ഏഷ്യയിൽ ഇപ്പോൾ ഏറ്റവുമധികം ഭൂചലനം രേഖപ്പെടുത്തുന്ന മേഖലയാണ് ഹിമാലയൻ രാജ്യമായ നേപ്പാൾ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വടക്കേ ഇന്ത്യയും എല്ലാം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർചലനങ്ങൾ അനുഭവപ്പെടുന്ന മേഖലകളാണ്

ഏഷ്യയിൽ ഇപ്പോൾ ഏറ്റവുമധികം ഭൂചലനം രേഖപ്പെടുത്തുന്ന മേഖലയാണ് ഹിമാലയൻ രാജ്യമായ നേപ്പാൾ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വടക്കേ ഇന്ത്യയും എല്ലാം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർചലനങ്ങൾ അനുഭവപ്പെടുന്ന മേഖലകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യയിൽ ഇപ്പോൾ ഏറ്റവുമധികം ഭൂചലനം രേഖപ്പെടുത്തുന്ന മേഖലയാണ് ഹിമാലയൻ രാജ്യമായ നേപ്പാൾ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വടക്കേ ഇന്ത്യയും എല്ലാം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർചലനങ്ങൾ അനുഭവപ്പെടുന്ന മേഖലകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യയിൽ ഇപ്പോൾ ഏറ്റവുമധികം ഭൂചലനം രേഖപ്പെടുത്തുന്ന മേഖലയാണ് ഹിമാലയൻ രാജ്യമായ നേപ്പാൾ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വടക്കേ ഇന്ത്യയും എല്ലാം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർചലനങ്ങൾ അനുഭവപ്പെടുന്ന മേഖലകളാണ്. 2015ൽ നേപ്പാളിൽ ഉണ്ടായ ഭൂചലനത്തിൽ 9000 പേരാണ് മരിച്ചത്. ഇപ്പോഴിതാ, വീണ്ടും നേപ്പാളിൽ ഭൂചലനം ഉണ്ടായിരിക്കുകയാണ്. 53പേർ മരിച്ചതായാണ് വിവരം. നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇന്ത്യൻ പ്ലേറ്റും യുറേഷ്യൻ പ്ലേറ്റും സ്ഥാനം മാറിയതാണ് ഭൂകമ്പത്തിനുപിന്നിലെന്ന് മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് മേധാവി പി.എസ്. സുനിൽ മനോരമ ഓൺലൈനോട് പറഞ്ഞു.

‘ഇന്ത്യൻ പ്ലേറ്റും (ഫലകം) യുറേഷ്യൻ പ്ലേറ്റും തുടർച്ചയായി നീങ്ങുന്നുണ്ട്. എല്ലാ വർഷവും ഇന്ത്യൻ പ്ലേറ്റ് 4–5 സെന്റിമീറ്റർ വരെ വടക്ക്–കിഴക്ക് ദിശയിൽ ചലിക്കുന്നുണ്ട്. അതൊരു നേരിയ തരത്തിലുള്ള മാറ്റമായതിനാൽ സാങ്കേതിക ഉപകരണങ്ങൾ കൊണ്ട് മാത്രമേ വ്യക്തമാവുകയുള്ളൂ. കൂട്ടിയിടി ഉണ്ടാകുമ്പോൾ, ഇന്ത്യൻ പ്ലേറ്റ് യുറേഷ്യൻ പ്ലേറ്റിന്റെ അടിയിലേക്ക് പോകുന്നു. തുടർന്ന് ഈ ഭാഗങ്ങളിലെല്ലാം ഒരു മർദം രൂപപ്പെടുന്നു. ഇത് പരിധിയിൽ കൂടുതലാകുമ്പോൾ പുറത്തുവിടുകയും ഭൂകമ്പമായി മാറുകയും ചെയ്യുന്നു. ഇത്തവണ നേപ്പാളിൽ ഉണ്ടായത് നോർമൽ ഫോൾട്ട് മെക്കാനിസം ആണ്. പ്ലേറ്റുകൾ ചെറുതായി അകന്നുമാറിയതാണ്. അതിനാൽ തന്നെ വലിയ ആഘാതങ്ങൾ ഉണ്ടാകില്ല. എന്നാൽ 2015ൽ നേപ്പാളിൽ ഉണ്ടായത് ത്രസ്റ്റ് മെക്കാനിസം ആണ്. ഇത് തരംഗങ്ങളുടെ ശക്തികൂടുകയും ആഘാതം കൂട്ടുകയും ചെയ്യുന്നു.

ADVERTISEMENT

2015ൽ നേപ്പാളിൽ 7.9 റിക്ടർ സ്കെയിലിൽ ഭൂചലനം രേഖപ്പെടുത്തിയതിനാൽ ആ ഭാഗത്തെ മർദം ഏകദേശം റിലീസ് ആയിക്കഴിഞ്ഞു. ഇനി ആ പ്രദേശത്ത് നിന്നും ഏകദേശം 50–100 കി.മീ അകലെയായിരിക്കും പുതിയ മർദം രൂപപ്പെടുക. ഇന്ത്യൻ പ്ലേറ്റ് നീങ്ങുന്നതിനാൽ ഹിമാലയത്തിന്റെയും എവറസ്റ്റിന്റെയും ഉയരം വർഷംതോറും വർധിക്കുന്നുണ്ട്. ഇതെല്ലാം ഭൂചലനങ്ങൾക്ക് കാരണമാകുന്നു

പി.എസ്. സുനിൽ

റിക്ടർ സ്കെയിലിൽ 7 രേഖപ്പെടുത്തുന്നതും 8 രേഖപ്പെടുത്തുന്നതും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് തോന്നാം. 1 പോയന്റിന്റെ വ്യത്യാസത്തിൽ പുറത്തുവിടുന്ന മർദത്തിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് കരുതാം. പക്ഷേ അത് തെറ്റാണ്. ഒരു വാല്യു വ്യത്യാസത്തിൽ 32 മടങ്ങ് എനർജിയാണ് റിലീസാകുന്നത്. അതിന്റെ ആഘാതം വലുതായിരിക്കും. 

ADVERTISEMENT

നേപ്പാളിൽ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെങ്കിൽ അതിന്റെ തരംഗങ്ങൾ ചുറ്റമുള്ള പ്രദേശങ്ങളിലേക്കാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ തൊട്ടടുത്ത് കിടക്കുന്ന ഇന്ത്യയെയും ചൈനയെയും ഇത് ബാധിക്കുന്നു. ഇവിടങ്ങളിൽ ദുരന്തം എത്രത്തോളം ഭീകരമെന്നത് അവിടത്തെ അടിസ്ഥാന സൗകര്യവികസനം, ജനസംഖ്യ, കെട്ടിടങ്ങളുടെ നിർമാണരീതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു- പി.എസ്. സുനിൽ പറഞ്ഞു.

English Summary:

Nepal Hit by Another Earthquake: Expert Explains Tectonic Shift