പഠനത്തിനൊടൊപ്പം തൊഴിൽ പരിശീലനവും: അറിയാതെ പോകരുത് വിഎച്ച്എസ്ഇ കോഴ്സുകളുടെ മികവ്
രാജ്യാന്തരമായി നോക്കിയാൽ തൊഴിൽ നൈപുണീപഠനത്തിന് പ്രാധാന്യമേറുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. മാറുന്ന കാലത്ത് നിർമിത ബുദ്ധി (എ.െഎ) കൂടിയാകുമ്പോൾ വൈവിധ്യമാർന്ന വിവിധ തൊഴിൽ നൈപുണ്യം നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഏറുന്നു. തൊഴിൽ രംഗത്തെ മാറ്റങ്ങൾ അനുസരിച്ച് വൈവിധ്യങ്ങൾ
രാജ്യാന്തരമായി നോക്കിയാൽ തൊഴിൽ നൈപുണീപഠനത്തിന് പ്രാധാന്യമേറുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. മാറുന്ന കാലത്ത് നിർമിത ബുദ്ധി (എ.െഎ) കൂടിയാകുമ്പോൾ വൈവിധ്യമാർന്ന വിവിധ തൊഴിൽ നൈപുണ്യം നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഏറുന്നു. തൊഴിൽ രംഗത്തെ മാറ്റങ്ങൾ അനുസരിച്ച് വൈവിധ്യങ്ങൾ
രാജ്യാന്തരമായി നോക്കിയാൽ തൊഴിൽ നൈപുണീപഠനത്തിന് പ്രാധാന്യമേറുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. മാറുന്ന കാലത്ത് നിർമിത ബുദ്ധി (എ.െഎ) കൂടിയാകുമ്പോൾ വൈവിധ്യമാർന്ന വിവിധ തൊഴിൽ നൈപുണ്യം നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഏറുന്നു. തൊഴിൽ രംഗത്തെ മാറ്റങ്ങൾ അനുസരിച്ച് വൈവിധ്യങ്ങൾ
രാജ്യാന്തരമായി നോക്കിയാൽ തൊഴിൽ നൈപുണീപഠനത്തിന് പ്രാധാന്യമേറുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. മാറുന്ന കാലത്ത് നിർമിത ബുദ്ധി (എ.െഎ) കൂടിയാകുമ്പോൾ വൈവിധ്യമാർന്ന വിവിധ തൊഴിൽ നൈപുണ്യം നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഏറുന്നു. തൊഴിൽ രംഗത്തെ മാറ്റങ്ങൾ അനുസരിച്ച് വൈവിധ്യങ്ങൾ പരിഗണിച്ചുകൊണ്ട് പരിഷ്കരിക്കപ്പെട്ട പാഠ്യപദ്ധതികൾ വിഎച്ച്എസ്ഇ പഠനം കാലികമാവുകയാണ്.
ഹയർ സെക്കൻഡറി പഠനത്തോടൊപ്പം വിദ്യാർഥിക്ക് താൽപര്യമുള്ള ഏതെങ്കിലും തൊഴിൽ മേഖലയിൽ പരിശീലനം കൂടി ഉറപ്പുവരുത്തുന്ന വോക്കേഷണൽ ഹയർസെക്കന്ററി പഠനത്തിനു ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം രാജ്യാന്തര അംഗീകാരമുള്ള സ്‌കിൽ സർട്ടിഫിക്കറ്റ് കൂടി നേടാമെന്നതാണ് വിഎച്ച്എസ്ഇ പഠനത്തിന്റെ മേന്മ.
നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് വിഎച്ച്എസ്ഇിയുടെ നേതൃത്വത്തിലാണ്. പൊതുവിദ്യാദ്യാസ ഏകീകരണം നടപ്പിലാക്കുമ്പോൾ തൊഴിൽ നൈപുണ്യ പഠനം ഹയർസെക്കൻഡറി മേഖലയിലാകെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനായി മേഖലാടിസ്ഥാനത്തിൽ ആരംഭിച്ച സ്‌കിൽ ഡവലപ്പ്മെന്റ് സെന്ററുകൾ അതിന്റെ പ്രാരംഭ ദിശയിലാണ്. തൊഴിൽ നൈപുണ്യ പഠനത്തിന്റെ തുടർപഠന നിയന്ത്രണ സംവിധാനമായി സ്കിൽ ഡവലപ്പ്മെന്റ് സെന്ററുകൾ മാറും.
നാലു വിഭാഗങ്ങളിലായി 21 സെക്ടറുകളിൽ 48 തൊഴിൽ നൈപുണ്യ കോഴ്സുകളാണ് വിഎച്ച്എസ്ഇയിലുള്ളത്. നിരന്തരമായ നവീകരണം കോഴ്സുകളിൽ നടക്കുന്നതിനാൽ ആധുനിക തൊഴിൽ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന കോഴ്സുകളാണ് നടപ്പിലാക്കുന്നത്. വൈവിധ്യമാർന്ന മേഖലകളിൽ പ്രഫഷനൽ യോഗ്യതയുള്ള വൊക്കേഷണൽ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ദേശീയ തൊഴിൽ നൈപുണ്യ പഠനം സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
കഴിഞ്ഞ അധ്യയനവർഷം വൊക്കേഷനൽ വിഷയങ്ങൾക്ക് സംസ്ഥാന അടിസ്ഥാനത്തിൽ 96.73 ശതമാനം കുട്ടികളാണ് വിജയിച്ച് സ്കിൽ സർട്ടിഫിക്കറ്റിന് അർഹത നേടിയത്. സംരംഭകത്വ വികസനം കൂടി ഒപ്പം വിഷയമായി പഠിക്കുന്നതിനാൽ സ്വയം തൊഴിൽ കണ്ടെത്താൻ വിഎച്ച്എസ്ഇ പഠനം സഹായിക്കുന്നു.
ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവ നിർബന്ധിത പഠന വിഷയമായ എൻജിനീയറിങ് ഗ്രൂപ്പും, ഫിസിക്സ് , കെമിസ്ട്രി, ബയോളജി എന്നിവയടങ്ങിയ അഗ്രികൾച്ചർ, പാരരമെഡിക്കൽ ഗ്രൂപ്പും ഹ്യൂമാനിറ്റീസ് വിഷയങ്ങൾ ഉൾപ്പെട്ട മൂന്നാം ഗ്രൂപ്പും കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെട്ട നാലാം ഗ്രൂപ്പും ആണ് വിഎച്ച്എസ്ഇയിൽ ഉള്ളത്.
ഹയർ സെക്കന്ററി വിദ്യാർഥികൾക്കുള്ള തുടർ പഠന സാധ്യതകൾ എല്ലാ വിഎച്ച്എസ്ഇി കുട്ടികൾക്കും ലഭ്യമാണ്. കൂടാതെ തൊഴിൽ തൊഴിൽ നൈപുണ്യ പഠനം ഒരു വിഷയമായി പഠിക്കുന്നതിനാൽ നിരവധി പ്രഫഷണൽ കോഴ്സുകളിലേക്ക് മുൻഗണനയോടെ തുടർപഠന സാധ്യതകൾ ഉറപ്പിക്കാൻ വിഎച്ച്എസ്ഇി വിദ്യാർഥിക്ക് കഴിയും.
സ്കൂളിനകത്തും പുറത്തുമായി നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളാണ് തൊഴിൽ നൈപുണ്യ പഠനത്തിനുള്ളത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഓൺ ദി ജോബ് ട്രെയിനിങ്, തൊഴിൽ നൈപുണ്യ പ്രദർശന മൽസരമായ സ്കിൽ എക്സ്പ്പോ, സ്കിൽ മത്സരങ്ങൾ, നൂതനാശയങ്ങളുടെ പ്രദർശനങ്ങൾ, തൊഴിൽ ശാലകളിലെ വിദഗ്ധർ നയിക്കുന്ന എക്സ്പേർട്ട് ഇന്ററാക്ഷനുകൾ ജോബ് ഫെയറുകൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് വിഎച്ച്എസ്ഇയിൽ ഉള്ളത്. കൂടാതെ കുട്ടികളുടെ സർവോന്മമുഖ വികസനത്തിനായി കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൽ, സ്വഭാവരൂപീകരണത്തിനായി നാഷനൽ സർവീസ് സ്കീം, ED ക്ലബ്, എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ പഠന പ്രക്രിയയുടെ ഭാഗമായുണ്ട്. തൊഴിൽ നേടുന്നതിനൊപ്പം സ്വാഭാവ രൂപീകരണം കൂടിയാണ് പഠനലക്ഷ്യമെങ്കിൽ വിഎച്ച്എസ്ഇ പഠനം മികച്ച വഴിയാണ്.
1983-84 കാലഘട്ടത്തിൽ 19 സ്കൂളുകളിലായി ആരംഭിച്ച വിഎച്ച്എസ്ഇ പഠനം നിലവിൽ 389 സ്കൂളുകളിലായി 1100 ബാച്ചുകളാണുള്ളത്. ഒരു ബാച്ചിൽ 30 വിദ്യാർത്ഥികൾ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. 2018-ൽ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് നടപ്പിലാക്കിയപ്പോൾ വിഎച്ച്എസ്ഇയുടെ മുഖച്ഛായ തന്നെ ആധുനികവൽകരിച്ചു. എകീകരണത്തിലൂടെ ഹയർ സെക്കന്ററി മേഖലയിലാകെ തൊഴിൽ നൈപുണ്യ പഠനം നടപ്പിലാകുന്നതിന് മുന്നോടിയായി 2023-ൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
സ്കിൽഡ് വർക്കർ വിഭാഗത്തിൽ തൊഴിലെടുക്കുന്ന മലയാളികൾ ഇല്ലാത്ത ലോകരാജ്യങ്ങൾ തന്നെ കുറവായിരിക്കും. അന്താരാഷ്ട്ര തലത്തിലും നമ്മുടെ സാമൂഹ്യ പശ്ചാത്തലത്തിലും പ്രധാന്യമുള്ള സ്കിൽ കോഴ്സുകൾ ശാസ്ത്രീയമായി കണ്ടെത്തി നടപ്പിലാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വിഎച്ച്എസ്ഇ പഠനം മുന്നോട്ട് പോകുന്നത്.
ഹയർ സെക്കൻഡറി (വൊക്കേഷനൽ) പ്രവേശനം
ഹയർ സെക്കൻഡറി (വൊക്കേഷനൽ) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാം. https://www.vhseportal.kerala.gov.in/, www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF) അധിഷ്ഠിതമായ സ്കിൽ കോഴ്സുകൾ തിരഞ്ഞെടുക്കാം. പ്രവേശന നടപടികൾ സുഗമമാക്കുന്നതിന് സ്കൂളുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് അപേക്ഷാ സമർപ്പണത്തിനും സംശയ ദൂരീകരണത്തിനും ഹെൽപ്പ് ഡെസ്കിന്റെ സഹായം തേടാവുന്നതാണ്. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷനൽ) സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. അപേക്ഷകർ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുക.