രണ്ടു രാജ്യങ്ങളിലെ രണ്ടു സർവകലാശാലകളിലായി ഗവേഷണപഠനം– ഇത്തരമൊരു ഇരട്ട ഓഫർ നിരസിക്കാൻ പറ്റുമോ ? യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ സ്കോളർഷിപ്പുകളിലൊന്നായ ‘മേരി സ്ക്ലോഡോവ്സ്ക ക്യൂറി ആക്‌ഷൻസ്’ (എംഎസ്‌സിഎ) ഇങ്ങനെ പല വേറിട്ട സാധ്യതകളും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇരട്ട നൊബേൽ ജേതാവായ ശാസ്ത്രജ്ഞ മേരി ക്യൂറിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു രാജ്യങ്ങളിലെ രണ്ടു സർവകലാശാലകളിലായി ഗവേഷണപഠനം– ഇത്തരമൊരു ഇരട്ട ഓഫർ നിരസിക്കാൻ പറ്റുമോ ? യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ സ്കോളർഷിപ്പുകളിലൊന്നായ ‘മേരി സ്ക്ലോഡോവ്സ്ക ക്യൂറി ആക്‌ഷൻസ്’ (എംഎസ്‌സിഎ) ഇങ്ങനെ പല വേറിട്ട സാധ്യതകളും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇരട്ട നൊബേൽ ജേതാവായ ശാസ്ത്രജ്ഞ മേരി ക്യൂറിയുടെ പേരിലുള്ള ഈ ഫൗണ്ടേഷൻ ഇന്റർഡിസിപ്ലിനറി ഗവേഷണത്തിനാണ് ഊന്നൽ നൽകുന്നത്. യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളുമായും സഹകരിക്കുന്നതിനാൽ ഗവേഷണം അക്ഷരാർഥത്തിൽ രാജ്യാന്തരമാകുന്നു.

എംഎസ്‌സിഎ വഴി 1.25 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ച ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി സ്വദേശി ഷഹാസ് എസ്.ഹമീദ് ഓസ്ട്രേലിയയിലും ഫ്രാൻസിലുമായി ഗവേഷണപഠനത്തിനൊരുങ്ങുകയാണ്. ഇന്റഗ്രേറ്റഡ് നോൺ ലീനിയർ ഒപ്റ്റിക്സ് എന്ന വിഷയത്തിൽ ഫ്രാൻസിലെ ഇകോൾ സെൻട്രലെ ഡി ലിയോൺ സർവകലാശാല, ഓസ്ട്രേലിയയിലെ സ്വിൻബേൺ ‍യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി എന്നിവിടങ്ങളിലായാണു ഗവേഷണം. ആദ്യ രണ്ടു വർഷം ഫ്രാൻസിൽ; തുടർന്നുള്ള ഒരു വർഷം ഓസ്ട്രേലിയയിൽ. കൊച്ചി സർവകലാശാലയിൽ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എംഎസ്‌സി ഫോട്ടോണിക്സ് പഠിച്ച ഷഹാസ്, ഹരിപ്പാട് ചിങ്ങോലി ആയിക്കാട് തൗഫീഖ് മൻസില‍ിൽ വിമുക്തഭടൻ ഷാഹുൽ ഹമീദിന്റെയും ഷൈബത്തിന്റെയും മകനാണ്.

ADVERTISEMENT

ഡോക്ടറേറ്റ് പലതരം

എംഎസ്‌സിഎയുടെ ഗവേഷണ പ്രോഗ്രാമുകൾ പലതരമുണ്ട്. ഡോക്ടറൽ നെറ്റ്‌വർക്സ് വിഭാഗത്തിലെ ജോയിന്റ് ഡോക്ടറേറ്റ് പ്രോഗ്രാമാണ് രണ്ടു സർവകലാശാലകളിലായി പിഎച്ച്ഡി പഠനത്തിനു വഴിയൊരുക്കുന്നത്. ഗവേഷണത്തിന്റെ മേൽനോട്ടവും സംയുക്തമായിട്ടായിരിക്കും. ഡോക്ടറൽ നെറ്റ്‌വർക്സ് വിഭാഗത്തിൽ തന്നെ ഇൻഡസ്ട്രിയൽ ഡോക്ടറേറ്റ് എന്ന മറ്റൊരു പ്രോഗ്രാമുമുണ്ട്. വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഗവേഷണ പഠനമാണത്. അക്കാദമിക ഇതര സ്ഥാപനങ്ങളും ഇത്തരം ഗവേഷണങ്ങളിൽ പങ്കാളികളാകും.

ADVERTISEMENT

സിവി സ്ട്രോങ് ആകണം

ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന യോഗ്യത. പഠന കാലയളവിൽ അവതരിപ്പിച്ചിട്ടുള്ള പ്രബന്ധങ്ങളും പ്രവൃത്തിപരിചയവും മറ്റും വിവരിക്കുന്ന കരിക്കുലം വിറ്റെയും (സിവി) കവറിങ് ലെറ്ററും ഭാഷാപ്രാവീണ്യ സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. അപേക്ഷിക്കുന്നതിനു തൊട്ടുമുൻപുള്ള 3 വർഷം, സർവകലാശാലയുള്ള രാജ്യത്തു 12 മാസം താമസിച്ചിരിക്കാൻ പാടില്ല എന്ന നിബന്ധനയുമുണ്ട്.ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സാമ്പത്തിക സഹായം ലഭിക്കും. മിക്കവർക്കും യാത്രച്ചെലവ്, താമസം, ട്യൂഷൻ ഫീ എന്നിവയുൾപ്പെടെ ലഭിക്കും. 

ADVERTISEMENT

എങ്ങനെ അപേക്ഷിക്കാം

എംഎസ്‌സിഎ വഴി വർഷം മുഴുവനും വിവിധ സ്കോളർഷിപ്പുകളിലേക്കു പ്രവേശനം നൽകുന്നുണ്ട്. ഇതുൾപ്പെടെ യൂറോപ്യൻ യൂണിയൻ മേഖലയിലെ എല്ലാ സ്കോളർഷിപ്പുകളും സംബന്ധിച്ച സമഗ്ര വിവരങ്ങൾ യുറാക്സസ് (https://euraxess.ec.europa.eu) എന്ന വെബ്സൈറ്റിലുണ്ട്. ഇതിലെ ലിങ്കുകളിലൂടെ വിവിധ സൈറ്റുകളിൽ പോയി യോജിച്ചതു തിരഞ്ഞെടുക്കാം. വേണ്ട യോഗ്യതകളും സമർപ്പിക്കേണ്ട വിവരങ്ങളും സൈറ്റിലുണ്ട്. കോഴ്സിനു ചേരുന്ന സമയത്താണു സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സമർപ്പിക്കേണ്ടത്. മുൻപു പഠിപ്പിച്ച അധ്യാപകരും ഇന്റേൺഷിപ് ചെയ്തയിടത്തെ സൂപ്പർവൈസർമാരും നൽകുന്ന രണ്ടോ മൂന്നോ ശുപാർശക്കത്തുകളും വേണ്ടി വരും. പ്രോജക്ട് ചെയ്യാനുള്ള താൽപര്യം പ്രകടമാക്കുന്ന കുറിപ്പും നൽകണം. ഇന്റർവ്യൂ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലൂടെയാകും അന്തിമ തിരഞ്ഞെടുപ്പ്.

Content Summary:

Discover the Double Scholarship Opportunity at Two Prestigious Universities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT