851 ഭാഷകള്, പുറംലോകവുമായി ബന്ധമില്ല: പാപ്പുവ ന്യൂഗിനിയിലെ ‘വിദൂരഗോത്രങ്ങളെ’ സന്ദർശിച്ച് യുവാവ്
ബ്രിട്ടിഷ് യാത്രികനും സാഹസികനുമായ ഡാനിയൽ പിന്റോ പാപ്പുവ ന്യൂഗിനിയിലെ വിദൂരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഗോത്രങ്ങളെ ആദ്യമായി സന്ദർശിച്ചു. ലോകത്തെ 195 രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണു പിന്റോയുടെ പാപ്പുവ സന്ദർശനം
ബ്രിട്ടിഷ് യാത്രികനും സാഹസികനുമായ ഡാനിയൽ പിന്റോ പാപ്പുവ ന്യൂഗിനിയിലെ വിദൂരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഗോത്രങ്ങളെ ആദ്യമായി സന്ദർശിച്ചു. ലോകത്തെ 195 രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണു പിന്റോയുടെ പാപ്പുവ സന്ദർശനം
ബ്രിട്ടിഷ് യാത്രികനും സാഹസികനുമായ ഡാനിയൽ പിന്റോ പാപ്പുവ ന്യൂഗിനിയിലെ വിദൂരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഗോത്രങ്ങളെ ആദ്യമായി സന്ദർശിച്ചു. ലോകത്തെ 195 രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണു പിന്റോയുടെ പാപ്പുവ സന്ദർശനം
ബ്രിട്ടിഷ് യാത്രികനും സാഹസികനുമായ ഡാനിയൽ പിന്റോ പാപ്പുവ ന്യൂഗിനിയിലെ വിദൂരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഗോത്രങ്ങളെ ആദ്യമായി സന്ദർശിച്ചു. ലോകത്തെ 195 രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണു പിന്റോയുടെ പാപ്പുവ സന്ദർശനം. ഇവിടെ പുറംലോകവുമായി അധികം ബന്ധമില്ലാതെ കഴിയുന്ന സ്കെലിട്ടൺ ട്രൈബ്, ക്രോക്കഡൈൽ പീപ്പിൾ തുടങ്ങിയ ഗോത്രങ്ങളെയാണു പിന്റോ നേരിട്ടെത്തി കണ്ടത്. ഇവിടത്തെ ടുംലിയോ എന്ന ദ്വീപിലും പിന്റോ എത്തി. ആദ്യമായാണു പുറത്തുനിന്നൊരാൾ ഈ ദ്വീപിലെത്തുന്നത്. സ്വന്തമായി ഒരു സംസ്കാരവും ഭാഷകളും വിശ്വാസ പ്രമാണങ്ങളുമൊക്കെയുള്ള ദ്വീപാണ് ഇത്.
കൗതുകകരമായ ഒട്ടേറെ കാര്യങ്ങൾ പാപ്പുവ ന്യൂഗിനിയിലുണ്ട്. അതിലൊന്ന് ഭാഷകളാണ്. 851 ഭാഷകളുണ്ട് ഇവിടെ. ടോക് പിസിൻ എന്ന ഭാഷയാണ് ഇതിൽ ഏറ്റവും പ്രമുഖം. ഓസ്ട്രേലിയയ്ക്ക് വടക്കും ഇന്തൊനീഷ്യയ്ക്കു കിഴക്കുമായി സ്ഥിതി ചെയ്യുന്ന പാപ്പുവ ന്യൂഗിനി നിബിഡവനങ്ങളാൽ സമ്പന്നമാണ്. ആമസോണും കോംഗോയും കഴിഞ്ഞാൽ ഏറ്റവും വലിയ മഴക്കാടുള്ളതും ഇവിടെയാണ്. 2,88,000 ചതുരശ്ര കിലോമീറ്ററാണ് ഈ മഴക്കാടിന്റെ വിസ്തീർണം. ലോകത്ത് അപൂർവമായുള്ള വിഷമുള്ള പക്ഷിയും ഇവിടെയുണ്ട്. പിറ്റോഹൂയി എന്നാണ് ഇതിന്റെ പേര്.
1873ൽ സ്ഥാപിക്കപ്പെട്ട പോർട്ട് മോറിസ്ബിയാണ് പാപ്പുവ ന്യൂഗിനിയുടെ തലസ്ഥാനം. മൂന്നരലക്ഷത്തിലധികം പേർ ഇവിടെ താമസിക്കുന്നു. പാപ്പുവ ന്യൂഗിനിയയിൽ ആയിരത്തിലധികം ഗോത്രങ്ങളുണ്ട്. അരലക്ഷത്തിലധികം വർഷങ്ങളായി ഇവിടെ മനുഷ്യവാസമുണ്ടത്രേ. സ്വർണവും ചെമ്പുമാണ് ഇവിടത്തെ ഏറ്റവും വലിയ ലോഹനിക്ഷേപങ്ങൾ. പാപ്പുവ ന്യൂഗിനിയിലെ ടെംബാഗപുര എന്ന മേഖലയിൽ ധാരാളം സ്വർണനിക്ഷേപമുണ്ട്. അഗ്നിപർവത സ്ഫോടനങ്ങൾക്ക് സാധ്യതയേറിയ റിങ് ഓഫ് ഫയർ മേഖലയിലാണ് ഈ രാജ്യം. സമീപ കാലത്ത് ഇവിടത്തെ മൗണ്ട് ഉലവുൻ, കഡോവർ, മൗണ്ട് തവുർവുർ തുടങ്ങിയ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ വാഴയാണ് മുസ ഇൻഗെൻസ്. ഹൈലാൻഡ് ബനാന ട്രീ എന്നും അറിയപ്പെടുന്ന ഇത് വളരുന്നത് പാപ്പുവ ന്യൂഗിനിയിലാണ്. 50 അടി വരെ പൊക്കത്തിൽ ഈ വാഴ വളരുമെന്ന് കാർഷിക ശാസ്ത്രജ്ഞർ പറയുന്നു. അതായത് ഏകദേശം അഞ്ചുനിലക്കെട്ടിടത്തിന്റെ പൊക്കം ഇതു കൈവരിക്കാറുണ്ടെന്ന് സാരം.ലോകത്തിലെ ഏറ്റവും വലിയ സസ്യമെന്ന ഖ്യാതിയും മുസ ഇൻഗെൻസിനാണുള്ളത്.
ഈ വാഴകളുടെ ഒറ്റക്കുലയിൽ 300 പഴങ്ങൾ വരെയുണ്ടാകും. പഴങ്ങൾക്ക് 12 ഇഞ്ച് വരെ നീളം വയ്ക്കാം. നേന്ത്രക്കായുടേത് പോലെ മഞ്ഞനിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ഇതിൽ ബ്രൗൺ നിറത്തിലുള്ള വിത്തുകളും കാണാം. ചെറിയ പുളിയുള്ള മധുരമാണ് ഈ വാഴയിലെ പഴത്തിന്റെ രുചി. പാപ്പുവ ന്യൂഗിനിയിലെ തദ്ദേശീയർ ചില അസുഖങ്ങൾക്കുള്ള പ്രതിവിധി എന്ന നിലയിലും ഈ പഴം കഴിക്കാറുണ്ട്. മരത്തിന്റെ ഭാഗങ്ങൾ കരകൗശല വസ്തുക്കൾ ഉണ്ടാക്കാനായും ഉപയോഗിക്കപ്പെടുന്നു.