Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാവം പിള്ളേരാണേ, വെയ്റ്റ് ലിഫ്റ്റർമാരാക്കരുതേ...!

School-bag-1

ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളുടെ സ്കൂൾ ബാഗും പുസ്തകഭാരവും ഒന്നര കിലോഗ്രാമിൽ കൂടരുതെന്നും അവർക്കു ഗൃഹപാഠം പാടില്ലെന്നും മാനവശേഷി മന്ത്രാലയം. സ്കൂൾ പഠനഭാരം 2 വർഷത്തിനകം പകുതിയായി കുറയ്ക്കുമെന്നാണു മന്ത്രി പ്രകാശ് ജാവഡേക്കറുടെ വാഗ്ദാനം. 

വിവിധ ക്ലാസുകളിൽ സ്കൂൾ ബാഗിന്റെ ഭാരം പരമാവധി എത്രയാകാമെ‌ന്നു മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ നിർദേശം നൽകി. 

ഭാഷയും കണക്കും മാത്രം

ഒന്നിലും രണ്ടിലും ഭാഷയും കണക്കും മാത്രമേ പഠിപ്പിക്കാവൂ. മൂന്നു മുതൽ അഞ്ചു വരെ പരിസ്ഥിതി പാഠം (ഇവിഎസ്) കൂ‌ടിയാവാം. പഠിപ്പിക്കേണ്ടത് എൻസിഇആർടി തയാറാക്കിയ പാഠപുസ്തകങ്ങൾ. 

അധിക പുസ്തകങ്ങൾ പാടില്ല 

അധിക ബുക്കുകളോ സാമഗ്രികളോ പ്രത്യേകം കൊണ്ടുവരാൻ ‌കുട്ടികളെ നിർബന്ധിക്കരുത്.

കളിച്ചു വളരട്ടെ

കളിച്ചു നടക്കേണ്ട പ്രായത്തിൽ കുട്ടികൾ വെയ്റ്റ് ലിഫ്റ്റർമാരാകുന്നുവെന്ന് അടുത്ത കാലത്തു മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ‌പുസ്തകഭാരം കുറയ്ക്കുന്നതിനു കേന്ദ്രം നൽകിയ നിർദേശങ്ങൾ എ‌ത്രത്തോളം നടപ്പാക്കിയെന്നറിയിക്കാൻ ബോംബെ ഹൈക്കോടതിയും സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരുന്നു. 

 കളികൾക്കു ‌കൂടുതൽ ‌പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയും സർക്കാരിന്റെ സജീവപരിഗണനയിലുണ്ട്.