ഉന്നത നിലവാരം പുലർത്തുന്ന അധ്യാപനം, ആധുനിക പഠന സൗകര്യങ്ങൾ, മികച്ച പ്ലേസ്മെന്റ് ശരാശരി - ഇതൊക്കെ ആയിരിക്കും ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരഞ്ഞെടുപ്പിൽ ഊന്നൽ കൊടുക്കുന്ന ഘടകങ്ങൾ. എന്നാൽ മേൽപറഞ്ഞ ഘടകങ്ങളോടൊപ്പം മികച്ച തൊഴിൽ

ഉന്നത നിലവാരം പുലർത്തുന്ന അധ്യാപനം, ആധുനിക പഠന സൗകര്യങ്ങൾ, മികച്ച പ്ലേസ്മെന്റ് ശരാശരി - ഇതൊക്കെ ആയിരിക്കും ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരഞ്ഞെടുപ്പിൽ ഊന്നൽ കൊടുക്കുന്ന ഘടകങ്ങൾ. എന്നാൽ മേൽപറഞ്ഞ ഘടകങ്ങളോടൊപ്പം മികച്ച തൊഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നത നിലവാരം പുലർത്തുന്ന അധ്യാപനം, ആധുനിക പഠന സൗകര്യങ്ങൾ, മികച്ച പ്ലേസ്മെന്റ് ശരാശരി - ഇതൊക്കെ ആയിരിക്കും ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരഞ്ഞെടുപ്പിൽ ഊന്നൽ കൊടുക്കുന്ന ഘടകങ്ങൾ. എന്നാൽ മേൽപറഞ്ഞ ഘടകങ്ങളോടൊപ്പം മികച്ച തൊഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നത നിലവാരം പുലർത്തുന്ന അധ്യാപനം, ആധുനിക പഠന സൗകര്യങ്ങൾ, മികച്ച പ്ലേസ്മെന്റ് ശരാശരി - ഇതൊക്കെ ആയിരിക്കും ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരഞ്ഞെടുപ്പിൽ ഊന്നൽ കൊടുക്കുന്ന ഘടകങ്ങൾ. എന്നാൽ മേൽപറഞ്ഞ ഘടകങ്ങളോടൊപ്പം മികച്ച തൊഴിൽ പരിചയവും നൽകാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞാലോ? അവിടെനിന്നു പഠനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽദാതാക്കൾ മുൻഗണന നൽകും എന്നു കാര്യത്തിൽ സംശയം വേണ്ട.

കേൾക്കുമ്പോൾ അതിശയോക്തി ആണെന്നു തോന്നാം. എങ്കിലും അത്തരത്തിൽ ഒരു ഉന്നത പഠന കേന്ദ്രം നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയുണ്ട്. അതാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല ആയ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നോവേഷൻ ആൻഡ് ടെക്നോളജി അഥവാ കേരള ഡിജിറ്റൽ സർവകലാശാല. അതിനൂതന സാങ്കേതിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജിയോസ്പെഷ്യൽ ടെക്നോളജി സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ, ഡേറ്റ അനലിറ്റിക്സ്, റോബോട്ടിക്‌സ്, എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനവും ഗവേഷണവും ആണ് കേരള ഡിജിറ്റൽ സർവകലാശാലയുടെ പ്രത്യേകത. 

