ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ് ഇന്നു പൂർത്തിയാകും
2020– 21 അധ്യയനവർഷത്തെ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ഇന്നു പൂർത്തിയാകും. പ്ലസ്‍വൺ ക്ലാസുകളും പ്രീ-പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ക്ലാസുകളും തുടരും. പ്ലസ്‍ വണ്ണിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി ക്ലാസുകൾ പൂർത്തിയായി. മേയ് 3 മുതൽ രാവിലെ പ്ലസ്‍ വൺ ക്ലാസുകളും ഉച്ചയ്ക്കു ശേഷം പ്രത്യേക അവധിക്കാല

2020– 21 അധ്യയനവർഷത്തെ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ഇന്നു പൂർത്തിയാകും. പ്ലസ്‍വൺ ക്ലാസുകളും പ്രീ-പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ക്ലാസുകളും തുടരും.
പ്ലസ്‍ വണ്ണിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി ക്ലാസുകൾ പൂർത്തിയായി. മേയ് 3 മുതൽ രാവിലെ പ്ലസ്‍ വൺ ക്ലാസുകളും ഉച്ചയ്ക്കു ശേഷം പ്രത്യേക അവധിക്കാല ക്ലാസുകളും സംപ്രേഷണം ചെയ്യുമെന്നു കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു. ഡൽഹി വിജ്ഞാൻ പ്രസാറുമായി സഹകരിച്ചുള്ള ശാസ്ത്ര പരിപാടികൾ, ജർമനിയിലെ ഡോയ്‍ഷ്‍വെല്ലെ ടിവി തയാറാക്കിയ വിവിധ മേഖലകൾ ഉൾപ്പെടുന്ന ലോകജാലകം തുടങ്ങിയ പരിപാടികൾ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട 1 മണിക്കൂർ ദൈർഘ്യമുള്ള ലൈവ്-ഫോൺ-ഇൻ പരിപാടികൾ 5 ന് ആരംഭിക്കും.
English Summary: First Bell Digital Classes through KITE-VICTERS