മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: ശ്രീ ശ്രീ രവിശങ്കർ
സംസ്കാരത്തിലൂന്നിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഇന്നിന്റെ ആവശ്യമാണെന്നു ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. മെച്ചപ്പെട്ട ജീവിത നിലവാരത്തിന് ആധുനിക ശാസ്ത്രം ആവശ്യമാണ്. എന്നാൽ മികച്ച മനുഷ്യനാകാൻ സംസ്കാരമാണു വേണ്ടത്. അതിനു സ്വന്തം പൈതൃക സമ്പത്തിലും സംസ്കാരത്തിലുമുള്ള അറിവു കൂടിയേ തീരൂ. ആ അറിവു

സംസ്കാരത്തിലൂന്നിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഇന്നിന്റെ ആവശ്യമാണെന്നു ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. മെച്ചപ്പെട്ട ജീവിത നിലവാരത്തിന് ആധുനിക ശാസ്ത്രം ആവശ്യമാണ്. എന്നാൽ മികച്ച മനുഷ്യനാകാൻ സംസ്കാരമാണു വേണ്ടത്. അതിനു സ്വന്തം പൈതൃക സമ്പത്തിലും സംസ്കാരത്തിലുമുള്ള അറിവു കൂടിയേ തീരൂ. ആ അറിവു ജീവിതമെന്ന വൃക്ഷത്തിന്റെ അടിവേരാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിച്ച ഓൺലൈൻ സാംസ്കാരിക സമ്മേളനവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ.പ്രസന്ന കുമാർ അധ്യക്ഷത വഹിച്ചു. ആർഎസ്എസിന്റെ പ്രമുഖ പ്രചാരകരിലൊരാളായ ആർ.ഹരി, ബാലഗോകുലം സ്ഥാപകൻ എം.എ.കൃഷ്ണൻ, കൊച്ചി മഹാനഗര സമിതി പൊതുകാര്യദർശി എം.വിപിൻ തുടങ്ങിയവർ പ്രസംഗിച്ചു.ശ്രീകൃഷ്ണജയന്തി ദിനമായ ഇന്ന് ‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വ ശാന്തിയേകാം’ എന്ന സന്ദേശവുമായി ബാലഗോകുലം സംസ്ഥാനത്തൊട്ടാകെ ലക്ഷക്കണക്കിനു വീടുകളിൽ ആഘോഷം സംഘടിപ്പിക്കുമെന്ന് ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ. പ്രസന്നകുമാറും പൊതുകാര്യദർശി കെ.എൻ. സജികുമാറും പറഞ്ഞു. രാവിലെ കുട്ടികൾ വീടുകളിൽ നിർമിച്ച കൃഷ്ണ കുടീരങ്ങളിൽ കണ്ണനെ വന്ദിക്കും. കൃഷ്ണപ്പൂക്കളമിടും. ഉച്ചയ്ക്ക് കണ്ണനൂട്ട് നടത്തും. വൈകിട്ട് 4.30ന് വീട്ടിലെ ബാലികാ- ബാലന്മാരെ രാധാകൃഷ്ണ വേഷമണിയിക്കും. 5.30ന് ദീപം തെളിക്കും. തുടർന്ന് ഗോകുല പ്രാർത്ഥന, ഗോകുല ഗീതം തുടങ്ങിയവ നടത്തും. തുടർന്ന് വീടുകളിൽ മൺചെരാതുകൾ കൊണ്ട് ദീപക്കാഴ്ച ഒരുക്കും. 6.30ന് ഓൺലൈനായി നടക്കുന്ന സമാപന പരിപാടിയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മാതാ അമൃതാനന്ദമയി എന്നിവർ ജന്മാഷ്ടമി സന്ദേശം നൽകും.