മ്ലാവ് പാഞ്ഞെത്തിയത് ജലാശയത്തിലേക്ക്; ഒരു കടുവക്കുഞ്ഞ് കഴുത്തിൽ കടിച്ചു, മറ്റു രണ്ടുപേർ കാലിലും
രാജസ്ഥാനിലെ രൺഥംഭോർ ദേശീയോദ്യാനത്തിൽ മൂന്ന് കടുവകൾ ചേർന്ന് മ്ലാവിനെ വേട്ടയാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കടുവകളിൽ നിന്നും രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ച മ്ലാവ് ജലാശയത്തിൽ എത്തിയപ്പോൾ കുടുങ്ങുകയായിരുന്നു. പ്രായം കുറഞ്ഞ കടുവകളാണ് വലിയ മ്ലാവിനെ വേട്ടയാടിയത്. പാഞ്ഞെത്തിയ മ്ലാവ്

രാജസ്ഥാനിലെ രൺഥംഭോർ ദേശീയോദ്യാനത്തിൽ മൂന്ന് കടുവകൾ ചേർന്ന് മ്ലാവിനെ വേട്ടയാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കടുവകളിൽ നിന്നും രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ച മ്ലാവ് ജലാശയത്തിൽ എത്തിയപ്പോൾ കുടുങ്ങുകയായിരുന്നു.
പ്രായം കുറഞ്ഞ കടുവകളാണ് വലിയ മ്ലാവിനെ വേട്ടയാടിയത്. പാഞ്ഞെത്തിയ മ്ലാവ് ജലാശയത്തിന്റെ തീരത്ത് എത്തിയപ്പോൾ വേഗത കുറച്ചു. പാറക്കലുകളിൽ കാൽ തെന്നിയതോടെ പിന്നിൽ നിന്നും എത്തിയ ഒരു കടുവ കഴുത്തിൽ പിടിയിട്ടു. മറ്റ് രണ്ട് കടുവകൾ മ്ലാവിന്റെ പിൻകാലുകൾ കടിച്ചുപിടിച്ചു. വെള്ളത്തിൽ മ്ലാവിന്റെ തല താഴ്ത്തിപ്പിടിച്ച് കടുവ നിന്നു. ഇടയ്ക്ക് തലയുയർത്തി കുതറിയോടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ മ്ലാവ് കീഴടങ്ങുകയായിരുന്നു. ജലാശയത്തിനു തീരത്തുവച്ചു തന്നെ മൂവർസംഘം മ്ലാവിനെ ആഹാരമാക്കുന്നതും വിഡിയോയിൽ കാണാം.