേഹം ആദ്യം കണ്ടെത്തി. ലോകത്തിനത് പകർന്നുനൽകി. സ്വയം ഇരുട്ടിലൂടെ നടന്നപ്പോഴും

ഇരുട്ടിൽ ജനിച്ച്, ഇരുട്ടിലൂടെ വളർന്നിട്ടും ചുറ്റുമുള്ളവർക്കു വെളിച്ചം പകർന്ന വ്യക്തിയാണ് കെ.വിശ്വനാഥൻ. കൈ പിടിച്ചു കൂടെ നടന്നു സ്നേഹാക്ഷരങ്ങൾ. വീഴാതെ താങ്ങിനിർത്തി പിന്തുണയും കരുതലും. തന്റെയുള്ളിലെ വെളിച്ചത്തെ അദ്ദേഹം ആദ്യം കണ്ടെത്തി. ലോകത്തിനത് പകർന്നുനൽകി. സ്വയം ഇരുട്ടിലൂടെ നടന്നപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുട്ടിൽ ജനിച്ച്, ഇരുട്ടിലൂടെ വളർന്നിട്ടും ചുറ്റുമുള്ളവർക്കു വെളിച്ചം പകർന്ന വ്യക്തിയാണ് കെ.വിശ്വനാഥൻ. കൈ പിടിച്ചു കൂടെ നടന്നു സ്നേഹാക്ഷരങ്ങൾ. വീഴാതെ താങ്ങിനിർത്തി പിന്തുണയും കരുതലും. തന്റെയുള്ളിലെ വെളിച്ചത്തെ അദ്ദേഹം ആദ്യം കണ്ടെത്തി. ലോകത്തിനത് പകർന്നുനൽകി. സ്വയം ഇരുട്ടിലൂടെ നടന്നപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുട്ടിൽ ജനിച്ച്, ഇരുട്ടിലൂടെ വളർന്നിട്ടും ചുറ്റുമുള്ളവർക്കു വെളിച്ചം പകർന്ന വ്യക്തിയാണ് കെ.വിശ്വനാഥൻ. കൈ പിടിച്ചു കൂടെ നടന്നു സ്നേഹാക്ഷരങ്ങൾ. വീഴാതെ താങ്ങിനിർത്തി പിന്തുണയും കരുതലും. തന്റെയുള്ളിലെ വെളിച്ചത്തെ അദ്ദേഹം ആദ്യം കണ്ടെത്തി. ലോകത്തിനത് പകർന്നുനൽകി. സ്വയം ഇരുട്ടിലൂടെ നടന്നപ്പോഴും മറ്റുള്ളവരെ വെളിച്ചത്തിലേക്കു നയിച്ചു. ‘വെളിച്ചത്തിനെന്തു വെളിച്ചം!’ എന്ന് അദ്ദേഹത്തെ പരിചയപ്പെടുന്നവർ അദ്ഭുതപ്പെടില്ല. ഇരുട്ടിനും എന്തു വെളിച്ചം എന്ന് ആത്മാർഥമായി സമ്മതിക്കും. പരിമിതികളെ മറികടന്നതിന്റെ അംഗീകാരം കൂടിയാണത്; ഇച്ഛാശക്തി കൊണ്ട് ഏത് ഇരുട്ടിനെയും അതിജീവിക്കാമെന്ന പാഠവും. വിശ്വനാഥൻ പ്രകാശത്തിന്റെ നാഥൻ കൂടിയാണ്. കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ ഗുരുവായൂർ ക്യാംപസിലെ സാഹിത്യ അധ്യാപകനാണ്. എഴുത്തുകാരനും പണ്ഡിതനുമാണ്. വെളിച്ചം നിഷേധിക്കപ്പെട്ട കണ്ണുകളുടെ പരിമിതി അതിജീവിച്ച് അറിവിന്റെ, അധ്യാപനത്തിന്റെ, സാഹിത്യത്തിന്റെ ലോകത്തെ തിളങ്ങുന്ന അക്ഷര ജ്യോതിസ്സ്. 

