ഒരു പന്നൽചെടി ആഗോള കാലാവസ്ഥയെ മാറ്റിമറിച്ചു; എന്താണ് ‘അസോള സംഭവം’?
ഭൂമിയിലെ നമ്മുടെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ മിത-ശീതോഷ്ണം ആക്കിയെടുത്തത് ഒരു കുഞ്ഞൻ പന്നൽ ചെടിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അസോള (Azolla)യാണത്! ശുദ്ധജലത്തിൽ വളരുന്ന ഈ പന്നൽസസ്യം തന്റെ ഇലകളിൽ ഒളിപ്പിച്ചു വളർത്തുന്ന നീലഹരിത പായലുകളുടെ (Blue Green Algae) സഹായത്തോടെ അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യുന്നു.
ഭൂമിയിലെ നമ്മുടെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ മിത-ശീതോഷ്ണം ആക്കിയെടുത്തത് ഒരു കുഞ്ഞൻ പന്നൽ ചെടിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അസോള (Azolla)യാണത്! ശുദ്ധജലത്തിൽ വളരുന്ന ഈ പന്നൽസസ്യം തന്റെ ഇലകളിൽ ഒളിപ്പിച്ചു വളർത്തുന്ന നീലഹരിത പായലുകളുടെ (Blue Green Algae) സഹായത്തോടെ അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യുന്നു.
ഭൂമിയിലെ നമ്മുടെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ മിത-ശീതോഷ്ണം ആക്കിയെടുത്തത് ഒരു കുഞ്ഞൻ പന്നൽ ചെടിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അസോള (Azolla)യാണത്! ശുദ്ധജലത്തിൽ വളരുന്ന ഈ പന്നൽസസ്യം തന്റെ ഇലകളിൽ ഒളിപ്പിച്ചു വളർത്തുന്ന നീലഹരിത പായലുകളുടെ (Blue Green Algae) സഹായത്തോടെ അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യുന്നു.
ഭൂമിയിലെ നമ്മുടെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ മിത-ശീതോഷ്ണം ആക്കിയെടുത്തത് ഒരു കുഞ്ഞൻ പന്നൽ ചെടിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അസോള (Azolla)യാണത്! ശുദ്ധജലത്തിൽ വളരുന്ന ഈ പന്നൽസസ്യം തന്റെ ഇലകളിൽ ഒളിപ്പിച്ചു വളർത്തുന്ന നീലഹരിത പായലുകളുടെ (Blue Green Algae) സഹായത്തോടെ അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യുന്നു. പച്ചപരവധാനി വെള്ളത്തിന് മുകളിൽ വിരിച്ചതുപോലെയാണ് അസോളയുടെ വളർച്ച. അതുകൊണ്ടുതന്നെ കൊതുക് പോലെയുള്ള ക്ഷുദ്രജീവികൾക്ക് വെള്ളത്തിൽ മുട്ടയിടാനുള്ള സാഹചര്യം കുറയ്ക്കുന്നു. മോസ്കിറ്റോ ഫേൺ എന്ന പേരും അസോളയ്ക്കുണ്ട്. ഭൂമിയുടെ ചരിത്രം നോക്കിയാൽ വ്യത്യസ്ത സമയകാലയളവുകളിൽ ചൂട് കൂടിയും കുറഞ്ഞും മാറിമാറിയുള്ള കാലാവസ്ഥകൾ ഉണ്ടായിരുന്നു. ഭൂമിയിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവാണ് പ്രധാനമായും ഈ കാലാവസ്ഥ തീരുമാനിച്ചിരുന്നത്. അതിൽ പ്രധാനി കാർബൺ ഡയോക്സൈഡ് തന്നെ. പ്രകാശസംശ്ലേഷണ പ്രക്രിയ പരിണമിച്ചതിൽ പിന്നെ പടിപടിയായി കാർബൺഡൈയോക്സൈഡ് അന്തരീക്ഷത്തിൽ കുറയുകയും, കാർബണിക സംയുക്തങ്ങളായി ഇവ ഭൂവൽക്കത്തിൽ മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. കാർബൺ സംഭരണം (Carbon Sequestration) എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇതിൽ സുപ്രധാന പങ്ക് വഹിച്ചത് കടലിൽ കാണപ്പെടുന്ന ചെറിയ പായലുകൾ (Phytoplanktons) ആണ്. എന്നാൽ നമ്മുടെ ഇപ്പോഴുള്ള കാലാവസ്ഥയിലേക്ക് എത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച മറ്റൊരു കഥാപാത്രം അസോളയാണ്.
ഏകദേശം 49 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, മധ്യ ഈയോസീൻ (Mid Eocene) യുഗത്തിൽ, ജീവനാൽ സമ്പന്നമായ ശുദ്ധജല സമുദ്രമായിരുന്നു ആർട്ടിക് സമുദ്രം. വിവിധ ഭൂഖണ്ഡങ്ങളും മറ്റൊരു രീതിയിലാണ് കിടന്നിരുന്നത്. ഭൂമി അന്ന് ‘ഹരിതഗൃഹ’ അവസ്ഥയിൽ ഇന്നത്തെക്കാൾ കൂടുതൽ ചൂടുപിടിച്ച് കിടക്കുകയായിരുന്നു. അന്തരീഷത്തിലെ ഉയർന്ന കാർബൺ ഡൈ ഓക്സൈഡ് (CO2) അളവ് അന്നത്തെ ആഗോള താപനില വർധിപ്പിച്ചു. ഇത് ധ്രുവങ്ങളിൽ പോലും സമൃദ്ധമായ ഉഷ്ണമേഖലാ ആവാസവ്യവസ്ഥകൾക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കി. ഉത്തര ദ്രുവത്തിൽ ഐസിനു പകരം ഉഷ്ണമേഖലയായിരുന്നുവെന്ന് ചുരുക്കം. ധ്രുവപ്രദേശങ്ങളിൽ മിതശീതോഷ്ണ മേഖലയാണെങ്കിൽ ഭൂമധ്യരേഖയ്ക്ക് ചുറ്റുമുള്ള അന്നത്തെ അവസ്ഥ ചിന്ത്യമാണല്ലോ.
അന്നത്തെ അന്തരീക്ഷ കാർബൺ ഡയോക്സൈഡ് അളവ് ഏകദേശം 3500പിപിഎം (പാർട്സ് പെർ മില്യൺ) ആണ്, ഇന്നത്തെ 350 - 400 പിപിഎമ്മിന്റെ പത്തിരട്ടി. ഈ പാരിസ്ഥിതിക വേദിയിലേക്കാണ് അസോളയുടെ അവതാരം. ശുദ്ധജല ആർട്ടിക്ക് സമുദ്രത്തിലെ അനുകൂല കാലാവസ്ഥയിൽ അസോള അതിവേഗം പടർന്നു. അതിവേഗത്തിൽ വളർന്ന് സ്വന്തം ജൈവപിണ്ഡം (Biomass) രണ്ട് ദിവസം കൊണ്ടുതന്നെ ഇരട്ടിപ്പിക്കാൻ അസോളയ്ക്ക് കഴിഞ്ഞു. ജൈവ അവശിഷ്ടങ്ങൾ കടലിന് അടിയിലേക്ക് താഴുകയും അടിത്തട്ടിൽ വലിയ ഒരു മേഖലയിൽ അടിഞ്ഞുകൂടുകയും ചെയ്തു.
