ശൈത്യകാലത്ത് തുടർച്ചയായ ന്യൂനമർദങ്ങളും മഴയും; പകൽ ചൂട് കൂടുന്നു: ഇതെന്താ ഇങ്ങനെ?
നവംബറിലും ഡിസംബറിലുമായി നിരവധി ന്യൂനമർദങ്ങളാണ് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ടത്. എന്നാൽ ഇതൊരു പുതിയ സംഭവമല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറയുന്നത്

നവംബറിലും ഡിസംബറിലുമായി നിരവധി ന്യൂനമർദങ്ങളാണ് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ടത്. എന്നാൽ ഇതൊരു പുതിയ സംഭവമല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറയുന്നത്. 2022ലും 23ലുമെല്ലാം ന്യൂനമർദം കാരണം ദക്ഷിണേന്ത്യയിൽ മഴ ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇത്തവണ ഡിസംബറിന്റെ തുടക്കത്തിൽ തണുപ്പ് അകന്നുമാറിയിരുന്നു. ഇത് ന്യൂനമർദത്തിന്റെ സ്വാധീനംകൊണ്ടാണെന്നും അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു.
കഴിഞ്ഞ വർഷവും ഇതേ സമയങ്ങളിൽ ന്യൂനമർദങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ തിരുനെൽവേലിയിൽ കൂടുതൽ മഴ ലഭിച്ചെങ്കിൽ കഴിഞ്ഞ തവണ തൂത്തുക്കുടിയിലായിരുന്നു. ‘അൻപോട് കേരളം’ എന്ന പേരിൽ കേരളത്തിൽ നിന്നും പ്രളയ സഹായങ്ങളും എത്തിച്ചിരുന്നതാണ്. ന്യൂനമർദത്തിന്റെ സഞ്ചാരപാതയനുസരിച്ചാണ് എവിടെ കൂടുതൽ മഴയെന്ന് പറയാനാകൂ. ഡിസംബർ 15ന് ശേഷമാണ് കേരളത്തിൽ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയത്. ഇടയ്ക്ക് കുറയുകയും കൂടുകയും ചെയ്തു. മഴ കുറഞ്ഞതോടെ പകൽ ചൂട് കൂടിവരികയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അറബിക്കടലിൽ എത്തുകയും അവിടെനിന്ന് വീണ്ടും ബംഗാൾ ഉൾക്കടലിലേക്ക് പോവുകയാണ്. അതിനാൽ കൊല്ലം, തിരുവനന്തപുരം - തമിഴ്നാട് അതിർത്തിയിൽ അന്തരീക്ഷം മേഘാവൃതമാണ്. കേരളത്തിന് ഭീഷണിയില്ലെന്നും കാലാവസ്ഥാ വിദഗ്ധൻ വ്യക്തമാക്കി.