5000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ സ്‌കിൽ ലോൺ: അസാപ് കേരളയുമായി കൈകോർത്ത് എസ്ബിഐ യും എച്ച്ഡിഎഫ്സിയും
അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്‌സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർഥികൾക്ക് സ്‌കിൽ ലോൺ സൗകര്യം ഒരുക്കി എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും. സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം നൈപുണ്യ പരിശീലനത്തിന് അവസരം ലഭിക്കാത്ത വലിയൊരു വിഭാഗത്തിന് അതു ലഭ്യമാക്കാൻ ഇത് സഹായകമാകും. സ്‌കിൽ കോഴ്‌സുകൾക്ക് 5000 രൂപ മുതൽ

അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്‌സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർഥികൾക്ക് സ്‌കിൽ ലോൺ സൗകര്യം ഒരുക്കി എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും. സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം നൈപുണ്യ പരിശീലനത്തിന് അവസരം ലഭിക്കാത്ത വലിയൊരു വിഭാഗത്തിന് അതു ലഭ്യമാക്കാൻ ഇത് സഹായകമാകും.
സ്‌കിൽ കോഴ്‌സുകൾക്ക് 5000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ വിദ്യാർഥികൾക്ക് സ്‌കിൽ ലോൺ ലഭിക്കും. 10.5 മുതൽ 11 ശതമാനം വരെയാണ് പലിശ നിരക്ക്. ആദ്യത്തെ 6 മാസം വരെ മൊറട്ടോറിയം കാലാവധിയും അതിനു ശേഷം കോഴ്സ് പൂർത്തിയാക്കി മൂന്നുവർഷം മുതൽ 7 വർഷം വരെ തിരിച്ചടവു കാലാവധിയും ഈ ലോണിന്റെ പ്രത്യേകതയാണ്.
ഇരിങ്ങാലക്കുടയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ എസ്ബിഐ തൃശൂർ റീജനൽ മാനേജർ സംഗീത ഭാസ്കർ എം., എച്ച്ഡിഎഫ്സി ഗവ.ബാങ്കിങ് സ്റ്റേറ്റ് ഹെഡ് ചാർവാക വിജയൻ എന്നിവർ അസാപ് കേരള സിഎംഡി ഉഷ ടൈറ്റസുമായി ധാരണാ പത്രം കൈമാറി. നിലവിൽ കാനറാ ബാങ്കും കേരള ബാങ്കും അസാപ് കേരള കോഴ്‌സുകൾക്ക് സ്‌കിൽ ലോൺ നൽകുന്നുണ്ട്.