അമൃത ആർട്സ് ആന്റ് സയൻസസ് കൊച്ചി ക്യാമ്പസ് ഒരുക്കുന്നു വിദ്യാഭ്യാസ മികവും ഉയർന്ന കരിയർ സാധ്യതകളും ഒത്തൊരുമിക്കുന്ന വൈവിധ്യമാർന്ന കോഴ്സുകൾ
അതിവേഗം പരിണാമത്തിന് വിധേയമാകുന്ന ഇന്നത്തെ ലോകം ആരിലും ആവേശം ഉയർത്തുന്ന നിരവധി സാധ്യതകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് പരമ്പരാഗതമായി പുലർത്തിവരുന്ന കാഴ്ചപ്പാടുകളിൽ നിന്നും മാറി ചിന്തിക്കുവാൻ വിദ്യാഭ്യാസമേഖലയെ പ്രചോദിപ്പിക്കുന്നത്. ഉത്തരവാദിത്ത ബോധവും സാമൂഹ്യ പ്രതിബദ്ധതയും
അതിവേഗം പരിണാമത്തിന് വിധേയമാകുന്ന ഇന്നത്തെ ലോകം ആരിലും ആവേശം ഉയർത്തുന്ന നിരവധി സാധ്യതകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് പരമ്പരാഗതമായി പുലർത്തിവരുന്ന കാഴ്ചപ്പാടുകളിൽ നിന്നും മാറി ചിന്തിക്കുവാൻ വിദ്യാഭ്യാസമേഖലയെ പ്രചോദിപ്പിക്കുന്നത്. ഉത്തരവാദിത്ത ബോധവും സാമൂഹ്യ പ്രതിബദ്ധതയും
അതിവേഗം പരിണാമത്തിന് വിധേയമാകുന്ന ഇന്നത്തെ ലോകം ആരിലും ആവേശം ഉയർത്തുന്ന നിരവധി സാധ്യതകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് പരമ്പരാഗതമായി പുലർത്തിവരുന്ന കാഴ്ചപ്പാടുകളിൽ നിന്നും മാറി ചിന്തിക്കുവാൻ വിദ്യാഭ്യാസമേഖലയെ പ്രചോദിപ്പിക്കുന്നത്. ഉത്തരവാദിത്ത ബോധവും സാമൂഹ്യ പ്രതിബദ്ധതയും
അതിവേഗം പരിണാമത്തിന് വിധേയമാകുന്ന ഇന്നത്തെ ലോകം ആരിലും ആവേശം ഉയർത്തുന്ന നിരവധി സാധ്യതകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് പരമ്പരാഗതമായി പുലർത്തിവരുന്ന കാഴ്ചപ്പാടുകളിൽ നിന്നും മാറി ചിന്തിക്കുവാൻ വിദ്യാഭ്യാസമേഖലയെ പ്രചോദിപ്പിക്കുന്നത്.
ഉത്തരവാദിത്ത ബോധവും സാമൂഹ്യ പ്രതിബദ്ധതയും അടിസ്ഥാനമാക്കിയുള്ള അറിവിനെ, നിലവിലുള്ളതും നാളെ ഉരുത്തിരിയാൻ പോകുന്നതുമായ സാധ്യതകളുമായി കൂട്ടിയിണക്കി സമത്വത്തിന്റെയും, അഭിവൃധിയുടേയും, സമാധാനത്തിന്റേയും വിളനിലമായ പുതിയ ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം.
അറിവിന്റെ മികവിലൂടെ ലോകപ്രശസ്തി നേടിയെടുത്ത അമൃത വിശ്വ വിദ്യാപീഠം സർവകലാശാലയുടെ അടിസ്ഥാന തത്വമായി വർത്തിക്കുന്നതും ഇതേ ധാരണയും കാഴ്ചപ്പാടുമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാർഥികളെ അമൃതയിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണവും ഇതുതന്നെയാണ്.
അതാതു മേഖലകളിൽ തങ്ങളുടെ പ്രാവീണ്യം തെളിയിച്ച വിദഗ്ദ്ധരുടെ പിന്തുണയോടെ. അക്കാദമികരംഗത്ത് മികവിലൂടെ മുൻനിര സ്ഥാനം നേടിയെടുത്ത അധ്യാപകരുടെ നേതൃത്വത്തിൽ ഐടി, ബിസിനസ്, കോമേഴ്സ്, മാനേജ്മെന്റ്, ഇംഗ്ലീഷ് സാഹിത്യം, ഫിനാൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ബ്രോഡ്കാസ്റ്റ്, വിഷ്വൽ, പ്രിന്റ് മീഡിയ എന്നീ കോഴ്സുകളാണ് അമൃത ആർട്സ് ആൻഡ് സയൻസസ് യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിലുള്ളത്.