ADVERTISEMENT

ഇതു കൂടാതെ വിവിധ സർക്കാർ, അർധ സർക്കാർ, സ്ഥാപങ്ങൾക്കു വേണ്ടിയും സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയും  പല ഡിജിറ്റൽ പദ്ധതികളും കേരള ഡിജിറ്റൽ സർവകലാശാല ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇതു കൂടാതെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST), കേരള സോയിൽ സർവേ ഡിപ്പാർട്മെന്റ്, നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (NATPAC), സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ്ൻ ആൻഡ് മാനേജ്‌മെന്റ് (CWRDM) തുടങ്ങിയ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സ്ഥാപനങ്ങളിലെ സജീവ പ്രോജക്ടുകളിൽ ഭാഗമാകാനും വിദ്യാർഥികൾക്ക് സർവകലാശാല അവസരം ഒരുക്കുന്നു. ഇതു കൂടാതെ സെമി കണ്ടക്ടർ ലബോറട്ടറി - ഡിപ്പാർട്ടമെന്റ് ഓഫ് സ്പേസ്, സെന്റർ ഓഫ് മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി, റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കേരള ഇലക്ഷൻ കമ്മിഷൻ എന്നീ സ്ഥാപനങ്ങളുമായും വിവിധ തരത്തിലുള്ള സംയുക്ത ഗവേഷണ പദ്ധതികൾക്കും വികസന പദ്ധതികൾക്കുമായി കേരള ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. 

ഇത്തരം പങ്കാളിത്ത പദ്ധതികളിലൂടെയാണ് വിദ്യാർഥികൾക്കു തൊഴിൽ പരിചയം നേടാൻ അവസരം ഒരുക്കുന്നത്. പഠന സമയത്തു തന്നെ ഇത്തരം പദ്ധതികളുടെ ഭാഗമാകുവാനും അതിൽ പ്രവർത്തിക്കുവാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു. 

ഈ പ്രവൃത്തി പരിചയം വിദ്യാർഥികൾക്ക് എത്രത്തോളം പ്രയോജനകരമാണെന്നുള്ളതിന്റെ തെളിവു കേരള ഡിജിറ്റൽ സർവകലാശാലയുടെ ക്യാംപസ് പ്ലേസ്മെന്റ് സെൽ ആയ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് യൂണിറ്റ് നൽകും. മുൻ വർഷങ്ങളിൽ ക്യാംപസ് റിക്രൂട്ട്മെന്റ് വഴി തൊഴിൽ നേടിയ വിദ്യാർഥികൾ ഭൂരിഭാഗവും തുടക്കക്കാർ എന്ന നിലയിൽ അല്ല ജോലി നേടിയത്. മറിച്ചു, ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ അനലിസ്റ്റ്, ഡിജിറ്റൽ മീഡിയ അനലിസ്റ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിങ് എൻജിനീയർ, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റ് റോളുകളിലേക്കാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്. കേരള ഡിജിറ്റൽ സർവകലാശാലയിൽ നിന്നും തങ്ങൾക്കു ലഭിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും പ്രവൃത്തി പരിചയ അവസരങ്ങളും ആണ് തങ്ങളെ ഇതിനു പ്രാപ്തനാക്കിയത് എന്ന് മുൻ വിദ്യാർഥികളും സാക്ഷ്യപ്പെടുത്തുന്നു. 

ഇന്ത്യയിലെ തന്നെ വലിയ ടെക്നോളജി പാർക്കുകളിൽ ഒന്നായ ടെക്നോപാർക് തിരുവനന്തപുരത്തിന്റെ നാലാമത് ഘട്ടം ആയ ടെക്നോസിറ്റിയിൽ പുതുതായി നിർമിച്ച അത്യാധുനിക ക്യമ്പസിൽ ആണ് പ്രധാന കോഴ്‌സുകൾ നടത്തുന്നത്. കൂടാതെ, സർവകലാശാലയുടെ മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായ കേരള ബ്ലോക്ക് ചെയിൻ അക്കാദമി ടെക്നോപാർക്ക് ക്യാംപസ്സിലും പ്രവർത്തിക്കുന്നു. ബ്ലോക്ക് ചെയിൻ മേഖല രാജ്യത്തിലെ ആദ്യത്തെ പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ് കേരള ബ്ലോക്ക് ചെയിൻ അക്കാദമി. രാജ്യാന്തര നിലവാരം പുലർത്തുന്ന ലാബുകളും ലൈബ്രറിയും സർവകലാശാലയുടെ മികവ് കൂട്ടുന്നു. 

ADVERTISEMENT

സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾക്കായി സർവകലാശാല ഏറ്റെടുത്തു നടപ്പാക്കുന്ന പലതരം പ്രൊജക്ടുകളിൽ ഭാഗമാകാൻ കിട്ടുന്ന അവസരം പ്രവൃത്തി പരിചയം  നേടാനുള്ള ഒരു ഉപായം മാത്രമല്ല പഠനത്തോടൊപ്പം ഒരു വരുമാനം കണ്ടെത്താനും ഉള്ള അവസരം ആണ്.  അർഹരായ വിദ്യാർഥികൾക്കു സ്‌കോളർഷിപ്പിനുള്ള അവസരവും സർവകലാശാലയുടെ ഇന്നോവേഷൻ കേന്ദ്രങ്ങളായ തിങ്ക്യുബേറ്റർ, മേക്കർ വില്ലജ്, ഇന്ത്യ ഇന്നോവേഷൻ സെന്റർ ഫോർ ഗ്രാഫീൻ എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പിനുള്ള അവസരവും സർവകലാശാല വാഗ്ദാനം ചെയ്യുന്നു. 

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാർഡ്‌വെയർ ഇൻക്യൂബേറ്റർ ആണ് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന മേക്കർ വില്ലേജ്. ഇവിടെ എഴുപതോളം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. അദ്‌ഭുത ലോഹം എന്ന വിളിപ്പേരുള്ള, ഇലക്ട്രോണിക് രംഗത്തു വൻ  വിപ്ലവങ്ങൾക്ക് വഴി തെളിക്കാൻ സാധ്യതയുള്ള ലോഹം ആണ് ഗ്രാഫീൻ. രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഗവേഷണ കേന്ദ്രം ആയ ഇന്ത്യ ഇന്നോവേഷൻ സെന്റർ ഫോർ ഗ്രാഫീൻ കേരള ഡിജിറ്റൽ സർവകലാശാലയുടെ മറ്റൊരു മികവിന്റെ കേന്ദ്രം ആണ്. 

അന്താരാഷ്ട്ര ജേർണലുകളിൽ തുടർച്ചയായി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന, അതതു മേഖലകളിൽ വിദഗ്ദ്ധരായ അധ്യാപകരാണ് ഡിജിറ്റൽസർവകലാശാലയിലുള്ളത്. ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളോടു കിടപിടിക്കുന്ന കരിക്കുലമാണ് ഓരോ കോഴ്സിനും തയ്യാറാക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്റ്റലും ക്യാംപസ്സിന്റെ ഭാഗമാണ്.

മികച്ച സാധ്യതകൾ 

ADVERTISEMENT

കോവിടാനന്തര കാലത്തു വിവര സാങ്കേതിക മേഖല വളരെ ത്വരിതമായ മാറ്റങ്ങളിലൂടെയാണ് കടന്നു പോയത്.  ആമസോൺ വെബ് സർവീസസിന് വേണ്ടി ഇക്കണോമിക് അഡ്വൈസറി സ്ഥാപനം ആയ ആൽഫ ബീറ്റ ഈയിടെ ഇന്ത്യ, ഓസ്ട്രേലിയ, സിങ്കപ്പൂർ, ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ വെളിവാകുന്നത് വിവര സാങ്കേതിക മേഖലയിലെ പുരോഗതിക്കു ഒപ്പം പിടിക്കാൻ ഈ രാജ്യങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾക്ക് അടുത്ത മൂന്നു വർഷം കൊണ്ട് 8.6 കോടി ഡിജിറ്റൽ നൈപുണ്യം ഉള്ള ഉദ്യോഗാർഥികളെ വാർത്തെടുക്കേണ്ടതുണ്ട് എന്നാണ്. ക്ലൗഡ്‌ കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (IoT) എന്നീ നൂതന മേഖലകൾ ആണ് ഈ രാജ്യങ്ങളിലെ വ്യവസായങ്ങൾ തങ്ങളുടെ ഇനിയുള്ള വളർച്ചയുടെ  അഭിവാജ്യ ഘടകങ്ങളായി നോക്കി കാണുന്നത്. ഓൺലൈൻ ഇടപാടുകൾ വർധിച്ചതോടെ ഉപഭോക്താക്കൾക്കു മെച്ചപ്പെട്ട സേവനങ്ങൾ നൽകുവാനായി കമ്പനികൾ അതിനൂതന സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധി (AI), മെഷീൻ ലേണിങ്  എന്നിവയെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.  കേരള ഡിജിറ്റൽ സർവകലാശാലയുടെ എംടെക്  ഇലക്ട്രോണിക്സ് എൻജിനീയറിങ്,  എംടെക്എം കമ്പ്യൂട്ടർ സയൻസ്സ്, എംഎസ്‌സി ഇലക്ട്രോണിക്സ്, എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകൾ വിദ്യാർഥികളെ ഇത്തരം നൂതന സാങ്കേതിക വിദ്യകളിൽ പ്രാവീണ്യമുള്ളവരായി മാറ്റുന്നതിനായി പ്രത്യേകം തയ്യാറാക്കിയതാണ്. 

തുടരെ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ലോകമെങ്ങും ഉള്ള സമൂഹങ്ങളെ അലട്ടുന്ന ഒരു വസ്തുതയാണ്. പാരിസ്ഥിതിക പഠനങ്ങളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ സമന്വയിപ്പിച്ചു ലോകം ഇന്നു നേരിടുന്ന പ്രശ്നങ്ങൾക്ക് ക്രിയാത്മകയ പരിഹാരങ്ങൾ കണ്ടെത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സവിശേഷമായ ഒരു പാഠ്യ പദ്ധതിയാണ് ഇക്കോലോജിക്കൽ ഇൻഫോർമാറ്റിക്സ്. ഡിജിറ്റൽ സർവകലാശാലയുടെ സ്കൂൾ ഓഫ് ഇന്ഫോര്മാറ്റിക്സ് നടത്തുന്ന എംഎസ്‌സി ഇക്കോളജി എന്ന കോഴ്സിൽ ആണ് ഈ പാഠ്യ പദ്ധതി ഉൾകൊള്ളിച്ചിട്ടുള്ളത്. 

വളരെ ചടുലമായി മാറി കൊണ്ടിരിക്കുന്ന വിവര സാങ്കേതിക മേഖലയിലെ പുത്തൻ പ്രവണതകൾക്ക് അനുസരിച്ചു  തങ്ങളുടെ സിലബസ് പുതുക്കാനും കേരള ഡിജിറ്റൽ സർവകലാശാല മടിക്കുന്നില്ല. ഇതിനു ഉദാഹരണം ആണ് തങ്ങളുടെ രണ്ടാം അധ്യയന വർഷത്തിൽ തന്നെ സർവകലാശാല അവതരിപ്പിക്കുന്ന പുതിയ കോഴ്സുകൾ ആയ എംടെക് ഇലക്ട്രോണിക് പ്രോഡക്റ്റ് ഡിസൈനും എംഎസ്‌സി ഇലക്ട്രോണിക്‌സും. രണ്ടും ഇലക്ട്രോണിക്സ് മേഖലയിൽ രാജ്യം കൈവരിക്കാൻ സാധ്യതയുള്ള വിപ്ലവം മുന്നിൽ കൊണ്ടുള്ളതാണ്. 

ഇക്കാലത്ത് ഡിജിറ്റൽ സേവനങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. ദശലക്ഷക്കണക്കിന് പൗരന്മാർക്ക് പ്രാദേശിക ഭാഷകളിലുള്ള ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഇന്ത്യൻ ഭാഷകൾക്കായി ശക്തമായ ഭാഷാനിർദ്ദിഷ്ട സംവിധാനങ്ങളും സേവനങ്ങളും ഉണ്ടായിരിക്കുകയും, അവ എല്ലാവർക്കും തുറന്നുകൊടുക്കപ്പെടേണ്ടതുമാണ്. ഈ സാധ്യതകളെ പ്രയോജനപ്പെടുത്താൻ ഉതകുന്ന പുതിയ പാഠ്യ പദ്ധതിയാണ് സ്പീച്ച് ആൻഡ് ലാംഗ്വേജ് പ്രോസസ്സിങ്. ഇത് എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്പീച്ച് ആന്റ് ലാംഗ്വേജ് ടെക്നോളജി ബിരുദധാരികളെ മെഷീൻ ട്രാൻസ്ലേഷൻ, ഡോക്യുമെന്റ് ഇൻഡെക്‌സിങ്, ഡേറ്റാ റിട്രീവൽ, സ്പീച്ച്  കഗ്നിഷൻ തുടങ്ങിയ മേഖലകളിൽ വളരെയധികം ആവശ്യമുണ്ട്. അനന്തമായ ജോലി സാധ്യതകളാണ് ഈ മേഖലയിൽ നിലനിൽക്കുന്നത്.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കുതിച്ചു കയറ്റം സാക്ഷ്യം വഹിക്കുന്ന ഈ വേളയിൽ സ്ഥാപനങ്ങളിലെ നേതൃത്വ സ്ഥാനങ്ങൾ വഹിക്കുന്നവർ ഈ സാങ്കേതിക വിദ്യകളെ കുറിച്ച അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ കാലത്തു അത്യന്താപേക്ഷിതം ആണ്. ഈ വസ്തുത മുന്നിൽ കണ്ടു കേരള ഡിജിറ്റൽ സർവകലാശാല അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പാഠ്യ പദ്ധതിയാണ് അവരുടെ മാസ്റ്റർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉള്ള സാധാരണ എംബിഎ കോഴ്സുകളിൽ നിന്നും വളരെ വ്യത്യസ്തം ആണു കേരള ഡിജിറ്റൽ സർവകലാശാലയുടെ എംബിഎ പദ്ധതി. ഇവിടെ ജനറിക് വിഷയങ്ങളോടൊപ്പം പഠിതാവിനു ഡിജിറ്റൽ മേഖലയിലെ അതിനൂതന സാങ്കേതിക വിദ്യകൾ ഐച്ഛിക വിഷയമായി പഠിക്കാൻ അവസരം ലഭിക്കും. ഭാവിയിൽ തൊഴിൽ മേഖലയിൽ നേരിടാൻ സാധ്യതയുള്ള പുത്തൻ വെല്ലുവിളികൾ നേരിടാൻ ഇത് മൂലം സാധിക്കും. 

തുടർച്ചായി ഉണ്ടായ പ്രകൃതി ദുരന്തങ്ങളും അതിനോടനുബന്ധിച്ചുള്ള രക്ഷാപ്രവർത്തനങ്ങളും നമ്മെ പഠിപ്പിച്ചതു യന്ത്രവത്കരണം അത്തരം കർത്തവ്യങ്ങൾ എത്രത്തോളം ഫലപ്രദം ആക്കും എന്നുള്ളതാണ്. എംടെക് ഇലക്ട്രോണിക്സ് എൻജിനീയറിങ് കോഴ്സിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- റോബോട്ടിക്സ്, കോംപ്‌റ്റേഷനൽ ഇമേജിങ് എന്നീ സ്പെഷലൈസേഷൻസ് അത്തരം സാധ്യതകളെ മുന്നിൽ കണ്ടാണ്.  

ഇതിനെല്ലാം പുറമെ വിദ്യാർഥികളിലെ സംരംഭകത്വ താല്പര്യങ്ങൾക്കും കേരള ഡിജിറ്റൽ സർവകലാശാല മികച്ച പിന്തുണ നൽകുന്നു. പരമ്പരാഗത രീതികളിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും അവരുടെ പുതുമയുള്ള മികച്ച ആശയങ്ങളെ സ്റ്റാർട്ടപ്പ് ആയി സാക്ഷാത്കരിക്കാൻ വേണ്ടുന്ന പിന്തുണ സർവകലാശാലയുടെ തിങ്ക്യുബേറ്റർ, മേക്കർ വില്ലേജ് തുടങ്ങിയ മികവിന്റെ കേന്ദ്രങ്ങൾ വഴി നൽകുന്നു. കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന മേക്കർ വില്ലേജ് രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാർഡ്‌വെയർ ഇൻക്യൂബേറ്റർ ആണ്. 

അഡ്മിഷൻ ആരംഭിച്ചു 

ഡിജിറ്റൽ സർവകലാശാലയുടെ എംടെക്, എംഎസ്‌സി, പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. എഐസിടിഇ (AICTE) അംഗീകരിച്ച എംടെക് കോഴ്സുകൾ രണ്ടെണ്ണം ആണ്. എംടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങും എംടെക് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങും. എംടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ കണക്റ്റഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ സ്പെഷ്ലിസ്റ്റ് ചെയ്യാം. എംടെക് ഇലക്ട്രോണിക്സ് എഞ്ചിനീറിങ്ങിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ്‌വെയർ, സിഗ്നൽ പ്രോസസ്സിങ് ആൻഡ് ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - റോബോട്ടിക്സ്, കംപ്യുട്ടേഷണൽ ഇമേജിങ് എന്നീ നൂതന വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്യാം.

 

കമ്പ്യൂട്ടർ സയൻസ്, എക്കോളജി, ഇലക്ട്രോണിക്സ്, ഡേറ്റ അനലിറ്റിക്സ് എന്നീ വിഷയങ്ങളിൽ ആണ് എം‌എസ്‌സി പ്രോഗ്രാമുകൾ ഉള്ളത്. മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്‌വെയർ സിസ്റ്റംസ് എൻജിനീയറിങ്, സ്പീച് ആൻഡ് ലാംഗ്വേജ് പ്രോസസ്സിങ്, ഡിസ്ട്രിബ്യുട്ടഡ് സിസ്റ്റംസ് ആൻഡ് ബ്ലോക്ക് ചെയിൻ ടെക്നോളജീസ്,  ഡേറ്റ അനലിറ്റിക്സ്, ജിയോ സ്‌പേഷ്യൽ അനലിറ്റിക്സ് എന്നിവയാണ് എംഎസ്‌സി കമ്പ്യൂട്ടർ സയൻസിൽ ഉള്ള സ്പെഷ്യലൈസേഷൻ കോഴ്സുകൾ. എംഎസ്‌സി എക്കോളജി പ്രോഗ്രാമിൽ എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സിൽ സ്‌പെഷലൈസ് ചെയ്യാം.  ജിയോഇൻഫർമാറ്റിക്സ്,  ബയോ എഐ, കംപ്യുട്ടേഷണൽ സയൻസ് എന്നിവയാണ് എംഎസ്‌സി ഡേറ്റ അനാലിറ്റിക്സിലെ സ്പെഷ്യലൈസേഷൻസ്.  ഇന്റലിജന്റ് സിസ്റ്റംസ് ആൻഡ് ഇമേജിങ്, IoT ആൻഡ് റോബോട്ടിക്‌സ്, VLSI ഡിസൈൻ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാണ് എംഎസ്‌സി ഇലക്ട്രോണിക്സ് പ്രോഗ്രാമിലെ സ്പെഷ്യലൈസേഷൻസ്. 

 

സ്കൂൾ ഓഫ് ഡിജിറ്റൽ ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സിന്റെ കീഴിൽ ആണ് എംബിഎ കോഴ്സ്. ബിസിനസ് വലയിറ്റിക്സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി  മാനേജ്‌െമന്റ്, മാർക്കറ്റിങ്, ഓപ്പറേഷൻസ്, സിസ്റ്റംസ്, ടെക്നോളജി മാനേജ്‌മന്റ് എന്നിവയാണ് ഐച്ഛിക വിഷയമായി തിരഞ്ഞെടുക്കാൻ പറ്റുന്ന സ്പെഷലൈസേഷൻസ്. ഇത് കൂടാതെ ഇ-ഗവേർണൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

www.duk.ac.in/admissions2022/

 

Content Summary : Kerala Digital University