Read Also : അച്ചനെ’ പേടിച്ച് 18–ാം വയസ്സിൽ കോളജ് അധ്യാപകൻ; എവിടെയും അപേക്ഷിക്കാതെ കിട്ടിയത് 3 ജോലി

ADVERTISEMENT

കാഴ്ചയുടെ ലോകത്ത് തപ്പിത്തടഞ്ഞ വിശ്വനാഥന് കുട്ടിക്കാലത്ത് അക്ഷരങ്ങൾ പരിചയപ്പെടുത്തിയത് അമ്മയാണ്. വാക്കുകളിലൂടെ പിച്ച നടന്ന് കുട്ടി അറിവിന്റെ പടികൾ കയറി. വഴിയിൽ മഹാനായ ഒരു അധ്യാപകൻ ആ കുട്ടിക്കു വഴിവിളക്കായി– പ്രഫ. കെ.പി.നാരായണപ്പിഷാരടി. വിജ്ഞാനത്തിന്റെ വറ്റാത്ത ഉറവ. സ്നേഹസമ്പന്നൻ. അറിവു തേടിച്ചെന്ന ആരെയും നിരാശനാക്കാത്ത ഗുരുസാഗരം. ആ മഹാഗുരുവിന്റെ സവിധത്തിൽ എത്താനായതാണ് വിശ്വനാഥന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അക്ഷരങ്ങളെ പിന്തുടരാൻ പ്രേരിപ്പിച്ച അദ്ദേഹത്തിന്റെ സഹായത്തോടെയാണ് സംസ്കൃതം വശമാക്കിയത്; അക്ഷരയാത്ര വ്യർഥമല്ലെന്നു മനസ്സിലാക്കിയതും. 

 

കുട്ടിക്കാലം മുതലേ പരിമിതമായിരുന്നു കാഴ്ചശക്തി. ഇടയ്ക്കിടെയെത്തിയ രോഗങ്ങൾ വീണ്ടും തടസ്സങ്ങൾ സൃഷ്ടിച്ചപ്പോൾ ക്രമേണ വെളിച്ചം പൂർണമായി നിഷേധിക്കപ്പെട്ടു. 30 വയസ്സ് ആയപ്പോഴേക്കും പൂർണാന്ധത. എന്നാൽ പഠനത്തിനും സാഹിത്യ സപര്യയ്ക്കും അതൊന്നും തടസ്സമായില്ല. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്ന് സംസ്കൃത സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, എംഫിൽ, ഡോക്ടറേറ്റ് എന്നിവ നേടി.  കുറച്ചു വർഷത്തെ അധ്യാപന പരിചയത്തിനുശേഷം കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ ഗുരുവായൂർ ക്യാംപസിൽ ഔദ്യോഗിക ജീവിതം തുടങ്ങി. 

കെ.വിശ്വനാഥൻ എഴുതിയ പുസ്തകം.

 

ADVERTISEMENT

നാടകമായിരുന്നു ആദ്യ ഇഷ്ടങ്ങളിലൊന്ന്. സംഭാഷണങ്ങൾ ഇഷ്ടത്തെ പൊലിപ്പിച്ചു. ആദ്യകേൾവിയിൽത്തന്നെ അവ ഹൃദിസ്ഥമായി. ഓരോ രംഗത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞ് അകക്കണ്ണിൽ നാടകം പൂർണമായി കണ്ടു. ആ അഭിരുചിയുടെയും ഇഷ്ടത്തിന്റെയും സദ്ഫലമാണ് ‘ഭീഷ്മായണം’ എന്ന സമ്പൂർണ സംസ്കൃത നാടകം. 

Read Also : വീട്ടിൽ മൂന്ന് ഡോക്ടർമാർ, പഠിത്തത്തിന്റെ ഹരം കയറിയ കുടുംബം; വിശേഷങ്ങൾ പങ്കുവച്ച് ഡോ. സുജകാർത്തിക

എഴുതാനും പ്രൂഫ് വായിക്കാനും ബുദ്ധിമുട്ടിയിരുന്നു ഒരു കാലത്ത്. എന്നാൽ കാഴ്ചയില്ലാത്തവർക്കും ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ സ്വതന്ത്ര സോഫ്റ്റ് വെയറിൽ സത്യശീലൻ എന്ന അധ്യാപകൻ യാഥാർഥ്യമാക്കിയതോടെ എഴുത്തിന്റെ ലോകം തെളിഞ്ഞുവന്നു. മലയാളത്തിൽ രണ്ടു നോവലുകൾ എഴുതി പ്രസിദ്ധീകരിച്ചു. കർണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ‘കീഴാളന്റെ കീഴായ്മ’യും ‘നിഴൽപ്പകർച്ചകളും’. പുതിയൊരു നോവലിന്റെ പണിപ്പുരയിലാണദ്ദേഹം. അതും മഹാഭാരത കഥാപാത്രത്തെ അടിസ്ഥാനമാക്കി. ആ കഥാപാത്രവും അന്ധനായിരുന്നു. 

