'എല്ലാവരും പോയി, ഞാൻ പഠിപ്പിച്ച രണ്ടു മക്കളെ കാണാനില്ല'; നെഞ്ച് പിടഞ്ഞ് രശ്മി ടീച്ചർ
'ഇത്രയും ആൾക്കാർ പോയി, അങ്ങനെയൊക്കെ സംഭവിച്ചു. വയനാട് ദുരന്തത്തെക്കുറിച്ച് ഇനി നമ്മൾ പറയുന്നത് ഇങ്ങനെയായിരിക്കും. പക്ഷേ, അവിടെ ചെന്ന് ആ നാടിന്റെ സൗന്ദര്യവും നിഷ്ക്കളങ്കരായ മനുഷ്യരുടെ സ്നേഹവും അറിയുമ്പോഴേ ആ നഷ്ടം എത്ര വലുതായിരുന്നു എന്ന് പറയാൻ കഴിയൂ'. ഉരുൾപ്പൊട്ടൽ തകർത്തെറിഞ്ഞ ചുരൽമലയിലെ വെള്ളാർമല
'ഇത്രയും ആൾക്കാർ പോയി, അങ്ങനെയൊക്കെ സംഭവിച്ചു. വയനാട് ദുരന്തത്തെക്കുറിച്ച് ഇനി നമ്മൾ പറയുന്നത് ഇങ്ങനെയായിരിക്കും. പക്ഷേ, അവിടെ ചെന്ന് ആ നാടിന്റെ സൗന്ദര്യവും നിഷ്ക്കളങ്കരായ മനുഷ്യരുടെ സ്നേഹവും അറിയുമ്പോഴേ ആ നഷ്ടം എത്ര വലുതായിരുന്നു എന്ന് പറയാൻ കഴിയൂ'. ഉരുൾപ്പൊട്ടൽ തകർത്തെറിഞ്ഞ ചുരൽമലയിലെ വെള്ളാർമല
'ഇത്രയും ആൾക്കാർ പോയി, അങ്ങനെയൊക്കെ സംഭവിച്ചു. വയനാട് ദുരന്തത്തെക്കുറിച്ച് ഇനി നമ്മൾ പറയുന്നത് ഇങ്ങനെയായിരിക്കും. പക്ഷേ, അവിടെ ചെന്ന് ആ നാടിന്റെ സൗന്ദര്യവും നിഷ്ക്കളങ്കരായ മനുഷ്യരുടെ സ്നേഹവും അറിയുമ്പോഴേ ആ നഷ്ടം എത്ര വലുതായിരുന്നു എന്ന് പറയാൻ കഴിയൂ'. ഉരുൾപ്പൊട്ടൽ തകർത്തെറിഞ്ഞ ചുരൽമലയിലെ വെള്ളാർമല
'ഇത്രയും ആൾക്കാർ പോയി, അങ്ങനെയൊക്കെ സംഭവിച്ചു. വയനാട് ദുരന്തത്തെക്കുറിച്ച് ഇനി നമ്മൾ പറയുന്നത് ഇങ്ങനെയായിരിക്കും. പക്ഷേ, അവിടെ ചെന്ന് ആ നാടിന്റെ സൗന്ദര്യവും നിഷ്ക്കളങ്കരായ മനുഷ്യരുടെ സ്നേഹവും അറിയുമ്പോഴേ ആ നഷ്ടം എത്ര വലുതായിരുന്നു എന്ന് പറയാൻ കഴിയൂ'. ഉരുൾപ്പൊട്ടൽ തകർത്തെറിഞ്ഞ ചുരൽമലയിലെ വെള്ളാർമല ജിവിഎച്ച്എസ്എസിലെ മുൻ അധ്യാപികയായിരുന്ന എസ്. രശ്മി ടീച്ചറുടെ വാക്കുകളാണിത്.
∙ നിറഞ്ഞ പച്ചപ്പിനിടെ, ചെറുപുഴയുടെ തീരത്തെ വെള്ളാർമല സ്കൂൾ
' ആദ്യ ദിവസം സ്കുളിലെത്തിയപ്പോൾ ഇത്രയും വലിയ വനത്തിനുള്ളിലുള്ള സ്കൂളാണല്ലോ എന്നത് ബുദ്ധിമുട്ടായി തോന്നി. പക്ഷേ, ഒറ്റദിവസം കൊണ്ട് തന്നെ വിദ്യാലയമായും കുട്ടികളുമായും ആത്മബന്ധം തോന്നി. ആദ്യം ജോലി കിട്ടിയ സ്ഥലമല്ലേ, ഒരിക്കലും നമ്മുെട മനസ്സിൽ നിന്ന് പോകില്ല. സ്ഥലംമാറ്റം കിട്ടി പോന്നെങ്കിലും കുട്ടികളും, അധ്യാപകരും, മാതാപിതാക്കളുമായും ബന്ധമുണ്ടായിരുന്നു. ഞാൻ ജോലിയിൽ പ്രവേശിച്ച വർഷം ഒന്നാം ക്ലാസിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ നാലിലായി. ദുരന്തത്തിൽ കാണാതായവരിൽ പഠിപ്പിച്ച മോനും ഉൾപ്പെട്ടിട്ടുണ്ട്'. അത്രമേൽ പ്രിയപ്പെട്ടവർ ഉള്ള, ഇത്രയേറെ സ്നേഹിക്കാൻ അറിയുന്ന മനുഷ്യൻ ജീവിച്ചിരുന്ന ഇടത്ത് ഇത്ര വലിയ ദുരന്തം ഉണ്ടായെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല രശ്മി ടീച്ചർക്ക്.
