നാട്ടിൽ പഠിക്കുന്ന ചെലവിൽ വിദേശത്ത് നഴ്സിങ് പഠിക്കാം; കരിയർ സാധ്യതകൾ അറിയാം

ലോകത്ത് എവിടെ ചെന്നാലും ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സ് ഏതെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ നഴ്സിങ് എന്നു പറയാം. കാരണം, മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കാലതാമസമില്ലാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ് നഴ്സിങ്ങിനെ മറ്റു കോഴ്സുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. മറ്റു തൊഴിലുകളെക്കാൾ മികച്ച ശമ്പളം
ലോകത്ത് എവിടെ ചെന്നാലും ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സ് ഏതെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ നഴ്സിങ് എന്നു പറയാം. കാരണം, മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കാലതാമസമില്ലാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ് നഴ്സിങ്ങിനെ മറ്റു കോഴ്സുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. മറ്റു തൊഴിലുകളെക്കാൾ മികച്ച ശമ്പളം
ലോകത്ത് എവിടെ ചെന്നാലും ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സ് ഏതെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ നഴ്സിങ് എന്നു പറയാം. കാരണം, മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കാലതാമസമില്ലാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ് നഴ്സിങ്ങിനെ മറ്റു കോഴ്സുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. മറ്റു തൊഴിലുകളെക്കാൾ മികച്ച ശമ്പളം
ലോകത്ത് എവിടെ ചെന്നാലും ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സ് ഏതെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ നഴ്സിങ് എന്നു പറയാം. കാരണം, മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കാലതാമസമില്ലാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ് നഴ്സിങ്ങിനെ മറ്റു കോഴ്സുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. മറ്റു തൊഴിലുകളെക്കാൾ മികച്ച ശമ്പളം ഉറപ്പുനൽകുന്ന നഴ്സിങ് ഇപ്പോഴും സാധ്യയുള്ള കരിയർ പട്ടികയിൽ ആദ്യപ്പത്തിൽ സ്ഥാനം നേടിയിരിക്കുന്നു. രാജ്യാന്തരതലത്തിൽ ശമ്പളത്തിനൊപ്പം എമിഗ്രേഷൻ സാധ്യതകളും നഴ്സിങ് കോഴ്സുകളെ വിദ്യാർഥികളുടെ പ്രിയപ്പെട്ടതാക്കി. അതുകൊണ്ടാണ് കോവിഡനന്തരവും നഴ്സിങ് കോഴ്സ് വിദ്യാർഥികൾ തിരഞ്ഞെടുക്കുന്നത്. ചുരുങ്ങിയ ചെലവിൽ വിദേശ സർവകലാശലാകളിൽ നഴ്സിങ് കോഴ്സ് പഠിക്കാൻ ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരമുണ്ട്.
വിദേശ യൂണിവേഴ്സിറ്റികളിൽ മറ്റു കോഴ്സുകളെ അപേക്ഷിച്ചു നഴ്സിങ് കോഴ്സുകൾക്ക് സീറ്റുകൾ പരിമിതമാണ്. കോഴ്സിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി പ്രവേശനഘട്ടത്തിൽ തന്നെ ഉയർന്ന മാനദണ്ഡം നിഷ്കർഷിക്കുന്നതു കൊണ്ട് വേഗത്തിൽ അപേക്ഷിച്ചാൽ മാത്രമേ സീറ്റുകൾ ലഭ്യമാവുകയുള്ളൂ. കരിയറായി നഴ്സിങ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിദേശത്ത് പഠിക്കാൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. പ്ലസ്ടു കോഴ്സ് കഴിഞ്ഞവർക്ക് യുഎസ്എ, ഒാസ്ട്രേലിയ, ജർമനി എന്നീ രാജ്യങ്ങൾ ഡിപ്ലോമ ഇൻ നഴ്സിങ്ങും ബിഎസ‌്സി നഴ്സിങ് പ്രോഗ്രാമുകളുമായി വിദേശവിദ്യാർഥികളെ സ്വാഗതം ചെയ്യുന്നു. നാട്ടിൽ ബിഎസ്‌സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവർക്ക് ഒരു വർഷം കൊണ്ട് എംഎസ‌്സി നഴ്സിങ് പ്രോഗ്രാമുകളും പല വിദേശ രാജ്യങ്ങളിലും ലഭ്യമാണ്. ബിഎസ്‍സി നഴ്സിങ് കോഴ്സ് കഴിഞ്ഞിട്ട് നഴ്സിങ് ജോലിയിൽ തുടരാൻ താൽപര്യമില്ലാത്തവർക്കും മെഡിക്കൽ രംഗത്തുള്ള മറ്റു കരിയറുകളിലേക്ക് ചുവടുമാറാൻ ആഗ്രഹിക്കുന്നവർക്കും പബ്ലിക് ഹെൽത്ത്, അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഇൻഫെക്‌ഷൻ റിസ്ക് കൺട്രോൾ, ഡയബറ്റിക് കെയർ എന്നീ കോഴ്സുകൾ തിരഞ്ഞെടുക്കാനും അവസരമുണ്ട്.
ഒരേ വിഷയത്തിലധിഷ്ഠിതമായി തുടർന്നു പഠിക്കുന്ന രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. സാധ്യതകളുള്ള മറ്റു കോഴ്സുകളിലേക്കുള്ള ചുവടുമാറ്റം നാട്ടിൽ സാധ്യമല്ലെന്നിരിക്കേ നഴ്സിങ്ങുമായി യാതൊരു ബന്ധവുമില്ലാത്ത കോഴ്സ് പഠിച്ചവർ നഴ്സിങ് രംഗത്ത് പുതിയൊരു തുടക്കം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനും വിദേശ സർവകലാശാലകൾ അവസരമൊരുക്കുന്നു. നഴ്സിങ് രംഗത്തേക്ക് വഴിയൊരുക്കുന്ന രണ്ടു വർഷത്തെ പ്രീ – റജിസ്ട്രേഷൻ എംഎസ്‌സി നഴ്സിങ് പ്രോഗ്രാമുകൾ യുകെ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളിൽ ലഭ്യമാണ്. നഴ്സിങ് നല്ലൊരു കരിയർ ആക്കി കുടുംബത്തോടൊപ്പം വിദേശത്തേക്കു താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും അവസരങ്ങളുണ്ട്. രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അപ്ലൈഡ് നഴ്സിങ് കോഴ്സിലുടെ പഠനത്തിനായി കാനഡിയേലക്ക് കുടുംബമായി പോകാനും ബിഎസ‌്സി നഴ്സിങ് പഠിച്ച വിദ്യാർഥികൾക്ക് അവസരമുണ്ട്. ഡയറക്ട് വർക്ക് പെര്‍മിറ്റ്/ ഡയറക്ട് ജോബ് വീസ എന്നിവ നാട്ടിൽ ബിഎസ‌്സി നഴ്സിങ്ങ് കോഴ്സ് പൂർത്തിയാക്കിയ ഏതൊരാളുടെയും സ്വപ്നമാണ്. ഡയറക്ട് വർക്ക് പെര്‍മിറ്റ്/ ഡയറക്ട് ജോബ് വീസയ്ക്കായി കാത്തരിക്കുന്നവരും നമ്മുടെ നാട്ടിൽ കുറവല്ല. യുഎസ്എ, ജർമനി, യുകെ, അയർലൻഡ് എന്നീ രാജ്യങ്ങളാണ് ഡയറക്ട് വർക്ക് പെർമിറ്റ് ഇന്നു ലഭ്യമാക്കുന്നത്.
മിതമായ ഫീസിൽ രാജ്യാന്തര നിലവാരത്തിലുള്ള നഴ്സിങ് കോഴ്സുകൾ ഇന്നു വിദേശ സർവകലാശാലകളിൽ ലഭ്യമാണ്. ഡിപ്ലോമ ബാച്ചിലേഴ്സ് ഇൻ നഴ്സിങ്, ഒരു വർഷം ദൈർഘ്യമുള്ള എംഎസ‌്സി നഴ്സിങ്, അലൈഡ് ഹെൽത്ത് പ്രോഗ്രാമുകൾ, പിജി ഡിപ്ലോമ ആന്‍ഡ് മാസ്റ്റേഴ്സ് ഇൻ നഴ്സിങ്, നഴ്സിങ് ലൈസൻസിലേക്കു നയിക്കുന്ന രണ്ടു വർഷത്തെ പ്രീ– റജിസ്ട്രേഷൻ നഴ്സിങ് കോഴ്സുകളും ഇതിൽപടുന്നു. യുറോപ്യൻ രാജ്യങ്ങളിലെ ചില കോളജുകളിൽ പ്രതിവർഷം മൂന്നര ലക്ഷം രൂപയ്ക്കു പഠിക്കാനും ട്യൂഷൻ ഫീസില്ലാതെ സ്റ്റൈപൻഡോടു കൂടി പഠനം സാധ്യമാക്കുന്നത് വിദ്യാർഥികൾക്ക് ആശ്വാസമാണ്. മിടുക്കരായ വിദ്യാർഥികൾക്ക് വിവിധ സർവകലാശാലകൾ നൽകുന്ന സ്കോളഷിപ്പുകളുമുണ്ട്. വിദേശപഠനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ പഠനച്ചെലവിനെക്കുറിച്ചാണ് പലരും ചിന്തിക്കുന്നത്. കോഴ്സിന്റെ ഒരോ വർഷവും സ്കോളർഷിപ് നൽകുന്ന സർവകലാശാലകളും കുറവല്ല. പലപ്പോഴും നമ്മുടെ വിദ്യാർഥികൾക്ക് ഇത്തരം സ്കോളർഷിപ്പുകളെക്കുറിച്ച് അറിവില്ലാത്തത് കോഴ്സുകൾക്കു ചേരുന്നതിൽ നിന്നും പിന്തരിപ്പിക്കുന്നു. നാട്ടിൽ പ്ലസ്ടു, ഡിഗ്രി കോഴ്സ് പഠിച്ചവർക്ക് എങ്ങനെ സ്കോളർഷിപ്പോടെ വിദേശത്തു പഠിക്കാൻ സാധിക്കുമെന്ന കാര്യത്തിലും പലർക്കും സംശയമുണ്ട്.
ഒരോ രാജ്യത്തിലെയും നഴ്സിങ് കോഴ്സുകളുടെ പ്രവേശനം വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് അവയുടെ കോഴ്സിലേക്കുള്ള പ്രവേശന രീതികളും. നാട്ടിൽ പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞവർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും സാമ്പത്തിക സ്ഥിതിക്കും അനുസൃതമായി പഠിക്കേണ്ട രാജ്യം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
വിദേശത്ത് നഴ്സിങ് കരിയർ സ്വപ്നമാണെങ്കിൽ ഇപ്പോഴേ തയാറെടുക്കുന്നതല്ലേ അഭികാമ്യം. 2025 – 2026 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം പല വിദേശ സർവകലാശാലകളും തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ പ്ലസ്ടുവിനും ഡിഗ്രിയ്ക്കും പഠിച്ചു ക്കൊണ്ടിരിക്കുന്നവർക്ക് വിവധ വിദേശ സർവകലാശാലകളിലേക്ക് അപേക്ഷ നടപടികൾ തുടങ്ങിവയ്ക്കാവുന്നതാണ്. നഴ്സിങ് നൈപുണ്യമേറിയ മെഡിക്കൽ പ്രോഗ്രാമയതിനാൽ അഭിമുഖം എന്നത് പ്രധാന കടമ്പയാണ്. സാന്റാമോണിക്കയിലെ വിദഗ്ധ മേൽനോട്ടത്തിൽ അഭിമുഖത്തിനുള്ള പരിശീലനവും അപേക്ഷ സമർപ്പിക്കുന്നതു മുതൽ വ്യക്തിപരമായ മാർഗനിർദേശവും നൽകുന്നു. പ്രവേശന സമയത്ത് ആവശ്യമായി വരുന്ന എജ്യുക്കേഷൻ ലോണിന്റെ നടപടിക്രമങ്ങൾക്കും വിദഗ്ധോപദേശവും ഉദ്യോഗാർഥികൾക്കു ലഭ്യമാണ്. ഐഇഎൽറ്റിഎസ്, പിറ്റിഇ, ടോഫെൽ, ഒഇടി മുതലായ പരീക്ഷകളിലെ സ്കോർ നഴ്സിങ് കോഴ്സിനു നിർബന്ധമായതിനാൽ അതിനുള്ള പരിശീലനവും നൽകുന്നു. ഐഇഎൽറ്റിഎസ് സ്കോൽ ഇല്ലാതെ തന്നെ പ്ലസ്ടുവിലെ ഇംഗ്ലിഷ് മാർക്കിന്റെ അടിസ്ഥാനത്തിൽ നഴ്സിങ്ങിനു പ്രവേശനം ലഭിക്കുന്ന ചില വിദേശ രാജ്യങ്ങളും നിങ്ങളുടെ നഴ്സിങ് കരിയർ സ്വപ്നം യാഥാർഥ്യമാക്കുന്നു. സ്കോളർഷിപ്പോടുകൂടി നഴ്സിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നേടാനുള്ള യോഗ്യതകൾ, കട്ട് ഒാഫ് മാർക്ക്, ഒാരോ വർഷവും ലഭിക്കുന്ന സ്കോളർഷിപ് തുക, ഓരോ രാജ്യത്തിലെയും നഴ്സിങ് കൗൺസിലുകളുടെ റജിസ്ട്രേഷൻ പ്രക്രിയകൾ, അപേക്ഷിക്കുമ്പോൾ കൊടുക്കേണ്ട വിവരങ്ങളും രേഖകളും എന്നിവയെല്ലാം അറിയേണ്ടതാണ്. ആദ്യമായി വിദേശത്ത് പഠനം ആഗ്രഹിക്കുന്നവർക്ക് മനസ്സിൽ തോന്നുന്ന സംശയങ്ങൾ നേരിട്ടു വിദഗ്ധരോടു ചോദിച്ചറിയാനും നഴ്സിങ് പ്രോഗ്രാമിലേക്കുള്ള മാർക്കിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനരീതികൾ, അഭിമുഖം, ഓരോ രാജ്യത്തിലെയും ജോലിസാധ്യതകൾ, തുടക്കത്തിൽ ലഭ്യമാകുന്ന ശമ്പളം എന്നിവയു വിശദമായി അറിയാം. ഒരു രാജ്യത്ത് നിന്നു നേടുന്ന നഴ്സിങ് ലൈസൻസ് കൊണ്ടു മറ്റേതെങ്കിലും വിദേശരാജ്യത്തിൽ പുതിയ ജോലി നേടാനും സാധിക്കുമോയെന്നും മനസ്സിലാക്കാം.
റിക്രൂട്മെന്റ് സാധ്യതകളും നടപടിക്രമങ്ങളും വിദഗ്ധരോട് നേരിട്ടു ചോദിക്കാം