വര്‍ഷങ്ങളോളം നീണ്ട തയ്യാറെടുപ്പ്, തുടര്‍ച്ചയായി ഉറക്കമില്ലാത്ത രാത്രികള്‍, ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങള്‍ NEET, JEE പരീക്ഷ എഴുതുന്നവരില്‍ 55% വിദ്യാർഥികളും ഇത്തരം മാനസിക സംഘര്‍ഷം നേരിടുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെലവേറിയ ഇത്തരം പരീക്ഷകളും, അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികളെ

വര്‍ഷങ്ങളോളം നീണ്ട തയ്യാറെടുപ്പ്, തുടര്‍ച്ചയായി ഉറക്കമില്ലാത്ത രാത്രികള്‍, ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങള്‍ NEET, JEE പരീക്ഷ എഴുതുന്നവരില്‍ 55% വിദ്യാർഥികളും ഇത്തരം മാനസിക സംഘര്‍ഷം നേരിടുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെലവേറിയ ഇത്തരം പരീക്ഷകളും, അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വര്‍ഷങ്ങളോളം നീണ്ട തയ്യാറെടുപ്പ്, തുടര്‍ച്ചയായി ഉറക്കമില്ലാത്ത രാത്രികള്‍, ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങള്‍ NEET, JEE പരീക്ഷ എഴുതുന്നവരില്‍ 55% വിദ്യാർഥികളും ഇത്തരം മാനസിക സംഘര്‍ഷം നേരിടുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെലവേറിയ ഇത്തരം പരീക്ഷകളും, അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വര്‍ഷങ്ങളോളം നീണ്ട തയ്യാറെടുപ്പ്, തുടര്‍ച്ചയായി ഉറക്കമില്ലാത്ത രാത്രികള്‍, ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങള്‍ NEET, JEE പരീക്ഷ എഴുതുന്നവരില്‍ 55% വിദ്യാർഥികളും ഇത്തരം മാനസിക സംഘര്‍ഷം നേരിടുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെലവേറിയ ഇത്തരം പരീക്ഷകളും, അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികളെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും മാനസിക പ്രതിസന്ധിയിലാക്കാറുണ്ട്. ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കിയാണ് കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂർവ വിദ്യാർഥി കൂടിയായ അജാസ് മുഹമ്മദ് ജാന്‍ഷര്‍ എജ്യൂപോര്‍ട്ട് ആരംഭിക്കുന്നത്. കൃത്യവും വ്യക്തവുമായ പാഠ്യ പദ്ധതിയുണ്ടെങ്കില്‍ ഏതൊരു പരീക്ഷയും എളുപ്പത്തില്‍ മറികടക്കാം എന്നതാണ് എജ്യൂപോര്‍ട്ടിന്റെ വിജയ മന്ത്രം. അത് ശരിയാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ മൂന്ന് വര്‍ഷത്തെ വളര്‍ച്ചയും.

സമ്മര്‍ദ്ദവും, മത്സരബുദ്ധിയും, താരതമ്യവും വിദ്യാര്‍ത്ഥികളെ മികച്ച വിജയത്തിലെത്തിക്കും എന്ന പഴഞ്ചന്‍ ആശയത്തിലാണ് ഇവിടെയുള്ള ഭൂരിപക്ഷം എന്‍ട്രന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരം പഠനരീതികള്‍ കുട്ടികളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയേ ഉള്ളൂ എന്ന തിരിച്ചറിവാണ് എജ്യൂപോര്‍ട്ടിനെ ഓരോ കുട്ടികളെയും അവരുടെ അഭിരുചിക്കും വേഗതയ്ക്കും അനുസരിച്ച് പഠിപ്പിക്കുക എന്ന നൂതന ആശയത്തിലേക്ക് എത്തിക്കുന്നത്. ഇന്ത്യയിലാദ്യമായി AdAPT (അഡാപ്റ്റ്) എന്ന പേഴ്സണലൈസ്ഡ് ലേര്‍ണിങ് ആപ്ലിക്കേഷന് തുടക്കം കുറിക്കുന്നതും അങ്ങനെയാണ്. ഓരോ കുട്ടിയേയും പ്രത്യേകമായി പരിഗണിക്കുവാനും, മുന്‍വിധിയില്ലാതെ അവരുടെ സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുവാനും, അവര്‍ക്ക് മാനസികമായ പിന്തുണ നല്‍കുവാനും അഡാപ്റ്റിലൂടെ എജ്യൂപോര്‍ട്ടിന് സാധിക്കുന്നു. AdAPT (അഡാപ്റ്റ്) എന്ന പേഴ്സണലൈസ്ഡ് ലേര്‍ണിങ് സിസ്റ്റം തന്നെയാണ് എജ്യൂപോര്‍ട്ടിന്റെ വിജയം.

