ഭൂമിക്ക് ചൂടേറുന്നു; താപനിലയിൽ 1.5 ഡിഗ്രി സെൽഷ്യസ് വർധന, പ്രകൃതിദുരന്തങ്ങൾ വർധിക്കും
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2024 മാറുന്നു. ഈ വർഷം ജനുവരി – ഒക്ടോബർ മാസങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണു വിലയിരുത്തൽ. 2023ലെ റെക്കോർഡാണു മറികടക്കുന്നത്. കൽക്കരി, പെട്രോളിയം തുടങ്ങിയവയുടെ ഉയർന്ന ഉപയോഗം മൂലം കാർബൺ ഡയോക്സൈഡ് വാതക ബഹിർഗമനം കൂടിയതാണു താപനില വർധിക്കാൻ കാരണം.

ആഗോള താപനിലവർധന വർഷം ശരാശരി 1.5 ഡിഗ്രി സെൽഷ്യസിൽ കൂടരുതെന്ന പാരിസ് കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യം പാളം തെറ്റുന്ന നിലയിലാണു പുതിയ കണക്കുകൾ പുറത്തുവരുന്നത്. ഭൂമിയുടെ താപനത്തോത് ഉയരുന്നതു പ്രകൃതിദുരന്തങ്ങൾ വർധിക്കാൻ കാരണമാകും.
വ്യവസായയുഗത്തിലെ (1850–1900) ശരാശരി താപനിലയായിരുന്ന 13.84 ഡിഗ്രി സെൽഷ്യസാണ് ഭൂമിയുടെ അടിസ്ഥാന ശരാശരി താപനിലയായി കണക്കാക്കുന്നത്. 2024ൽ ഇതിൽനിന്ന് 1.5 ഡിഗ്രി സെൽഷ്യസാണു വർധിച്ചത്. ഭൂമിയിലെ (കരയിലും കടലിലും) ആയിരക്കണക്കിനു കാലാവസ്ഥാ സ്റ്റേഷനുകളിൽ രേഖപ്പെടുത്തുന്ന താപനിലയിൽനിന്നാണു പ്രതിവർഷ ശരാശരി കണക്കാക്കുന്നത്.
ചരിത്രത്തിലെ ചൂടുകൂടിയ 10 വർഷങ്ങൾ (1850–2024)
(താപനിലയിലെ വർധന ഡിഗ്രി സെൽഷ്യസിൽ)
2024 - 1.5
2023 - 1.18
2016 - 1.03
2020 - 1.01
2019 - 0.98
2017 - 0.95
2015 - 0.92
2022 - 0.91
2018 - 0.86
2021 - 0.86
അവലംബം: യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ ഏജൻസിയായ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസിന്റെ (C3S) റിപ്പോർട്ട്