Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നിലും രണ്ടിലും ഇനി ഭാഷയും കണക്കും മാത്രം; ഹോംവർക്കില്ല, ബാഗിനു ഭാരം കുറയും

Students പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍േദശം. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതി. ഹോംവര്‍ക്ക് പാടില്ല. മൂന്ന്, നാല് ക്ലാസുകളില്‍ കണക്കും പരിസ്ഥിതിയും ഭാഷയും മാത്രമായിരിക്കും പാഠ്യവിഷയം.

സ്കൂള്‍ ബാഗ് ഭാരവും നിജപ്പെടുത്തി.

ഓരോ ക്ലാസിലേക്കും സ്കൂള്‍ ബാഗിന്റെ പരമാവധി ഭാരം ഇങ്ങനെ:
ക്ലാസ് 1, 2 -    1.5 കിലോ
ക്ലാസ് 3, 4, 5 - 3 കിലോ
ക്ലാസ് 6, 7 -    4 കിലോ
ക്ലാസ് 8, 9 -    4.5 കിലോ
ക്ലാസ് 10 -      5 കിലോ