Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിക്കുരങ്ങനെ നെഞ്ചോടു ചേർത്തു കരയുന്ന അമ്മക്കുരങ്ങ്; കരളലിയിക്കുന്ന ചിത്രം

Mother monkey appears to cry out after her son collapses The monkey appeared to be worried about her son. Image Credit: Avinash Lodhi

മക്കളെ ചൊല്ലിയുള്ള ദുഖമാണ് ഈ ലോകത്തെ ഏറ്റവും വലിയ ദുഖമെന്നത് മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും സത്യമാണെന്നു തെളിയിക്കുന്നതാണ് അവിനാഷ് ലോധിയെന്ന ഫൊട്ടോഗ്രഫർ പകർത്തിയ ചിത്രം. തന്‍റെ കുഞ്ഞ് ബോധരഹിതനായി തളര്‍ന്നു വീണപ്പോഴുള്ള അമ്മക്കുരങ്ങിന്‍റെ കരച്ചിലാണ് ഈ ചിത്രത്തിലുള്ളത്. അമ്മക്കുരങ്ങിന്റെ നെഞ്ചിൽ തട്ടിയുള്ള വിലാപം ആരുടെയും കണ്ണുകളെ ഈറനണിയിക്കും.

മധ്യപ്രദേശില ജബല്‍പൂരില്‍ നിന്ന ്അവിനാഷ് ലോധി പകര്‍ത്തിയ ചിത്രങ്ങളിലാണ് തളര്‍ന്നു വീണ കുട്ടിക്കുരങ്ങനെ വാരിയെടുത്ത് അലറിക്കരയുന്ന അമ്മക്കുരങ്ങുള്ളത്. അമ്മക്കുരങ്ങിന്‍റെ ഈ വിലാപം അതിവേഗം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. വേദന മാത്രമല്ല ഏറ്റവും വലിയ ദുഖത്തിനു ശേഷമുള്ള അമ്മക്കുരങ്ങിന്‍റെ സന്തോഷവും ജനങ്ങളേറ്റെടുത്തു. ജീവൻ നഷ്ടപ്പെട്ടെന്നു കരുതി നെഞ്ചോടു ചേർത്ത കുട്ടിക്കുരങ്ങൻ ബോധം വീണ്ടെടുത്ത് പഴയപോലെ ഓടിച്ചാടി നടക്കാൻ തുടങ്ങിയതോടെ അമ്മക്കുരങ്ങിനു സന്തോഷമായി. അമ്മക്കുരങ്ങിനു മാത്രമല്ല ഈ വാർത്ത സന്തോഷം പകർന്നത്. ചിത്രം കണ്ടു വിങ്ങിയ നൂറുകണക്കിന് ആളുകൾക്കു സന്തോഷം പകരുന്നതായിരുന്നു കുട്ടിക്കുരങ്ങന്റെ തിരിച്ചുവരവ്.

ഒരു മനുഷ്യസ്ത്രീ തന്‍റെ കുഞ്ഞിനെ എങ്ങനെ വാരയെടുക്കുന്നോ അതേ രീതിയിലാണ് ഈ അമ്മക്കുരങ്ങും തന്‍റെ കുട്ടിക്കുരങ്ങനെ വാരിയെടുത്ത് നെഞ്ചോടു ചേർത്തിരിക്കുന്നത്. ഒപ്പം ഉള്ളു പൊള്ളിക്കുന്ന കരച്ചിലും. മൃഗങ്ങള്‍ക്കിടയില്‍ അപൂർവങ്ങളിൽ അപൂര്‍വമാണ് ഇത്തരം വൈകാരിക പ്രകടനങ്ങള്‍. ഈ ചിത്രം തന്നെ വളരെയധികം സ്വാധീനിച്ചെന്നും തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണിതതെന്നും അവവിനാഷ് ലോധി പറഞ്ഞു.

related stories