ന്യൂഡൽഹി ∙ ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ‘ലോക സർവകലാശാല റാങ്കിങ് 2023’ൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐ‌എസ്‌സി) 300നു താഴെയുള്ള പട്ടികയിൽ ഇടംപിടിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ‘ലോക സർവകലാശാല റാങ്കിങ് 2023’ൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐ‌എസ്‌സി) 300നു താഴെയുള്ള പട്ടികയിൽ ഇടംപിടിച്ചു. 251–300 പട്ടികയിലാണ് ഐഐഎസ്‌സി ഉൾപ്പെട്ടത്. കഴിഞ്ഞ വർഷം റാങ്കിങ്ങിൽ 301–350 വിഭാഗത്തിലായിരുന്നു. കഴിഞ്ഞ വർഷം 601–800 വിഭാഗത്തിൽ ഇടം പിടിച്ചിരുന്ന കോട്ടയം എംജി സർവകലാശാല ഇക്കുറി 401– 500 വിഭാഗത്തിൽ ഉൾപ്പെട്ടുവെന്നതും നേട്ടമായി. രാജ്യത്തെ 75 സ്ഥാപനങ്ങളാണു ടൈംസ് 2023 റാങ്കിങ്ങിൽ ഇടം പിടിച്ചത്. സ്ഥാപനങ്ങളുടെ എണ്ണത്തിൽ ആറാമതാണ് ഇന്ത്യ.
 
ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, ശൂലാനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് സയൻസസ് എന്നിവ 351–400 വിഭാഗത്തിലും അളഗപ്പ യൂണിവേഴ്സിറ്റി 401–500 വിഭാഗത്തിലും ഉൾപ്പെട്ടു. റോപർ ഐഐടി 501–600 വിഭാഗത്തിലേക്കു താഴ്ത്തപ്പെട്ടു. കഴിഞ്ഞ വർഷം 351–400 പട്ടികയിലായിരുന്നു. ഇന്ത്യയിലെ 6 സ്ഥാപനങ്ങൾ പട്ടികയിൽ പുതുതായി ഇടം പിടിച്ചു. ഓക്സ്ഫഡ്, ഹാർവഡ് സർവകലാശാലകൾ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തെത്തി.

ADVERTISEMENT

ബഹിഷ്കരിച്ച് ഐഐടികൾ

ADVERTISEMENT

രാജ്യത്തെ 6 ഐഐടികൾ ഈ വർഷവും ടൈംസ് റാങ്കിങ് ബഹിഷ്കരിച്ചു. ഡൽഹി, കാൻപുർ, മദ്രാസ്, ബോംബെ, റൂർക്കി , ഖരഗ്പുർ ഐഐടികളാണു റാങ്കിങ് സംവിധാനത്തിൽ കൂടുതൽ സുതാര്യത വേണമെന്ന ആവശ്യവുമായി നടപടിക്രമങ്ങളിൽനിന്ന് തുടർച്ചയായി മൂന്നാം വർഷവും പിൻമാറിയത്. മുൻവർഷങ്ങളിൽ വിട്ടുനിന്ന ഗുവാഹത്തി ഐഐടി ഈ വർഷം നടപടികളുടെ ഭാഗമായി.1001–1200 വിഭാഗത്തിലാണ് ഈ ഐഐടി സ്ഥാനം നേടിയിരിക്കുന്നത്.

ADVERTISEMENT

Content Summary : The Times Higher Education World University Rankings 2023