സ്കൂൾ അധ്യാപകരെ 5 വർഷത്തിൽ സ്ഥലം മാറ്റണമെന്ന് സഭാ സമിതി
10–ാം ക്ലാസ് വരെയുള്ള സ്കൂൾ അധ്യാപകരെയും 5 വർഷത്തിലൊരിക്കൽ സ്ഥലം മാറ്റണമെന്നും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള സംസ്ഥാന വിഹിതം വർധിപ്പിക്കണമെന്നും നിയമസഭയുടെ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് കമ്മിറ്റി ശുപാർശ ചെയ്തു.

തിരുവനന്തപുരം ∙ 10–ാം ക്ലാസ് വരെയുള്ള സ്കൂൾ അധ്യാപകരെയും 5 വർഷത്തിലൊരിക്കൽ സ്ഥലം മാറ്റണമെന്നും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള സംസ്ഥാന വിഹിതം വർധിപ്പിക്കണമെന്നും നിയമസഭയുടെ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് കമ്മിറ്റി ശുപാർശ ചെയ്തു.
Read Also : വിദ്യാർഥികളെ തോൽപിച്ചെന്ന പരാതി; തൃശൂർ ഗവ. എൻജി. കോളജിലെ 2 അധ്യാപകർക്ക് പിഴ
നിലവിൽ ഹയർ സെക്കൻഡറി അധ്യാപകർക്കു മാത്രമാണ് 5 വർഷത്തിലൊരിക്കൽ നിർബന്ധിത സ്ഥലംമാറ്റമുള്ളത്. മികച്ച അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാൻ പ്രൈമറി, സെക്കൻഡറി തലങ്ങളിലും ഇതു നടപ്പാക്കണമെന്നാണു ശുപാർശ.
ഇക്കാര്യം കഴിഞ്ഞവർഷം വിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചിരുന്നെങ്കിലും അധ്യാപക സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് പിന്മാറുകയായിരുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സാധനങ്ങൾ വാങ്ങാനുള്ള തുക കേന്ദ്രം വർധിപ്പിച്ചതിന് ആനുപാതികമായി സംസ്ഥാനവും വർധിപ്പിക്കണമെന്നാണു നിയമസഭാ സമിതിയുടെ നിർദേശം.
Content Summary : Proposed Transfer Policy for School Teachers: Ensuring Quality Education in Every Classroom