‘മിഥുനം’ സിനിമയിൽ നെടുമുടി വേണു തേങ്ങയുമായി ‘ദേ, ഇപ്പോ പൊട്ടും’ എന്നു പറഞ്ഞുനിൽക്കുന്ന സീനിന്റെ അതേ അവസ്ഥയാണ് കേരള അഡ്മിനിസ്ട്രേഷൻ സർവീസ് (കെഎഎസ്) പരീക്ഷ കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടേതും. ഈമാസം ഒന്നു മുതൽ രണ്ടാം കെഎഎസ് പരീക്ഷയുടെ വിജ്ഞാപനത്തിനുള്ള കാത്തിരിപ്പാണ്.കഴിഞ്ഞ തവണ ആദ്യമായി നടക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മിഥുനം’ സിനിമയിൽ നെടുമുടി വേണു തേങ്ങയുമായി ‘ദേ, ഇപ്പോ പൊട്ടും’ എന്നു പറഞ്ഞുനിൽക്കുന്ന സീനിന്റെ അതേ അവസ്ഥയാണ് കേരള അഡ്മിനിസ്ട്രേഷൻ സർവീസ് (കെഎഎസ്) പരീക്ഷ കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടേതും. ഈമാസം ഒന്നു മുതൽ രണ്ടാം കെഎഎസ് പരീക്ഷയുടെ വിജ്ഞാപനത്തിനുള്ള കാത്തിരിപ്പാണ്.കഴിഞ്ഞ തവണ ആദ്യമായി നടക്കുന്ന പരീക്ഷ ആയിരുന്നതിനാൽ എങ്ങനെ ഒരുങ്ങണം, ചോദ്യങ്ങളുടെ നിലവാരം എത്തരത്തിലാകും തുടങ്ങിയ കാര്യങ്ങളിൽ ആർക്കും ധാരണയുണ്ടായിരുന്നില്ല. ഇത്തവണ ആദ്യ പരീക്ഷയുടെ ചോദ്യപ്പേപ്പർ മാതൃകയായുണ്ട്. പലരും തയാറെടുപ്പ് നേരത്തേ തുടങ്ങിക്കഴിഞ്ഞു.

ബേസിക്സ് അറിയാം

ADVERTISEMENT

കേരള പിഎസ്‌സി നടത്തുന്ന ഏറ്റവും പ്രാധാന്യമേറിയ പരീക്ഷകളിലൊന്നാണ് കെഎഎസ്. കഴിഞ്ഞ തവണ നവംബറിൽ നോട്ടിഫിക്കേഷൻ വന്ന് അഞ്ചുമാസത്തിനുശേഷമാണ് പരീക്ഷ നടത്തിയത്. 3 സ്ട്രീമുകളിൽ അപേക്ഷിക്കാം. ജനറൽ കാറ്റഗറിയിലുള്ളവർക്ക് സ്ട്രീം 1, നോൺ ഗസറ്റഡ് സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ട്രീം 2, ഗസറ്റഡ് സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ട്രീം 3. യുപിഎസ്‌സിയുടെ സിവിൽ സർവീസസ് പരീക്ഷ പോലെ 3 ഘട്ടങ്ങളുണ്ട് കെഎഎസിനും– പ്രിലിമിനറി, അതിൽ വിജയിക്കുന്നവർക്ക് മെയിൻ, തുടർന്ന് ഇന്റർവ്യൂ.

