യുവശാസ്ത്രജ്ഞർക്ക് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്പയർ ഫെലോഷിപ്പിന് ഒക്ടോബർ 4 വരെ അപേക്ഷിക്കാം. http://online-inspire.gov.in. സ്വന്തം ആവശ്യത്തിനായി അപേക്ഷയുടെ പ്രിന്റ് എടുത്തു സൂക്ഷിക്കാം. 5 വർഷത്തേക്ക് ഒരാൾക്ക് മൊത്തം 1.1 കോടി രൂപ ലഭിക്കും. പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപയും വർഷം തോറും 7

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവശാസ്ത്രജ്ഞർക്ക് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്പയർ ഫെലോഷിപ്പിന് ഒക്ടോബർ 4 വരെ അപേക്ഷിക്കാം. http://online-inspire.gov.in. സ്വന്തം ആവശ്യത്തിനായി അപേക്ഷയുടെ പ്രിന്റ് എടുത്തു സൂക്ഷിക്കാം. 

5 വർഷത്തേക്ക് ഒരാൾക്ക് മൊത്തം 1.1 കോടി രൂപ ലഭിക്കും. പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപയും വർഷം തോറും 7 ലക്ഷം രൂപ റിസർച് ഗ്രാന്റുമാകും ലഭിക്കുക.

ADVERTISEMENT

യോഗ്യത: സയൻസ്, മാത്‌സ്, എൻജിനീയറിങ്, ഫാർമസി, മെഡിസിൻ, അഗ്രികൾചറുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയൊന്നിലെ പിഎച്ച്ഡി വേണം. 12–ാം ക്ലാസ് മുതൽ പരീക്ഷകൾക്കെല്ലാം 60 % മാർക്കോ തുല്യ ഗ്രേഡോ നേടിയിരിക്കണം. പിഎച്ച്ഡി ഗവേഷണപ്രബന്ധം സമർപ്പിച്ചു കാത്തിരിക്കുന്നവരെയും പരിഗണിക്കും. പക്ഷേ 3 മാസത്തിനകം പിഎച്ച്ഡി നേടിയാലേ അവാർഡ് ലഭിക്കൂ. 2021 ജനൂവരി ഒന്നിന് 32 വയസ്സു കവിയരുത്. വനിതകൾക്കും പട്ടികവിഭാഗക്കാർക്കും 37 വരെയാകാം; ഭിന്നശേഷിക്കാർക്കു 42 വരെയും. നിലവാരമുള്ള ജേണലുകളിൽ ഗവേഷണവൈഭവം തെളിയിക്കുന്ന പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടാവണം. ശാസ്ത്രസാങ്കേതികവകുപ്പ് ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയുമായി (INSA) കൈകോർത്ത് ത്രിതല പദ്ധതിപ്രകാരം ഫെലോകളെ തിരഞ്ഞെടുക്കും.

ADVERTISEMENT

നിലവിലെ ഗവേഷകർക്കും അപേക്ഷിക്കാം. പക്ഷേ ഫെലോഷിപ് കിട്ടുമ്പോൾ ഇപ്പോഴത്തെ സ്ഥാനം ഉപേക്ഷിക്കണം. ലീൻ, ഡപ്യൂട്ടേഷൻ മുതലായവ അനുവദിക്കില്ല. 12ലെ പരീക്ഷയിൽ ഏറ്റവും ഉയർന്ന ഒരു ശതമാനം പേരിൽപ്പെടുക, ഐഐടി ജെഇഇ റാങ്കുകാരുക, യുജി / പിജി ബിരുദപരീക്ഷയിൽ ഒന്നാം റാങ്ക് നേടുക എന്നിവ അഭികാമ്യം. ഗവേഷണത്തിനുള്ള മികച്ച സ്ഥാപനം അപേക്ഷകർ കണ്ടെത്തിക്കൊള്ളണം. പിഎച്ച്ഡി പഠനമോ തുടർന്നുള്ള ഗവേഷണമോ നടത്തിയ സ്ഥാപനം തിരഞ്ഞെടുക്കാതിരിക്കുക.ഗവേഷണത്തിനു ചേരുന്നത് സ്വകാര്യസ്ഥാപനത്തിലാണെങ്കിൽ 7 ലക്ഷം രൂപ വാർഷിക ഗ്രാന്റ് മാത്രമേ കിട്ടൂ. പ്രതിമാസ ഫെലോഷിപ്പില്ല. അങ്ങനെയുള്ളവരുടെ ഫെലോഷിപ് അതതു സ്ഥാപനം നൽകണം.

ADVERTISEMENT

ഫെലോഷിപ് വാങ്ങുന്നതിനിടെ സ്ഥിരംജോലി കിട്ടിപ്പോകുന്നപക്ഷം മാസ ഫെലോഷിപ് നിർത്തലാക്കും. വാർഷിക ഗ്രാന്റ് മാത്രം വാങ്ങി ശേഷിച്ച കാലം വേണമെങ്കിൽ ഫാക്കൽറ്റി പദ്ധതിയിൽ പുതിയ സ്ഥാനത്തു തുടരാം. ഫെലോഷിപ് ഗവേഷണകാലത്ത് ഫണ്ടിങ് ഏജൻസികളിൽനിന്ന് മത്സരിച്ചു നേടാവുന്ന ഗ്രാന്റ് വാങ്ങാൻ അനുമതി കിട്ടും.

English Summary: Inspire Scholarship