എംബിബിഎസ്, ബിഡിഎസ് ഇഎസ്ഐ ക്വോട്ട: ഐപി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി 17
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ഉള്ളവരുടെ കുട്ടികൾക്കായി ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ/ ഡെന്റൽ കോളജുകളിലും ചില സർക്കാർ കോളജുകളിലും എംബിബിഎസ് / ബിഡിഎസ് കോഴ്സുകളിൽ പ്രത്യേക ക്വോട്ടയുണ്ട്. ഇതിനായുള്ള ‘വാർഡ് ഓഫ് ഇൻഷ്വേർഡ് പഴ്സൻ സർട്ടിഫിക്കറ്റ്’ (ഐപി സർട്ടിഫിക്കറ്റ്) ലഭിക്കാനുള്ള അപേക്ഷ 17ന് രാത്രി 11.59 വരെ

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ഉള്ളവരുടെ കുട്ടികൾക്കായി ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ/ ഡെന്റൽ കോളജുകളിലും ചില സർക്കാർ കോളജുകളിലും എംബിബിഎസ് / ബിഡിഎസ് കോഴ്സുകളിൽ പ്രത്യേക ക്വോട്ടയുണ്ട്. ഇതിനായുള്ള ‘വാർഡ് ഓഫ് ഇൻഷ്വേർഡ് പഴ്സൻ സർട്ടിഫിക്കറ്റ്’ (ഐപി സർട്ടിഫിക്കറ്റ്) ലഭിക്കാനുള്ള അപേക്ഷ 17ന് രാത്രി 11.59 വരെ സമർപ്പിക്കാം.
Read Also : കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ 17ന്
https://www.esic.gov.in എന്ന സൈറ്റിലെ ‘ക്വിക് ലിങ്ക്സി’ൽ ‘വാർഡ് ഓഫ് ഐപി സർട്ടിഫിക്കറ്റ് ലിങ്ക്’ ഉണ്ട്. 19ന് അകം സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ വരും. അതിന്റെ പ്രിന്റ് എടുത്തു സൂക്ഷിക്കണം.
അപേക്ഷകർ ഈ വർഷത്തെ നീറ്റ് യുജിയിൽ യോഗ്യത നേടിയിരിക്കണം. 15% ഓൾ ഇന്ത്യ ക്വോട്ട, സംസ്ഥാന ക്വോട്ട എന്നിവയ്ക്കു പുറമേയുള്ള പ്രവേശനമാണ് ഇഎസ്ഐ ക്വോട്ട വഴിയുള്ളത്. ദേശീയതലത്തിൽ പൊതുവായ പൂളിലാണു സീറ്റുകൾ. പ്രവേശനാർഹതയ്ക്ക് MCC/ NTA/ NEET/ NMC/ DCI നിബന്ധനകളെല്ലാം പാലിക്കണം. 2022 സെപ്റ്റംബർ 30 അടിസ്ഥാനമാക്കിയാണ് ഇഎസ്ഐ ക്വോട്ടയ്ക്കുള്ള അർഹത തീരുമാനിക്കുന്നത്. 2023 ഏപ്രിൽ 15നു വിദ്യാർഥിയുടെ പ്രായം 21 കവിയരുത്. പെൺകുട്ടികൾക്ക് ഈ നിബന്ധനയില്ല.
ഇഎസ്ഐ ക്വോട്ട സംബന്ധിച്ച വ്യവസ്ഥകൾ www.esic.nic.in/admissions എന്ന സൈറ്റിൽനിന്ന് അറിയാം. ഈ ക്വോട്ടയിലേക്കുള്ള അപേക്ഷ പിന്നീട് അറിയിപ്പ് അനുസരിച്ചു സമർപ്പിച്ചുകൊള്ളണം. ഐപി സർട്ടിഫിക്കറ്റും അറിയിപ്പു വരുന്നതനുസരിച്ച് അപ്‌ലോഡ് ചെയ്യണം. അർഹതയുള്ള വിദ്യാർഥികളുടെ മെറിറ്റും താൽപര്യവും പരിഗണിച്ചു മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി – https://mcc.nic.in) ദേശീയതലത്തിൽ അലോട്മെന്റ് നടത്തും. എംസിസി സൈറ്റിലും ഐപി ക്വോട്ടയിൽ റജിസ്റ്റർ ചെയ്യണം. കേന്ദ്രസർക്കാരിലെ സംവരണക്രമം പാലിക്കും. പുതിയ അറിയിപ്പുകൾക്ക് ഇഎസ്ഐസിയുടെയും എംസിസിയുടെയും വെബ്സൈറ്റുകൾ നിരന്തരം ശ്രദ്ധിക്കണം.
കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലെ 38 അടക്കം ദേശീയതലത്തിൽ 437 എംബിബിഎസ് സീറ്റുകളുണ്ട്. ഫരീദാബാദ് (43), കൊൽക്കത്ത (65), ചെന്നൈ (25), ബെംഗളൂരു (56), ഗുൽബർഗ (56), ഹൈദരാബാദ് (43), അൽവർ – രാജസ്ഥാൻ (20), പട്ന (35), കോയമ്പത്തൂർ (20), മണ്ഡി– ഹിമാചൽ (36) എന്നിങ്ങനെയാണ് മറ്റു സീറ്റുകൾ. ഗുൽബർഗയിൽ 28 ബിഡിഎസ് സീറ്റുകളുമുണ്ട്.
മറ്റു വിവരങ്ങൾ
വാർഷിക ട്യൂഷൻഫീ 24,000 രൂപ. ഇത് ബാങ്ക് ഡ്രാഫ്റ്റായി പ്രവേശനസമയത്ത് കോളജിൽ സമർപ്പിക്കണം. തലവരിയില്ല, നാലര വർഷത്തെ കോഴ്സായതിനാൽ അഞ്ചാം വർഷം 12,000 രൂപയടച്ചാൽ മതി. മറ്റു ഫീസും ഹോസ്റ്റൽച്ചെലവും പുറമേ. 5 ലക്ഷം രൂപയുടെ സേവനക്കരാർ ഒപ്പിടേണ്ടതുണ്ട്. കൊല്ലം, മണ്ഡി കോളജുകളിലെ ഫീസ് അതതു കോളജുകൾ നിർദേശിക്കുന്ന രീതിയിലാണ് അടയ്ക്കേണ്ടത്. വനിതകൾ അവിവാഹിതരും ഇൻഷുർ ചെയ്ത പിതാവിനെ / മാതാവിനെ ആശ്രയിച്ചു കഴിയുന്നവരും ആയിരിക്കണം. ഇക്കാര്യത്തിൽ വിദ്യാർഥിയും രക്ഷിതാവും വെവ്വേറെ സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട് (അനുബന്ധം 4 & 5).
Content Summary : MBBS, BDS, ESI quota: Apply for an IP Certificate before May 17