ബഹുരാഷ്ട്ര കമ്പനികളിൽ കൊമേഴ്സ് ജോലിക്കുള്ള കോഴ്സുകൾ
ചോദ്യം: ബികോം ബിരുദം നേടിയോ അല്ലാതെയോ വിദേശത്തോ ഇന്ത്യയിലോ ബഹുരാഷ്ട്ര കമ്പനികളിലും മറ്റും ജോലി കിട്ടാൻ സഹായകമായ കോഴ്സുകളുണ്ടോ? തൊഴിലന്വേഷണത്തിന് ബികോമിനോടൊപ്പം മൂല്യവർധനയ്ക്ക് ഉതകുന്ന ഏതാനും കോഴ്സുകളെപ്പറ്റിയുള്ള സൂചനകൾ കാണുക. ബികോം ഇല്ലാതെയും ഇവയിൽ പലതും പഠിക്കാം. ∙IFRS: ഇന്റർനാഷനൽ ഫിനാൻഷ്യൽ
ചോദ്യം: ബികോം ബിരുദം നേടിയോ അല്ലാതെയോ വിദേശത്തോ ഇന്ത്യയിലോ ബഹുരാഷ്ട്ര കമ്പനികളിലും മറ്റും ജോലി കിട്ടാൻ സഹായകമായ കോഴ്സുകളുണ്ടോ? തൊഴിലന്വേഷണത്തിന് ബികോമിനോടൊപ്പം മൂല്യവർധനയ്ക്ക് ഉതകുന്ന ഏതാനും കോഴ്സുകളെപ്പറ്റിയുള്ള സൂചനകൾ കാണുക. ബികോം ഇല്ലാതെയും ഇവയിൽ പലതും പഠിക്കാം. ∙IFRS: ഇന്റർനാഷനൽ ഫിനാൻഷ്യൽ
ചോദ്യം: ബികോം ബിരുദം നേടിയോ അല്ലാതെയോ വിദേശത്തോ ഇന്ത്യയിലോ ബഹുരാഷ്ട്ര കമ്പനികളിലും മറ്റും ജോലി കിട്ടാൻ സഹായകമായ കോഴ്സുകളുണ്ടോ? തൊഴിലന്വേഷണത്തിന് ബികോമിനോടൊപ്പം മൂല്യവർധനയ്ക്ക് ഉതകുന്ന ഏതാനും കോഴ്സുകളെപ്പറ്റിയുള്ള സൂചനകൾ കാണുക. ബികോം ഇല്ലാതെയും ഇവയിൽ പലതും പഠിക്കാം. ∙IFRS: ഇന്റർനാഷനൽ ഫിനാൻഷ്യൽ
ചോദ്യം: ബികോം ബിരുദം നേടിയോ അല്ലാതെയോ വിദേശത്തോ ഇന്ത്യയിലോ ബഹുരാഷ്ട്ര കമ്പനികളിലും മറ്റും ജോലി കിട്ടാൻ സഹായകമായ കോഴ്സുകളുണ്ടോ?
തൊഴിലന്വേഷണത്തിന് ബികോമിനോടൊപ്പം മൂല്യവർധനയ്ക്ക് ഉതകുന്ന ഏതാനും കോഴ്സുകളെപ്പറ്റിയുള്ള സൂചനകൾ കാണുക. ബികോം ഇല്ലാതെയും ഇവയിൽ പലതും പഠിക്കാം.
∙IFRS: ഇന്റർനാഷനൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് സ്റ്റാൻഡേഡ്സ് (https://www.ifrs.org): ആഗോളതലത്തിൽ സ്വീകാര്യതയുള്ള അക്കൗണ്ടിങ് സ്റ്റാൻഡേഡ്. ഇതു രൂപപ്പെടുത്തി നടപ്പാക്കുന്നത് ഇന്റർനാഷനൽ അക്കൗണ്ടിങ് സ്റ്റാൻഡേഡ്സ് ബോർഡ്, ഇന്റർനാഷനൽ സസ്റ്റെയ്നബിലിറ്റി സ്റ്റാൻഡേഡ്സ് ബോർഡ് എന്നീ രണ്ടു സ്ഥാപനങ്ങളാണ്. കമ്പനികൾ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ തയാറാക്കുന്ന രീതികൾക്ക് ഇതു മാനകരൂപം നൽകുന്നു.
ACCA Global എന്ന ബ്രിട്ടിഷ് സ്ഥാപനം ‘ഡിപ്ലോമ ഇൻ ഇന്റർനാഷനൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് എന്ന പ്രോഗ്രാം നടത്തുന്നുണ്ട്. വിശദവിവരങ്ങൾ www.accaglobal.com എന്ന സൈറ്റിൽ ലഭിക്കും. കുറഞ്ഞ ഫീസോടെ പഠിക്കാൻ Udemy എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലും സൗകര്യമുണ്ട് (www.udemy.com).
∙GAAP : ജനറലി അക്സപ്റ്റഡ് അക്കൗണ്ടിങ് പ്രിൻസിപ്പിൾസ്: ബിസിനസ് / കോർപറേറ്റ് അക്കൗണ്ടിങ്ങിന് യുഎസ് സ്വീകരിച്ചിട്ടുള്ള രീതി. യുഎസിലെ ‘ഫിനാൻഷ്യൽ അക്കൗണ്ടിങ് സ്റ്റാൻഡേഡ്സ് ബോർഡ്’ എല്ലാത്തരം പബ്ലിക് അക്കൗണ്ടിങ് പ്രാക്ടീസിനും റിപ്പോർട്ടിങ്ങിനും GAAP അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നു. യുഎസ് കമ്പനികളാണ് ഈ സമ്പ്രദായം പ്രയോജനപ്പെടുത്തുന്നത്. IFRS പോലെ ഒരുപാടു രാജ്യങ്ങൾ ഇത് അംഗീകരിച്ചിട്ടില്ല. Udemy ഉൾപ്പെടെയുള്ളവയുടെ ഓൺലൈൻ കോഴ്സുകൾവഴിയും പഠിക്കാം.
∙IND AS : ഇന്ത്യൻ അക്കൗണ്ടിങ് സ്റ്റാൻഡേഡ്സ് : ഇന്ത്യയിലെ കമ്പനീസ് ആക്ടിലെ 133–ാം വകുപ്പനുസരിച്ച് ഇവിടെ സ്വീകരിക്കേണ്ട രീതിയാണ് ഇന്ത്യൻ അക്കൗണ്ടിങ് സ്റ്റാൻഡേഡ്സ്. ഐഎഫ്ആർഎസുമായി പൊരുത്തപ്പെടുന്നതാണ് ഇതിലെ വ്യവസ്ഥകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (www.icai.org) ഈ വിഷയത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. ഓൺലൈൻ കോഴ്സുകൾ വഴിയും പഠിക്കാം.
∙GST : ഗുഡ്സ് & സർവീസസ് ടാക്സേഷൻ – സാധനങ്ങളും സേവനങ്ങളും കൈമാറുമ്പോഴുള്ള നികുതികൾ ദേശീയതലത്തിൽ ഏകീകരിച്ചു നടപ്പാക്കിയ വ്യവസ്ഥ. ഇതിനുള്ള പഠനസൗകര്യങ്ങൾ :
• കേരള സർക്കാർ സ്വയംഭരണസ്ഥാപനം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്സേഷനിൽ (തിരുവനന്തപുരം, www.gift.res.in) ബിരുദധാരികൾക്ക് 120 മണിക്കൂർ ദൈർഘ്യമുള്ള പിജി ഡിപ്ലോമ ഇൻ ഗുഡ്സ് & സർവീസസ് ടാക്സേഷൻ (ജിഎസ്ടി) പ്രോഗ്രാമുണ്ട്. ജോലിയുള്ളവരെ ലക്ഷ്യമാക്കി വാരാന്ത്യങ്ങളിലും ക്ലാസ് നടത്തുന്നു.
• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (www.icai.org) ജിഎസ്ടി വിഷയത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്.
• കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ അസാപ്പും (Additional Skill Acquisition Programme – http://asapkerala.gov.in) ജിഎസ്ടി കോഴ്സ് നടത്തുന്നു.
∙TALLY : കമ്പനി അക്കൗണ്ട് ലളിതമായും സുതാര്യമായും തയാറാക്കി സൂക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ സോഫ്റ്റ്‌വെയറാണിത്. ഇതിന്റെ ഏറ്റവും പുതിയ വേർഷൻ Tally ERP 9. ഇആർപി എന്നത് എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്ങിനെ സൂചിപ്പിക്കുന്നു.
ടാലി പരിശീലനം നൽകുന്ന ധാരാളം സ്വകാര്യ സ്ഥാപനങ്ങളുണ്ട്.ഓൺലൈൻ കോഴ്സുകൾ വഴിയും പഠിക്കാം.
∙പരമ്പരാഗത മാർഗങ്ങൾ
വേറെയുമുണ്ട് പഠന വഴികൾ. ചാർട്ടേഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്, കോസ്റ്റ് അക്കൗണ്ടൻസി, ACCA, CPA, CIMA, CMA, CFA, ബിസിനസ് അനലിറ്റിക്സ്, ക്രെഡിറ്റ് അനാലിസിസ്, ഇ– കൊമേഴ്സ്, ഇ–ബിസിനസ്, ഡിജിറ്റൽ മാർക്കറ്റിങ്, ഇൻവെസ്റ്റ്മെന്റ് & സെക്യൂരിറ്റീസ്, റിയൽ എസ്റ്റേറ്റ് ബിസിനസ്, ഇൻസോൾവൻസി റെസല്യൂഷൻ തുടങ്ങിയവ ഇക്കൂട്ടത്തിൽപെടും.
Content Summary: Career Scope Of Commerce