പഠിപ്പിച്ചിട്ടില്ലെങ്കിലും പത്താം ക്ലാസ് വരെയുള്ള കുട്ടികളെ നന്നായിട്ടറിയാമായിരുന്നു. എസ്എസ്എൽസി പരീക്ഷ അടുക്കുമ്പോൾ കുഞ്ഞുങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് എൽപി സ്കൂൾ മുതലുള്ള ടീച്ചർമാരെ ഏൽപിക്കും. പരീക്ഷ വരെ നമ്മൾ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കണം. വിദ്യാർഥികളെല്ലാം അടുത്ത വീടുകളിൽ നിന്നു വരുന്നവരാണ്. പാടികളില്‍ (ലയങ്ങൾ) നിന്നും മറ്റുമുള്ളവർ. എൽപി സ്കൂളിൽ പഠിപ്പിച്ചിരുന്ന കുട്ടികളുടെ സഹോദരങ്ങളാണ് ഹൈസ്ക്കൂളിലും പ്ലസ്ടൂവിലും പഠിച്ചിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരെയും അറിയാം. ഇങ്ങനെ ഒരു ദുരന്തമുണ്ടായെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.
എല്ലാ ജില്ലകളില്‍ നിന്നുമുള്ള അധ്യാപകർ വെള്ളർമാല സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. അധ്യാപർക്കിടയിലും വേറെങ്ങുമില്ലാത്തവിധം ആത്മബന്ധമുണ്ടായിരുന്നു. ചിരിയും കളിയും സംസാരവും.... ക്ലാസ് കഴിഞ്ഞാലും അധ്യാപകർ വൈകിയേ വീടുകളിലേക്ക് മടങ്ങൂ. ഇത്രയും സ്നേഹമുള്ളവർ താമസിക്കുന്ന സ്ഥലം കേരളത്തിൽ വെറെ എവിടെകാണുമെന്ന് അറിയില്ല. വെള്ളാര്‍മലയിൽ നിന്നു പോന്നെങ്കിലും രക്ഷിതാക്കള്‍ ഇടയ്ക്ക് വിളിക്കുമായിരുന്നു. അവർക്ക് പ്രത്യേക സ്നേഹവും കരുതലുമായിരുന്നു.
സ്കൂളിൽ നിന്നു പോന്നിട്ട് ഓഗസ്റ്റ് ആയപ്പോൾ ഒരു വർഷമായി. ഇതിനിടെ അവധികിട്ടിയപ്പോൾ പല തവണ അവിടെ പോയിരുന്നു. ആ നാടും നാട്ടുകാരും അത്രയ്ക്ക് ആഴത്തിൽ മനസ്സിൽ പതിഞ്ഞിരുന്നു. അവസാനം പോയത് മധ്യവേനൽ അവധിക്കായിരുന്നു. അവധി ആയതിനാൽ കുട്ടികളെ കാണാൻ കഴിഞ്ഞിരുന്നില്ല. ദുരന്തം ഉണ്ടാകുന്നതിന് തൊട്ടു മുൻപും ടീച്ചർ അവിടേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവിടുത്തെ മനുഷ്യരുടെ സ്നേഹവും ആ നാടും നമ്മെ തിരിച്ചുവിളിച്ചുക്കൊണ്ടിക്കും. എപ്പോഴാണ് വരുന്നതെന്ന് വിളിച്ച് ചോദിക്കുന്ന കുഞ്ഞുമക്കള്‍. അവരിൽ പലരും ഇന്ന് കാണാമറയത്താണ്. പറയുമ്പോൾ രശ്മി ടീച്ചറിന്റെ ശബ്ദം ഇടറുന്നു. പോന്നെങ്കിലും മനസ്സ് അവിടെ തന്നെയാണ്. 'എല്ലാവരും പോയി, കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ പഠിപ്പിച്ച രണ്ടു മക്കളെ കാണുന്നില്ല. ഒരു മോന്റെ കുടുംബം അടക്കം പോയി,' പഠിപ്പിച്ച കുട്ടികളുടെയും സ്കൂളിന്റെയും അവസ്ഥയോർത്ത് ഇടറുന്ന ശബ്ദത്തില്‍ രശ്മി ടീച്ചർ പറഞ്ഞു നിർത്തുന്നു.
പൂച്ചാക്കൽ സ്വദേശിയായ ടീച്ചർ ചെങ്ങന്നൂർ ജിഎംവിഎച്ച്എസ്എസിലാണ് ഇപ്പോൾ പഠിപ്പിക്കുന്നത്.
പ്രിയ അധ്യാപരേ, നിങ്ങൾക്കും ഉണ്ടാകില്ലേ ഇതുപോലെ ഹൃദയസ്പർശിയായ അനുഭവങ്ങൾ. അവ മനോരമ ഒാൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കം. നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം +919846061027 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും