വിദേശത്ത് ഗവേഷണത്തിന് വാതായനം തുറന്ന് എം.ടെക് - എനർജി സയൻസ്
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി സയൻസിന് കീഴിൽ പുതുതായി തുടങ്ങുന്ന എനർജി സയൻസിലുള്ള എം.ടെക് പ്രോഗ്രാമിനെ ശ്രദ്ധേയമാക്കുന്നത് അത് നൽകുന്ന ഉന്നത നിലവാരത്തിലുള്ള ഗവേഷണ സാധ്യതകളാണ്.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി സയൻസിന് കീഴിൽ പുതുതായി തുടങ്ങുന്ന എനർജി സയൻസിലുള്ള എം.ടെക് പ്രോഗ്രാമിനെ ശ്രദ്ധേയമാക്കുന്നത് അത് നൽകുന്ന ഉന്നത നിലവാരത്തിലുള്ള ഗവേഷണ സാധ്യതകളാണ്.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി സയൻസിന് കീഴിൽ പുതുതായി തുടങ്ങുന്ന എനർജി സയൻസിലുള്ള എം.ടെക് പ്രോഗ്രാമിനെ ശ്രദ്ധേയമാക്കുന്നത് അത് നൽകുന്ന ഉന്നത നിലവാരത്തിലുള്ള ഗവേഷണ സാധ്യതകളാണ്.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി സയൻസിന് കീഴിൽ പുതുതായി തുടങ്ങുന്ന എനർജി സയൻസിലുള്ള എം.ടെക് പ്രോഗ്രാമിനെ ശ്രദ്ധേയമാക്കുന്നത് അത് നൽകുന്ന ഉന്നത നിലവാരത്തിലുള്ള ഗവേഷണ സാധ്യതകളാണ്. ആകെയുള്ള നാല് സെമസ്റ്ററുകളിൽ അവസാനത്തെ രണ്ട് സെമസ്റ്ററുകൾ ഊർജമേഖലയുമായി ബന്ധപ്പെട്ട് വൻകിട വ്യവസായ സ്ഥാപനങ്ങളിലോ ഉയർന്ന നിലവാരം പുലർത്തുന്ന വിദേശത്തും സ്വദേശത്തുമുള്ള ഗവേഷണകേന്ദ്രങ്ങളിലോ നടത്തേണ്ട പ്രോജക്ട് വർക്കുകൾക്കുള്ളതാണ്. ഇതിനായി എം.ജി. സർവകലാശാല ഇതിനകംതന്നെ പല വിദേശ ഗവേഷണ സ്ഥാപനങ്ങളുമായും എം.ഒ.യു. ഒപ്പുവച്ചിട്ടുണ്ട്. ഗവേഷകരെയും ഊർജരംഗത്തെ പ്രഫഷണലുകളേയും വാർത്തെടുക്കുന്നതിനായി വിവിധ പഠനശാഖകളെ സംയോജിപ്പിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പ്രോഗ്രാമിൽ ആകെ 12 സീറ്റുകളാണ് ഉള്ളത്. ഇതിൽ രണ്ട് സീറ്റുകൾ യോഗ്യരായ വിദേശ വിദ്യാർഥികൾക്കായി നീക്കിവച്ചിട്ടുള്ളവയാണ്. ബാക്കി 10 സീറ്റുകളിലേക്ക് രാജ്യത്തിനകത്തുനിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകും.
വിദേശ സർവകലാശാലകളിൽ നിന്നും ഗവേഷണകേന്ദ്രങ്ങളിൽ നിന്നും ഉൾപ്പെടെ - മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരായിരിക്കും ക്ലാസുകൾ നയിക്കുക. ലോകം ഉറ്റുനോക്കുന്ന ഊർജരംഗത്തെ സുസ്ഥിരത എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ വിദഗ്ധരെ പ്രദാനം ചെയ്യുന്നതിന് അക്കാദമിക് സ്ഥാപനങ്ങൾക്ക് കഴിയുന്നില്ലെന്ന് മേഖലകളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് മഹാത്മാഗാന്ധി സർവകലാശാല ഈ മേഖലയിൽ അന്തർദ്ദേശീയ നിലവാരം പുലർത്തുന്ന പുതിയ കോഴ്‌സ് ആരംഭിക്കുന്നത്.
നാനോ സയൻസ്, നാനോ ടെക്‌നോളജി, ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, പോളിമർ സയൻസ് എന്നിവയിലേതെങ്കിലുമുള്ള ബിരുദാനന്തര ബിരുദമോ, നാനോ സയൻസ്, നാനോടെക്‌നോളജി, കെമിക്കൽ എൻജിനീയറിംഗ്/ടെക്‌നോളജി, പോളിമർ എൻജിനീയറിംഗ്/ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ബയോടെക്‌നോളജി, മെറ്റീരിയൽ സയൻസ്, മെക്കാനിക്കൽ, സിവിൽ എന്നിവയിൽ ഏതെങ്കിലുമുള്ള ബി.ടെക് ബിരുദമോ തത്തുല്യ യോഗ്യതകളോ ഉള്ളവർക്ക് അപേക്ഷിക്കാം. സർവകലാശാല നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എന്നാൽ സാധുവായ ജി.എ.ടി.ഇ. (GATE) സ്‌കോർ ഉള്ളവരെ പ്രവേശനപരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അവരും അപേക്ഷ നൽകണം. www.cat.mgu.ac.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 12. കൂടുതൽ വിവരങ്ങൾ 0481-2733595, 9188661784 എന്നീ ഫോൺ നമ്പരുകളിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും.
English Summary: Mahatma Gandhi University has announced that its School of Energy Materials will begin the M.Tech