ചൂടുകൊണ്ട് ആർട്ടിക്കിലെ ശുദ്ധജല സമുദ്രം പല പാളികൾ ആയി (Thermal Stratification) നിൽക്കുന്ന സമയമായിരുന്നു ആ കാലഘട്ടം. അതുകൊണ്ടുതന്നെ മുകളിലേക്കും താഴേക്കുമുള്ള ജലസംക്രമണം ഏറെക്കുറെ ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. ഈ അവസ്ഥയിൽ കടലിന്റെ അടിത്തട്ടിൽ വിഘടന ജീവികൾക്ക് വളരാനാകാതെയായി. ഇതോടെ അസോള ജൈവ അവശിഷ്ടങ്ങളുടെ വിഘടനം നടക്കാതെ അവ മുകളിൽ അടിഞ്ഞുകൂടി. ഇത് കാർബൺ പിടിച്ചുവയ്ക്കൽ പ്രക്രിയയ്ക്ക് ആക്കംകൂട്ടി. ഏകദേശം 8 ലക്ഷം വർഷങ്ങളാണ് ഈ പ്രക്രിയ തുടർന്നത്.
ഇങ്ങനെ അസോളയുടെ നിരന്തര കാർബൺ പിടിച്ചുവയ്ക്കൽ മൂലം അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ അളവ് കുറയുകയും അത് അന്നത്തെ 3500 പിപിഎമ്മിൽ നിന്നും 650 പിപിഎമ്മിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇതോടെ ആഗോളതാപനില താഴോട്ട് വരുകയും ഒരു ആഗോള ശീതീകരണം (Global Cooling) വഴി ഇന്ന് നമ്മൾ അനുഭവിക്കുന്ന മിത ശീതോഷ്ണ കാലാവസ്ഥ സംജാതമാവുകയും ചെയ്തു. ആർട്ടിക്കിലെ ശരാശരി താപനിലയാവട്ടെ 13 °C നിന്നും − 9 °C ലേക്ക് എത്തി, ആർട്ടിക് സമുദ്രം തണുത്തുറഞ്ഞ മഞ്ഞുപാളികൾ കൊണ്ട് സമ്പന്നമായ മേഖലയായി. ഇത് അസോളയുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചു. ഈ 8 ലക്ഷം വർഷങ്ങൾ കൊണ്ട് ആഗോള കാലാവസ്ഥയിൽ അസോള ഉണ്ടാക്കിയ മാറ്റത്തെയാണ് ‘അസോള സംഭവം’ (Azolla Event) എന്ന് വിളിക്കുന്നത്, അസോള അങ്ങനെയും സംഭവമാണ്. കാര്യം കുഞ്ഞൻ സസ്യമാണെങ്കിലും, എന്തിനധികം കനൽ, ഒരു തരി മതിയെന്ന് പറയുന്നതുപോലെ, അസോള ഒരു പിടി മതി.
അസോള പിടിച്ചുവെച്ച കാർബൺ, ഫോസിൽ രൂപീകരണ പ്രക്രിയ വഴി ഫോസിൽ ഇന്ധനമായി മാറുകയും ചെയ്തിട്ടുണ്ട്. ഇത് ഇപ്പോഴും ആർട്ടിക്കിനടിയിലുണ്ട്. ആർട്ടിക്കിൽ കുഴിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നതിന്റെ കാര്യമിതാണ്. അടിത്തട്ടിലെ ഇന്ധനം ഉപയോഗിക്കാൻ. ആഗോളതാപനം കുറയ്ക്കാനായി മരങ്ങൾ നടുകയും മറ്റ് ജൈവ അജൈവ മാർഗങ്ങൾ വികസിപ്പിക്കാൻ ഗവേഷണങ്ങൾ നടക്കുമ്പോഴും, ഒരിക്കൽ ലോകത്തെ തണുപ്പിച്ച അസോള എന്ന ഈ കൊച്ചു പന്നലിന്റെ കഥ നമുക്ക് മാതൃകയാവേണ്ടതാണ്.
(ലേഖകൻ പാലക്കാട് വിക്ടോറിയ കോളജിലെ ബോട്ടണി വിഭാഗം അസോസിയേറ്റ് ഫ്രഫസർ ആണ്)