അറിവ് ആർജ്ജിക്കുവാൻ ഉതകുന്ന, ഹരിതാഭയും പ്രശാന്തിയും നിറഞ്ഞു തുളുമ്പുന്ന ഇടപ്പള്ളി ബ്രഹ്മസ്ഥാനത്താണ് കൊച്ചി ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. കോഴ്സുകളുടെ അന്താരാഷ്ട്ര നിലവാരം നിരന്തരമായി പുലർത്തുവാൻ നൂതന പ്രവണതകളെ നിരീക്ഷിച്ച്, അനുസൃതമായ മാറ്റങ്ങൾ സിലബസ്സിലും പഠന രീതികളിലും വരുത്തുന്നു എന്നതാണ് അമൃതയുടെ പ്രത്യേകത. രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നൽകപ്പെടുന്ന മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആന്റ് ഡവലപ്മെന്റിന്റെ റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച നാലാമത്തെ സർവകലാശാലയായി അമൃത വിശ്വവിദ്യാപീഠം തിരഞ്ഞെടുക്കപ്പെട്ടു എന്നത് സവിശേഷ പ്രാധാന്യം അർഹിക്കുന്നു.
ഏറ്റവും ഉയർന്ന ക്യാമ്പസ് പ്ലേസ്മെന്റ് സാധ്യതകൾ ഒരുക്കുന്ന കൊച്ചി അമൃത ക്യാമ്പസിന്റെ സവിശേഷതയാണ് മികവുറ്റ കരിയർ നേടിയെടുക്കുന്നതിന് അത്യന്താപേക്ഷിതമായ പരിശീലനങ്ങൾ നൽകുന്നതിനും, സോഫ്റ്റ് സ്കിൽ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള കോർപറേറ്റ് ആന്റ് ഇൻഡസ്ട്രിയൽ റിലേഷൻസ് ഡിപ്പാർട്മെന്റ്. എല്ലാ വർഷവും അൻപതിലേറെ കമ്പനികൾ ഇവിടുത്തെ വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് നല്കിവരുന്നു.
"മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന, മത്സരം നിറഞ്ഞ ലോകത്ത് ഏറ്റവും പുതിയ സാങ്കേതികജ്ഞാനം നേടാൻ ഇവിടെ നിന്നായി. എംസിഎ പഠനകാലത്തെ അറിവ് കമ്പനിയിൽ ഉന്നത നിലയിലെത്തുവാൻ സഹായകമായി." CERNER-ൽ Software Engineer-റും അമൃതയിലെ കമ്പ്യൂട്ടർ സയൻസ് പൂർവ്വ വിദ്യാർഥിയുമായ നിഖിൽ കെ.എസ് അഭിപ്രായപ്പെടുന്നു.
അമൃതയിൽത്തന്നെ ബി.കോം. പഠിച്ച അപർണ അനീബിനു എം.കോമിന് എവിടെ ചേരണമെന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. "കോളേജിലെ അന്തരീക്ഷം എന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. ആത്മവിശ്വാസം വർദ്ധിച്ചു. ഇതുതന്നെയാണ് പ്ലേസ്മെന്റ് കിട്ടുന്നതിനും സഹായകമായത്". ചാർട്ടേഡ് അക്കൗണ്ടൻസി, NCFM, NISM എന്നീ പരീക്ഷകൾക്കായി CPT, IPCC എന്നിവ കൂടാതെ Tally Enterprise Software-ലും ഇവിടെ വിദഗ്ദ്ധ പരിശീലനം നല്കുന്നു. എം.എസ്.സി. മാത്തമാറ്റിക്സ് പഠിച്ചിറങ്ങി, ടിസിഎസ്സിൽ ജോലി ലഭിച്ച ഹരികൃഷ്ണനും, കോഗ്നിസന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രേയ മേനോനും, ഇൻഫോസിസിൽ ജോലി ലഭിച്ച ശ്രീകുമാറിനും കോളേജിലെ പ്ലേസ്മെന്റ് പരിശീലനത്തെക്കുറിച്ചു മികച്ച അഭിപ്രായമാണ്. സിഐആർ ഡിപ്പാർട്മെന്റിൽ നിന്നും കിട്ടിയ പരിശീലനം ക്യാമ്പസ് പ്ലേസ്മെന്റിൽ മികച്ച വിജയം കൈവരിക്കാൻ സഹായകമായി എന്ന് മൂവരും ഒരേ സ്വരത്തിൽ പറയുന്നു.
"ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, എഡിറ്റിങ് Software-കൾ എന്നിവയെക്കുറിച്ചുള്ള സാങ്കേതിക പരിജ്ഞാനം ഇവിടെ നിന്ന് ലഭിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളിലെ സന്ദർശനവും ഇന്റേൺഷിപ് പരിശീലനവും ഏറെ അറിവു പകര്ന്നു" അമൃതയിൽ നിന്ന് ജേർണലിസം പൂർത്തിയാക്കി പ്രമുഖ ഇംഗ്ലീഷ് ഓൺലൈൻ മീഡിയയിൽ കണ്ടെന്റ് റൈറ്റർ ആയി ജോലി നോക്കുന്ന മിഥിലയുടെ അഭിപ്രായമാണിത്. മെഡിക്കൽ എൻട്രൻസിന് മികച്ച റാങ്ക് കിട്ടിയിട്ടും അത് വേണ്ടായെന്നു വച്ച് അമൃതയിൽ B.Sc വിഷ്വൽ മീഡിയക്കു ചേർന്ന കണ്ണൂർ സ്വദേശിനി സ്നമ്യയുടെ കഥയും വ്യത്യസ്തമല്ല. പ്ലസ്ടുവിനു ശേഷം ഇംഗ്ലീഷിൽ ഉപരിപഠനം നടത്തണം എന്നായിരുന്നു മീര കല്യാണിയുടെ ആഗ്രഹം. "ഹോസ്റ്റലില് താമസിക്കുന്ന വിദ്യാർഥികൾക്കായുള്ള ചിട്ടയാർന്ന ജീവിതചര്യകൾ എന്റെ സ്വഭാവത്തെ പാകപ്പെടുത്തുവാൻ സഹായിച്ചു. യുജിസി നെറ്റിനും മറ്റും തയ്യാറെടുക്കുവാൻ ഇവിടെനിന്ന് കോച്ചിങ് ലഭിക്കുന്നുണ്ട്. ഇപ്പോൾ ഇവിടെത്തന്നെ പിഎച്ച്ഡി ചെയ്യുന്നു."
അന്തർദ്ദേശീയ ശ്രദ്ധ നേടിയിട്ടുള്ള ഗവേഷണങ്ങളാണ് മാത്തമാറ്റിക്സ് ഡിപ്പാർട്മെന്റിൽ നടക്കുന്നത്. SPSS, R, MATLAB എന്നിവയിൽ പരിശീലനവും നല്കുന്നു. ഇവിടുത്തെ സിലബസ് ഉയർന്ന നിലവാരം പുലർത്തുന്നു എന്നാണ് ഇന്റഗ്രേറ്റഡ് M.Sc. മാത്തമാറ്റിക്സ് പൂർത്തിയാക്കുന്ന അക്ഷരയുടെ അഭിപ്രായം.
ഡിജിറ്റൽ ലൈബ്രറിയും, ഇ- ബുക്കുകളും IEEE ജേർണലുകൾ ഉൾപ്പെടെ മിക്ക അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളും ഓൺലൈൻവഴി ലഭ്യമാണ്.1400 പേർ പഠിക്കുന്ന ഇവിടെ അക്കാദമിക ഉന്നതിയ്ക്കായി ഗവേഷണ പദ്ധതികൾ സഹായകമായിട്ടുണ്ട്. ഗവേഷണ വിദ്യാർഥികളുടെയും അധ്യാപകരുടേയും നിരവധി പ്രബന്ധങ്ങൾ ദേശീയ അന്തർദ്ദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തർദ്ദേശീയ കോണ്ഫറന്സുകളിൽ പങ്കെടുക്കുവാൻ അവർക്ക് അവസരവും ലഭിച്ചിട്ടുണ്ട്.
English Summary: Amrita School of Arts and Sciences