ADVERTISEMENT

NEET, JEE എന്‍ട്രന്‍സ് കോച്ചിങ് രംഗത്ത് അഡാപ്റ്റീവ് ലേര്‍ണിങ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോര്‍ട്ട്. പരമ്പരാഗത NEET, JEE വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സമ്മര്‍ദ്ദരഹിതവും വിദ്യാർഥി സൗഹൃദവുമായ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന എഡ്യൂപ്പോര്‍ട്ട് ഓരോ വിദ്യാർഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. അഡാപ്റ്റീവ് ലേണിങ് എന്ന നൂതന ആശയം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല,  ആത്മവിശ്വാസവും പഠനത്തോടുള്ള ഇഷ്ടവും വളര്‍ത്തി എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി ഓരോ വിദ്യാര്‍ത്ഥിയെയും വാര്‍ത്തെടുക്കുക കൂടിയാണ്. ലോകോത്തര നിലവാരമുള്ള കാംപസും ഏറ്റവും മികച്ച അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്കായി അണിനിരക്കുമ്പോള്‍ NEET, JEE എന്‍ട്രന്‍സ് പരിശീലന രംഗത്ത് ഞെട്ടിക്കുന്ന സംഭാവനകള്‍ ഉണ്ടാക്കുവാന്‍ എജ്യൂപോര്‍ട്ടിന് സാധിക്കുമെന്ന് എജ്യൂപോര്‍ട്ട് സ്ഥാപകനും മുഖ്യപരിശീലകനുമായ അജാസ് മുഹമ്മദ് ജാന്‍ഷര്‍ പറഞ്ഞു.

ഏറ്റവുമധികം കുട്ടികളെ JEE മെയിന്‍സ് എന്ന നേട്ടത്തില്‍ ആദ്യാവസരത്തില്‍ തന്നെ എത്തിക്കാന്‍ സഹായിച്ചതില്‍ കേരളത്തില്‍ രണ്ടാം സ്ഥാനത്താണ് എജ്യൂപോര്‍ട്ട്. ആദ്യ അവസരത്തില്‍ 50 ശതമാനത്തോളം വിദ്യാര്‍ത്ഥികളാണ് എജ്യൂപോര്‍ട്ടില്‍ നിന്നും JEE മെയിന്‍സ് എന്ന സ്വപ്നലക്ഷ്യത്തിലെത്തിയത്. കൂടാതെ എജ്യൂപോര്‍ട്ടിന്റെ റസിഡന്‍ഷ്യല്‍ കാംപസിലും ഓണ്‍ലൈനിലുമായി പരിശീലനം നേടിയ അന്‍പതോളം കുട്ടികളാണ് ഈ വര്‍ഷം JEE മത്സര പരീക്ഷയില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കിയത്.

ADVERTISEMENT

'എഞ്ചിനീയറിംഗ് ദി ഫ്യൂച്ചര്‍ ഓഫ് കേരള' എന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുകയും പഠനത്തില്‍ മുന്നാക്കം നില്‍ക്കുകയും ചെയ്യുന്ന മിടുക്കരായ കുട്ടികള്‍ക്ക് AIIMS, IIT പോലെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ്- മെഡിക്കല്‍ സ്ഥാപനങ്ങളില്‍  പ്രവേശനം നേടാന്‍ ആവശ്യമായ പരിശീലനം എഡ്യൂപോര്‍ട്ട് ഈ വര്‍ഷം ആരംഭിക്കും. അര്‍ഹരായ 5000 ത്തോളം കുട്ടികള്‍ക്കാണ് എജ്യൂപോര്‍ട്ടിന്റെ ഈ പദ്ധതിയില്‍ പരിശീലനം നേടാന്‍ സാധിക്കുക. എജ്യുക്കേഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയാണ് എജ്യൂപോര്‍ട്ട് ഈ ഉദ്യമത്തിലൂടെ  നിര്‍വഹിക്കുന്നത്.

