Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രസർക്കാർ ഫെലോഷിപ്പോടെ ഉന്നതസ്ഥാപനങ്ങളിൽ പിഎച്ച്ഡി നേടാൻ അവസരം

iit-madras-t

കേന്ദ്രസർക്കാർ ഫെലോഷിപ്പോടെ ഗവേഷണം നടത്തി, പിഎച്ച്ഡി നേടാൻ അവസരം. താഴെപ്പറയുന്ന സ്ഥാപനങ്ങളിൽ പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചു.

ഐഐടി മദ്രാസ്

എംഎസ് (റിസർച്). പിഎച്ച്ഡി പ്രോഗ്രാമുകൾ. റഗുലർ, പാർട്–ടൈം, എക്സ്റ്റേണൽ രീതികൾക്കു സൗകര്യം. സിഎസ്ഐആർ, യുജിസി, ഡിഎസ്ടി, ഐസിഎംആർ, ഐസിഎആർ, എഐസിടിഇ തുടങ്ങിയവയുടെ ഫെലോഷിപ്പിനും ഹാഫ്‍–ടൈം റിസർച് അസിസ്റ്റന്റ്ഷിപ്പിനും അവസരമുണ്ട്. പ്രാഥമിക സിലക്‌ഷനിൽ മികവു പുലർത്തുന്നവരെ ടെസ്റ്റ് / ഇന്റർവ്യൂവിനു ക്ഷണിക്കും. ബിടെക്കോ 4 വർഷ ബിഎസ്സോ കഴിഞ്ഞവർക്ക് എൻജിനീയറിങ് / സയൻസ് വിഷയങ്ങളിലെ ‘എംഎസ് + പിഎച്ച്ഡി’  പ്രവേശനത്തിന് അപേക്ഷിക്കാം. എട്ടിലേറെ ഗ്രേഡ് പോയിന്റ് ആവറേജുള്ളവരെ പിഎച്ച്ഡിയിലേക്ക് അപ്ഗ്രേഡ് ചെയ്ത് (എംഎസ് + പിഎച്ച്ഡി) എന്ന രണ്ടു ഡിഗ്രികളും നല്കും. 2019 ജനുവരിയിലെ പ്രവേശനത്തിന് ഒക്ടോബർ 31 വരെ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: https://research.iitm.ac.in

ഐഐടി തിരുപ്പതി

iit-thirupathi-t

എംഎസ് (റിസർച്). പിഎച്ച്ഡി പ്രോഗ്രാമുകൾ. റഗുലർ,എക്സ്റ്റേണൽ രീതികൾക്കു സൗകര്യം. സിവിൽ,കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ ശാഖകളിൽ എംഎസ്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ് ശാഖകളിൽ പിഎച്ച്ഡി. 2019 ജനുവരിയിലെ പ്രവേശനത്തിന് ഒക്ടോബർ 21 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://iittp.ac.in

ഐഐഐടിഡിഎം കാഞ്ചീപുരം

iitdm-kancheepuram-t

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ & മാനുഫാക്ചറിങ് 2019 ജനുവരിയിലെ പിഎച്ച്ഡി  പ്രവേശനത്തിന് ഒക്ടോബർ 28 വരെ അപേക്ഷ സ്വീകരിക്കും. മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, മാത്തമാറ്റിക്സ്, ഫിസിക്സ്  മേഖലകളിൽ ഗവേഷണമാകാം. വെബ്സൈറ്റ്: www.iiitdm.ac.in

ഐസർ ഭോപാൽ

iiser-bhopal-t

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ചിൽ പിഎച്ച്ഡി പ്രവേശനത്തിന് ഒക്ടോബർ 15 വരെ അപേക്ഷിക്കാം. ബയളോജിക്കൽ / എർത് & എൻവയൺമെന്റൽ  / ഇക്കണോമിക്സ്  / കംപ്യൂട്ടർ സയൻസസ്, കെമിക്കൽ / ഇലക്ട്രിക്കൽ /എൻജിനീയറിങ്,കെമിസ്ട്രി, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ വിഷയങ്ങൾ. പ്രോഗ്രാം 2019 ജനുവരിയിൽ തുടങ്ങും.  വെബ്സൈറ്റ്: www.iiserb.ac.in