പൗരാണിക ഇന്ത്യൻ ചികിത്സ പഠിക്കാൻ മെഡിക്കൽ കമ്മിഷൻ
പൗരാണിക ഇന്ത്യയിലെ മെഡിക്കൽ, ശസ്ത്രക്രിയാരീതികളെക്കുറിച്ചു പഠനം നടത്താനും വിവരശേഖരം നടത്താനും ദേശീയ മെഡിക്കൽ കമ്മിഷൻ. എൻഎംസിയുടെ പബ്ലിക്കേഷൻ വിഭാഗമാണു നടപടി ആരംഭിച്ചിരിക്കുന്നത്.

ന്യൂഡൽഹി ∙ പൗരാണിക ഇന്ത്യയിലെ മെഡിക്കൽ,ശസ്ത്രക്രിയാരീതികളെക്കുറിച്ചു പഠനം നടത്താനും വിവരശേഖരം നടത്താനും ദേശീയ മെഡിക്കൽ കമ്മിഷൻ. എൻഎംസിയുടെ പബ്ലിക്കേഷൻ വിഭാഗമാണു നടപടി ആരംഭിച്ചിരിക്കുന്നത്.
വൈദ്യശാസ്ത്ര–ശസ്ത്രക്രിയ രംഗത്തെ ഇന്ത്യയുടെ പൗരാണികചരിത്രം പരിശോധിക്കുക, വിവരങ്ങൾ ശേഖരിക്കുക, ഇതു സംബന്ധിച്ച പുസ്തകങ്ങളുടെ വിശദാംശങ്ങൾ തയാറാക്കുക എന്നിവയെല്ലാം ദൗത്യത്തിന്റെ ഭാഗമാണ്.
ഈ രംഗത്തു പ്രവർത്തിക്കാൻ താൽപര്യമുള്ള മെഡിക്കൽ കോളജ് അധ്യാപകരിൽ നിന്നും മറ്റും മെഡിക്കൽ കമ്മിഷൻ വിവരം ശേഖരിക്കുന്നുണ്ട്. ഡിസംബർ 15ന് ഉള്ളിൽ വിവരങ്ങൾ കൈമാറാനാണു നിർദേശം.