ടെന്‍ഷന്‍ അടിച്ച് ചുറ്റുമുള്ളവരെ പേടിച്ച് എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിക്കുന്ന രീതിയെ എജ്യൂപോര്‍ട്ട് മായ്ച്ചുകളയുകയാണ്. ഇഷ്ടപ്പെട്ട് പഠിക്കുമ്പോള്‍ ആണ് നേട്ടത്തിന് കൂടുതല്‍ ഭംഗി ഉണ്ടാവുന്നത്. മികച്ച ക്ലാസ്‌റൂം സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ക്ലാസ് സമയങ്ങളും സമ്മര്‍ദ്ദരഹിതമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ എജ്യുപോര്‍ട്ടിന് സാധിക്കും. അതുവഴി മികച്ച റിസള്‍ട്ട് നേടുവാന്‍ സാധിക്കുമെന്നും എജ്യൂപോര്‍ട്ട് സിഇഒ അക്ഷയ് മുരളീധരന്‍ പറഞ്ഞു.

ADVERTISEMENT

കോവിഡ് കാലത്ത്, പഠന പരിമിതികള്‍ നേരിട്ട എസ്എസ്എല്‍സി വിദ്യാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ്, തീര്‍ത്തും സൗജന്യമായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്. നാല്പത്തിനായിരത്തോളം കുട്ടികളാണ് തത്സമയ ക്ലാസുകളില്‍ പങ്കെടുത്തത്. ഇന്ന് ഏകദേശം രണ്ട് ദശലക്ഷത്തോളം വിദ്യാർഥികളാണ് യൂട്യൂബിലൂടെ മാത്രം എജ്യൂപോര്‍ട്ടിനൊപ്പം എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. ആറ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾ ഇതിനകം എജ്യൂപോര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. നിലവില്‍ പഠനത്തിനായി നൂറ്റിപതിനഞ്ച് ദശലക്ഷം മണിക്കൂറുകള്‍ വിദ്യാർഥികള്‍ എജ്യൂപോര്‍ട്ടിനൊപ്പം ചെലവഴിച്ചു. മൂവായിരത്തിലധികം വിദ്യാർഥികള്‍ എജ്യൂപോര്‍ട്ടിനൊപ്പം കൂടുതല്‍ തയ്യാറെടുപ്പുകളോട് കൂടി റിപ്പീറ്റ് ചെയ്യാനൊരുങ്ങുന്നു.

ചുരുങ്ങിയ കാലയളവില്‍ തന്നെ കേരളത്തിലെ ഏറ്റവും മികച്ച എജ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ വലിയ അംഗീകാരങ്ങള്‍ തേടിയെത്തിയ എജ്യൂപോര്‍ട്ട് ത്യശ്ശൂരില്‍ കൂടി ചുവടുറപ്പിക്കുകയാണ്. നിലവില്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് പുറമെ മലപ്പുറം ഇന്‍കലിലുള്ള ക്യാംപസില്‍ രണ്ടായിരത്തോളം കുട്ടികള്‍ പരിശീലനം നേടുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടി, പൂര്‍ണ്ണമായും സൗഹൃദപരമായ ക്യാംപസാണ് തൃശ്ശൂരിലെത്തുന്ന വിദ്യാർഥികള്‍ക്കായി കാത്തിരിക്കുന്നത്. NEET, JEE, CUET എന്നീ എന്‍ട്രന്‍സ് പരീക്ഷകളുടെ കോച്ചിങ് കൂടാതെ, ഈ വര്‍ഷം മുതല്‍ 7, 8, 9, 10 ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്കായി NEET, JEE ഫൗണ്ടേഷന്‍ ക്ലാസുകള്‍ കൂടി എജ്യൂപോര്‍ട്ട് നല്‍കുന്നുണ്ട്. മെഡിക്കല്‍, എഞ്ചിനീയറിങ് പ്രൊഫഷണനുകള്‍ സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ അക്കാദമിക് അടിത്തറ സൃഷ്ടിക്കുവാന്‍ ഇത് സഹായിക്കും. ചുരുങ്ങിയ കാലത്തിനിടെ നിരവധി അംഗീകാരങ്ങളാണ് എജ്യൂപോര്‍ട്ടിനെ തേടിയെത്തിയത്. ലണ്ടന്‍ എഡ്ടെക് വീക്കിന്റെ ഭാഗമായ എഡ്ടെക്എക്സ് അവാര്‍ഡ്സില്‍ ഫോര്‍മല്‍ എജ്യുക്കേഷന്‍ (കെ12) വിഭാഗത്തില്‍ രണ്ടാം സ്ഥാനം, ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച എഡ് ടെക് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. കേരളത്തിലെ മികച്ച എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് എന്ന് കഴിഞ്ഞ ദിവസമാണ് തന്റെ നിയമസഭാ പ്രസംഗത്തിനിടെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എജ്യൂപോര്‍ട്ടിനെ വിശേഷിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207998855 എന്ന നമ്പറില്‍ ബന്ധപ്പെടുക

English Summary:

Stress-Free NEET and JEE Coaching with Personalized Adaptive Learning at Eduport