 

ADVERTISEMENT

കാഴ്ച പരിമിതി വിശ്വനാഥന്റെ യാത്രകൾക്ക് പരിമിതിയായിട്ടില്ല. കാശിയും ഗയയും ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടേറെ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. സ്വയം വായിക്കാനാവാത്ത പരിമിതിയെ മറികടന്നത് പ്രിയ വിദ്യാർഥികളിലൂടെയാണ്. അവർ അദ്ദേഹത്തിന്റെ കണ്ണുകളായി. രണ്ടു പതിറ്റാണ്ടിലധികം നീണ്ട അധ്യാപന ജീവിതത്തിൽ ഒരു വിദ്യാർഥിയിൽനിന്നു പോലും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുകൂടിയാണ് കൂട്ടുകൂടിയ വിദ്യാർഥികൾക്കൊപ്പം അറിവിന്റെ ലോകത്തേക്കു നടന്നത്. അവർ എല്ലാ അർഥത്തിലും അധ്യാപകനെ ഉൾക്കൊണ്ടു. സംസ്കൃതത്തിലും മലയാളത്തിലും അഗാധ പാണ്ഡിത്യം നേടിയ വിശ്വനാഥൻ ജ്യോതിഷത്തിലും ഉപരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്. പുസ്തകം വായിച്ചുകൊടുക്കാനും പ്രൂഫ് നോക്കാനും കൂട്ടായി ഭാര്യ ശ്രീജയുണ്ട്. മകൻ വിശ്വജിത്ത് സ്കൂൾ വിദ്യാർഥി. 

Read Also : കുട്ടിക്യൂറാ മണമില്ലാത്ത, കണ്ണുകളിൽ നക്ഷത്രങ്ങളില്ലാത്ത ശൂന്യത ബാക്കിവച്ച കത്രിക്കുട്ടി ടീച്ചർ

ഇനിയും അറിയാനുണ്ട് വിശ്വനാഥൻ എന്ന വിദ്യാർഥിക്ക്, ഇനിയും എഴുതാനുണ്ട് അദ്ദേഹത്തിലെ എഴുത്തുകാരന്, അറിവു പകരാനുണ്ട് അധ്യാപകന്. എന്നാൽ, അദ്ദേഹത്തെ വായിക്കേണ്ടതും അറിയേണ്ടതും ഉൾക്കൊള്ളേണ്ടതും ലോകത്തിന്റെ കടമ കൂടിയാണ്. കടമ നിറവേറാൻ വൈകരുതെന്ന് അദ്ദേഹമല്ല ഓർമിപ്പിക്കുന്നത്; ജീവിതവും കൃതികളും ദർശനങ്ങളും തന്നെയാണ്. അവ കാലത്തെ അതിജീവിക്കുന്നതാണ്. കാഴ്ചയെ, കേൾവിയെ അതിലംഘിക്കുന്നതാണ്. അറിവ് തേടിയും ഉപാസിച്ചും കൂടുതൽ നന്നായി ജീവിക്കാനുളള പ്രചോദനമാണ്. അതു കണ്ടറിയുന്നില്ലെങ്കിൽ കാഴ്ച ശക്തിയല്ല, ദൗർബല്യമാണ്. വായിക്കുന്നില്ലെങ്കിൽ യഥാർഥ അറിവിനു നേരെ മുഖം തിരിക്കുകയാണ്. വിശ്വനാഥന്റെ ജീവിതം കെട്ടുകഥയല്ല. യാഥാർഥ്യമാണ്. കണ്ണടച്ചാലും ഇല്ലാതാകാത്ത സത്യം. ഇരുട്ടിലും തിളങ്ങുന്ന വെളിച്ചം. 

 

Content Summary : Unveiling the Untold Story of K. Viswanathan: A Literary Astrologer and Teacher

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT