35% മാർക്കോടെ പത്താംക്ലാസ് പാസായ മകന്റെ വിജയം ആഘോഷിക്കുന്ന മാതാപിതാക്കൾ; വിഡിയോ പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ
100 ൽ 99 മാർക്ക് വാങ്ങിയാലും നഷ്ടപ്പെട്ട ഒരു മാർക്കിന്റെ പേരിൽ കുട്ടികളോട് മുഖംവീർപ്പിക്കുന്ന മാതാപിതാക്കളുള്ള മൽസരാധിഷ്ഠിത ലോകത്ത് വേറിട്ട കാഴ്ചയാവുകയാണ് ഒരു വിഡിയോ. കഷ്ടിച്ച് പാസ്‌മാർക്ക് വാങ്ങിയ മകന്റെ വിജയം ആഘോഷിക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങളാണ് വെർച്വൽ ലോകത്ത് വ്യാപകമായി

100 ൽ 99 മാർക്ക് വാങ്ങിയാലും നഷ്ടപ്പെട്ട ഒരു മാർക്കിന്റെ പേരിൽ കുട്ടികളോട് മുഖംവീർപ്പിക്കുന്ന മാതാപിതാക്കളുള്ളമൽസരാധിഷ്ഠിത ലോകത്ത് വേറിട്ട കാഴ്ചയാവുകയാണ് ഒരു വിഡിയോ. കഷ്ടിച്ച് പാസ്‌മാർക്ക് വാങ്ങിയ മകന്റെ വിജയം ആഘോഷിക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങളാണ് വെർച്വൽ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നത്.
താനെയിലെ മറാത്തി മീഡിയത്തിൽ പഠിക്കുന്ന വിശാൽ എന്ന കുട്ടിയാണ് തരംഗമായ വിഡിയോയിലെ താരം. ബോർഡ്എക്സാം ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അച്ഛനമ്മമാരുടെ പ്രോത്സാഹനംകൊണ്ടുമാത്രമാണ് പാസ്മാർക്ക് വാങ്ങി പരീക്ഷ ജയിക്കാനായതെന്നും വിശാൽ പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണ് തന്റെ അച്ഛനെന്നും കുടുംബത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ നന്നായി പഠിച്ച് എൻജിനീയറോ കലക്ടറോ ആകണമെന്നാണ് ആഗ്രഹമെന്നും വിശാൽ പറയുന്നു.
ആറു വിഷയങ്ങൾക്കും 35 മാർക്ക് വീതം നേടി 35 ശതമാനം മാർക്കോടെ 10–ാം ക്ലാസ് വിജയിച്ച കുട്ടി മുംബെയിലെ താനെ സ്വദേശിയാണ്. വേറിട്ട വിജയാഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വിഡിയോയ്ക്കൊപ്പം ചർച്ചയാവുകയാണ് ഛത്തീസ്ഘട്ട് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണിന്റെ ട്വീറ്റും.
പത്താംക്ലാസ് പരീക്ഷയിൽ 44.7 ശതമാനം മാർക്കാണ് താൻ നേടിയതെന്നും പൊതു പരീക്ഷകളിൽ ലഭിക്കുന്ന മാർക്കല്ല ഒരാളുടെ വിജയത്തെ നിർണയിക്കുന്നതെന്നും ഇഷ്ടമുള്ള കോഴ്സ് പഠിക്കാനോ സ്വപ്ന ജോലി സ്വന്തമാക്കാനോ മാർക്ക് ഒരിക്കലും തടസ്സമാവില്ലെന്നു പറഞ്ഞുകൊണ്ട് വൈറൽ വിഡിയോയ്ക്കൊപ്പം പൊതുപരീക്ഷകളിൽ തനിക്ക് ലഭിച്ച മാർക്കുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. രണ്ടാം ശ്രമത്തിൽ അഖിലേന്ത്യാ തലത്തിൽ 77–ാം റാങ്ക് നേടിയാണ് യുപിഎസ്‌സി പരീക്ഷയിൽ അവിനാഷ് ശരൺ വിജയിച്ചത്.
Content Summary : Viral video: Son scores 30 percent in 10th, parents celebrate