സ്വഭാവദാർഢ്യം അലങ്കാരമല്ല, അടിത്തറയാണ്. അലങ്കാരങ്ങളെല്ലാം കാലപ്പഴക്കത്തിലോ പ്രതികൂല സാഹചര്യത്തി ലോ തകർന്നുവീഴും. അടിത്തറ അങ്ങനെതന്നെ നിലനിൽക്കും. ജീവിതമൂല്യങ്ങളെ അലങ്കാരമായി കൊണ്ടുനടക്കുന്നവർ പ്രത്യക്ഷത്തിൽ വിശുദ്ധരും വിനയാന്വിതരുമായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയോധിക കടയിലെത്തി കോഴിയിറച്ചി ആവശ്യപ്പെട്ടു. വിൽപനക്കാരൻ ഫ്രീസറിൽനിന്ന് ആകെയുണ്ടായിരുന്ന കോഴിയിറച്ചിയെടുത്ത് ത്രാസിൽവച്ചു നോക്കിയിട്ടു പറഞ്ഞു: ഒന്നരക്കിലോയുണ്ട്. സ്ത്രീ ചോദിച്ചു: ഇതിലും തൂക്കമുള്ളതുണ്ടോ? അയാൾ തന്ത്രം പ്രയോഗിച്ചു: ആ കോഴി ഫ്രീസറിൽ തിരിച്ചുവച്ച് മറ്റൊന്ന് എടുക്കുന്നതായി അഭിനയിച്ചു. അതു ത്രാസിൽ വച്ചപ്പോൾ വിരൽ അമർത്തിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു: ഇതു രണ്ടു കിലോയുണ്ട്. വിനയത്തോടെയുള്ള അയാളുടെ പെരുമാറ്റം ഇഷ്ടപ്പെട്ട വയോധിക പറഞ്ഞു: എങ്കിൽ രണ്ടെണ്ണവും പാക്ക് ചെയ്തോളൂ. 

Read Also : ‘തള്ളി’ മറിക്കരുത്; സത്യം മാത്രം പറയാം, കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും

ADVERTISEMENT

സ്വഭാവദാർഢ്യം അലങ്കാരമല്ല, അടിത്തറയാണ്. അലങ്കാരങ്ങളെല്ലാം കാലപ്പഴക്കത്തിലോ പ്രതികൂല സാഹചര്യത്തി ലോ തകർന്നുവീഴും. അടിത്തറ അങ്ങനെതന്നെ നിലനിൽക്കും. ജീവിതമൂല്യങ്ങളെ അലങ്കാരമായി കൊണ്ടുനടക്കുന്നവർ പ്രത്യക്ഷത്തിൽ വിശുദ്ധരും വിനയാന്വിതരുമായിരിക്കും. അനുകൂലമായ പ്രലോഭനസാഹചര്യങ്ങളെത്തിയാൽ പലവിധ വർണങ്ങളും ഒരുപോലെ ഒലിച്ചിറങ്ങും. മൂല്യങ്ങൾ അടിത്തറയായി നിലനിർത്തുന്നവർക്കു സന്ദർഭങ്ങൾക്കനുസരിച്ചുള്ള അറ്റകുറ്റപ്പണി നടത്തേണ്ടതില്ല.  ആളുകൾക്കും അവസരങ്ങൾക്കുമനുസരിച്ച് അവർക്കു സ്വഭാവവ്യതിയാനം വരില്ല. ബലവാനോടും ബലഹീനനോടും ഒരേരീതിയിൽ പെരുമാറും. ഇരുട്ടിലും വെളിച്ചത്തിലും അവർക്ക് ഒരേ പെരുമാറ്റമാണ്. നേട്ടങ്ങൾക്കനുസരിച്ച് ചുവടുമാറ്റില്ല. ലാഭം, നഷ്ടം തുടങ്ങിയ വാക്കുകൾ തങ്ങളുടെ സത്യസന്ധതയ്ക്കോ സന്മാർഗത്തിനോ വിലയിടാൻ അവർ സമ്മതിക്കില്ല. 

Read Also : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകാൻ പഠിക്കാം; ലോകത്തെ ആദ്യ ഡിഗ്രി കോഴ്സ് അയർലൻഡിൽ

ADVERTISEMENT

എല്ലാവർക്കും മതിപ്പുവിലയുണ്ട്. സ്വന്തം മനോഭാവവും നിലപാടുകളും പ്രവർത്തനശൈലിയുമാണ് ആ വില തീരുമാനിക്കുന്നത്. ഒരായുസ്സിന്റെ ശ്രമഫലമാണ് നല്ല മതിപ്പുവില. ഒരു നിമിഷത്തെ അശ്രദ്ധയോ അതിമോഹമോ മതി വിലനിലവാരം തകർന്നടിയാൻ. ഏതു കാലാവസ്ഥയിലും ഒരേ നിലവാരം പുലർത്തുന്നവരാണ് സ്വഭാവ ദാർഢ്യമുള്ളവർ. സുകൃതം ജപിക്കുന്നവരോടും അസഭ്യം പറയുന്നവരോടും അവർക്ക് ഒരേ ശൈലിയായിരിക്കും. എളുപ്പത്തിൽ കബളിപ്പിക്കാം എന്നു കരുതുന്നവരുടെ മുന്നിൽ സ്വന്തം മൂടുപടം അഴിഞ്ഞുവീഴുന്നതാണ് ഏറ്റവും വലിയ അപകീർത്തി. ഒരു വശീകരണത്തോടും അടിയറവു പറയാത്തവർ ഒരു സന്ദേശമാണ്. അങ്ങനെയുള്ളവർ കൂടെ നിൽക്കുന്നവർക്ക് ആത്മവിശ്വാസമാണ്.

ഇന്റേൺഷിപ് ചെയ്താൽ ഇഷ്ടപ്പെട്ട ജോലി കിട്ടുമോ? - വിഡിയോ

ADVERTISEMENT

Content Summary : The Power of Consistency: How Upholding Values Transcends Circumstances

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT