അടിമുടി മാറ്റങ്ങളുമായി എംടെക്: ആദ്യവർഷം മാത്രം ക്ലാസ്റൂം പഠനം, ക്ലസ്റ്റർ സംവിധാനം നിർത്തലാക്കും
2 വർഷ കോഴ്സിന്റെ ആദ്യ 2 സെമസ്റ്ററുകളിൽ മാത്രമേ ക്ലാസ് റൂം പഠനം ഉണ്ടാകൂ. രണ്ടാം വർഷം പൂർണമായും ഓൺലൈൻ വഴിയുള്ള ‘മൂക്’ കോഴ്സുകൾക്കും, വ്യവസായബന്ധിത ഇന്റേൺഷിപ്പിനും പ്രോജക്ടുകൾക്കും നീക്കിവയ്ക്കും.

തിരുവനന്തപുരം∙ എംടെക് കോഴ്സുകൾ സാങ്കേതിക സർവകലാശാല പൂർണമായി ഉടച്ചുവാർക്കുന്നു. അക്കാദമിക് കൗൺസിലും സിൻഡിക്കറ്റും നൽകിയ ശുപാർശകൾ ബോർഡ് ഓഫ് ഗവേണൻസ് അംഗീകരിച്ചു. 2 വർഷ കോഴ്സിന്റെ ആദ്യ 2 സെമസ്റ്ററുകളിൽ മാത്രമേ ക്ലാസ് റൂം പഠനം ഉണ്ടാകൂ. രണ്ടാം വർഷം പൂർണമായും ഓൺലൈൻ വഴിയുള്ള ‘മൂക്’ കോഴ്സുകൾക്കും, വ്യവസായബന്ധിത ഇന്റേൺഷിപ്പിനും പ്രോജക്ടുകൾക്കും നീക്കിവയ്ക്കും.
എംടെക് കോഴ്സുകളുടെ നടത്തിപ്പിൽ, നിലവിലുള്ള ക്ലസ്റ്റർ സംവിധാനം നിർത്തലാക്കുകയാണ്. പകരം സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ തന്നെ കോഴ്സുകൾ നടത്തുന്ന വിധമുള്ള ഏകീകൃത സംവിധാനം 2022-’23 അധ്യയന വർഷം മുതൽ നടപ്പാക്കാനാണ് ബോർഡ് ഓഫ് ഗവേണൻസിന്റെ നിർദേശം. മറ്റു നിർദേശങ്ങൾ:
∙ സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളജുകളിലെയും എംടെക് കോഴ്സുകൾക്ക് ഇനിമുതൽ ഏകീകൃത ഘടനയായിരിക്കും.
∙ കോഴ്സിന്റെ രണ്ടാം വർഷം വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ട്രാക്ക് തിരഞ്ഞെടുക്കാം. ഒന്നാം ട്രാക്ക് തിരഞ്ഞെടുക്കുന്നവർക്കു റഗുലർ എംടെക് ബിരുദം ലഭിക്കും. രണ്ടാം ട്രാക്ക് ഉന്നത പഠനവും ഗവേഷണവും സംരംഭകത്വവും ലക്ഷ്യമാക്കുന്നവർക്കുള്ളതാണ്. ഒന്നാം സെമസ്റ്ററിൽ 8.5 ഗ്രേഡോ ‘ഗേറ്റ്’ പരീക്ഷയിലെ സ്കോറോ ഉള്ളവർക്കാണ് രണ്ടാം ട്രാക്ക് എടുക്കുവാനുള്ള അവസരം. മൂന്നാം സെമസ്റ്ററിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയും വേണം.
∙ പഠനത്തിനിടെ രണ്ടു സെമസ്റ്ററുകളിൽ താൽക്കാലിക അവധിയെടുക്കുവാനും സൗകര്യമുണ്ടാകും. വ്യവസായം, പഠന ഗവേഷണം, സംരംഭകത്വം എന്നീ മേഖലകളിൽ പ്രാവീണ്യം ഉറപ്പു വരുത്തും വിധമാണ് കോഴ്സുകളുടെ സംവിധാനം.
Content Summary : Technological University to revise Mtech Courses