എന്തൊക്കെ പഠിക്കണം 

സിവിൽ സർവീസസ് പരീക്ഷയ്ക്കു വേണ്ട എല്ലാ വിഷയങ്ങൾക്കും പുറമേ കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മലയാളം എന്നിവ കൂടി കെഎഎസിനു പഠിക്കണം. പ്രിലിംസിന് 100 മാർക്ക് വീതമുള്ള 2 പേപ്പറുകൾ. ആദ്യ പേപ്പറിൽ കേരള–ഇന്ത്യ–ലോക ചരിത്രമാണ് പ്രധാനം. 18–ാം നൂറ്റാണ്ടു മുതലുള്ള ചരിത്രമാണ് പഠിക്കേണ്ടത്. കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം, ഇന്ത്യൻ ഭരണഘടന, ഭരണനിർവഹണം തുടങ്ങിയ വിഷയങ്ങൾക്കുപുറമേ റീസണിങ്, സിംപിൾ അരിത്‌മെറ്റിക്സ്, ജ്യോഗ്രഫി എന്നിവയുമുണ്ട്. രണ്ടാം പേപ്പറിൽ ഇന്ത്യൻ ഇക്കോണമിയാണ് പ്രധാനം. വ്യവസായ, കൃഷി നയങ്ങൾ, കേരളത്തിന്റെ സാമ്പത്തികസ്ഥിതി, കേരള മോഡൽ വികസനം എന്നിവയ്ക്കു പുറമേ ഇംഗ്ലിഷ്, മലയാളം ഭാഷകളുമുണ്ട്.

∙ ഇതേ വിഷയങ്ങളുടെ അടുത്ത ലവൽ ചോദ്യങ്ങളാണ് മെയിൻസിലുണ്ടാകുക. ചരിത്രം ഉൾപ്പെടുന്ന ആദ്യ പേപ്പർ, ഇന്ത്യൻ ഭരണഘടനയും ശാസ്ത്ര, സാങ്കേതിക മേഖലകളും ഉൾപ്പെടുന്ന രണ്ടാം പേപ്പർ, ഇക്കണോമിക്സും ജ്യോഗ്രഫിയും ഉൾപ്പെടുന്ന മൂന്നാം പേപ്പർ. ഓരോ പേപ്പറിനും 100 മാർക്ക്, സമയം 2 മണിക്കൂർ വീതം. 

ADVERTISEMENT

പ്രിലിംസ് മൾട്ടിപ്പിൾ ചോയ്സും മെയിൻസ് ഡിസ്ക്രിപ്റ്റീവുമാണ്. മെയിൻസിൽ 3 മാർക്ക് ചോദ്യങ്ങൾക്ക് 35 വാക്കിലും 5 മാർക്ക് ചോദ്യങ്ങൾക്ക് 60-150 വാക്കിലും ഉത്തരം എഴുതണം.

∙ 50 മാർക്കിന്റെ ഇന്റർവ്യൂവിൽ കഴിഞ്ഞതവണ ലഭിച്ച ഉയർന്ന മാർക്ക് 35.

5 ടിപ്സ്

∙ സാധാരണ പിഎസ്‌സി പരീക്ഷകൾക്കെന്ന പോലെ പഠിച്ചാൽ കെഎ‌എസ് കിട്ടാൻ സാധ്യത കുറവാണ്. ഐഎഎസ് നിലവാരത്തിൽ ഒരുങ്ങണം. എല്ലാ പാഠഭാഗങ്ങളും ഒരുപോലെ അരച്ചുകലക്കി പഠിക്കണം.

ADVERTISEMENT

∙ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നല്ല അറിവ് വേണം. പത്രം ഒരു പാഠപുസ്തകമാണ്. പത്രവായനയ്ക്കിടെ ചെറു നോട്ടുകൾ തയാറാക്കാം.

∙ വായിച്ചുപഠിക്കുന്നതിനു പകരം എഴുതി പഠിക്കണം. മെയിൻ പരീക്ഷ നിശ്ചിതസമയത്ത് എഴുതിത്തീർക്കാനാകുമെന്ന് ഉറപ്പാക്കണം.

∙ മനഃപാഠമല്ല, ആശയം മനസ്സിലാക്കിയുള്ള പഠനമാണു വേണ്ടത്. നേരിട്ടുള്ള ചോദ്യങ്ങൾക്കു പകരം സമകാലിക കാര്യങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കണം.

∙ ഇംഗ്ലിഷ്, മലയാളം, റീസണിങ് എന്നിവയിൽനിന്ന് മുഴുവൻ മാർക്കും നേടാൻ ശ്രമിക്കണം.

English Summary:

Cracking the KAS Code: Expert Tips to Navigate Kerala PSC's Rigorous Civil Service Pathway