‘ക്രിയേറ്റീവ്’ എൻജിനീയർമാർ: ഒഴുകുന്ന അരുവിയിൽ മൂന്നുവരി പാലം പണിത് ഉറുമ്പുകൾ: അദ്ഭുത കാഴ്ച
കാണാൻ നിസാരക്കാരണെങ്കിലും ഉറുമ്പുകളുടെ പ്രത്യേകതകൾ ഇന്നും മനുഷ്യന് അജ്ഞാതമാണ്. കൂട്ടത്തിൽ പരുക്കേറ്റവരെ ചികിത്സിക്കാനും വേണ്ടിവന്നാൽ കാല് മുറിച്ചുമാറ്റാനുള്ള ശസ്ത്രക്രിയ വരെ അറിയാവുന്ന ഉറുമ്പുകളുണ്ടെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്.
കാണാൻ നിസാരക്കാരണെങ്കിലും ഉറുമ്പുകളുടെ പ്രത്യേകതകൾ ഇന്നും മനുഷ്യന് അജ്ഞാതമാണ്. കൂട്ടത്തിൽ പരുക്കേറ്റവരെ ചികിത്സിക്കാനും വേണ്ടിവന്നാൽ കാല് മുറിച്ചുമാറ്റാനുള്ള ശസ്ത്രക്രിയ വരെ അറിയാവുന്ന ഉറുമ്പുകളുണ്ടെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്.
കാണാൻ നിസാരക്കാരണെങ്കിലും ഉറുമ്പുകളുടെ പ്രത്യേകതകൾ ഇന്നും മനുഷ്യന് അജ്ഞാതമാണ്. കൂട്ടത്തിൽ പരുക്കേറ്റവരെ ചികിത്സിക്കാനും വേണ്ടിവന്നാൽ കാല് മുറിച്ചുമാറ്റാനുള്ള ശസ്ത്രക്രിയ വരെ അറിയാവുന്ന ഉറുമ്പുകളുണ്ടെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്.
കാണാൻ നിസാരക്കാരണെങ്കിലും ഉറുമ്പുകളുടെ പ്രത്യേകതകൾ ഇന്നും മനുഷ്യന് അജ്ഞാതമാണ്. കൂട്ടത്തിൽ പരുക്കേറ്റവരെ ചികിത്സിക്കാനും വേണ്ടിവന്നാൽ കാല് മുറിച്ചുമാറ്റാനുള്ള ശസ്ത്രക്രിയ വരെ അറിയാവുന്ന ഉറുമ്പുകളുണ്ടെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്. അതുപോലെ തങ്ങൾക്കിടയിൽ പാലം പണിയാൻ കഴിവുള്ള എൻജിനീയർമാരും തെളിയിക്കുന്ന ദൃശ്യം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഒഴുകുന്ന അരുവിയുടെ മുകളിൽ പാലം നിർമിച്ച് അതിലൂടെ ഉറുമ്പുകൾ സഞ്ചരിക്കുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ചെറുതും വലുതുമായ മൂന്നുപാലങ്ങളുണ്ട്. കുറച്ചുദൂരം മുന്നോട്ടുപോയാൽ ഈ മൂന്നുപാലങ്ങളും ചേർന്ന് ഒരു വലിയ പാലമായി മാറുന്നു. കരയിൽ തൊടുന്നതിനു മുന്നേ വീണ്ടും പാലം പല ഭാഗങ്ങളിലായി പിരിയുന്നുണ്ട്. ഒഴുകികൊണ്ടിരിക്കുന്ന വെള്ളത്തിനു മുകളിലായിട്ടുപോലും പാലത്തിന് നനവില്ലെന്നത് പ്രത്യേകതയാണ്.
ഇതെങ്ങനെ ഇവർ നിർമിച്ചുവെന്നതാണ് കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുന്നത്. ഉറുമ്പുകളുടെ കൂട്ടപ്രയത്നത്തിന്റെ ദൃശ്യങ്ങൾ മുൻപും പല സന്ദർഭങ്ങളിൽ കണ്ടിട്ടുണ്ട്. എന്നാൽ മനുഷ്യ നിർമിതമായ പാലത്തിന്റെ മിനിയേച്ചർ രൂപം ഇത്ര മനോഹരമായി ഉറുമ്പുകൾ നിർമിച്ചത് ആശ്ചര്യമെന്നും ചിലർ വ്യക്തമാക്കി.
അഡ്മിറ്റ് ചെയ്യും, ചികിത്സിക്കും
ഉറുമ്പുകൾ കൂട്ടത്തിൽ പരുക്കേറ്റവരെ എടുത്തുകൊണ്ടുപോകും. കൂട്ടിൽ ‘അഡ്മിറ്റ് ചെയ്യും’, ചികിത്സിക്കും. എന്തിന് കാൽ മുറിക്കൽ ശസ്ത്രക്രിയ (ആംബ്യൂട്ടേഷൻ സർജറി) വരെ നടത്തും. ഉറുമ്പുകോളനികളിലെ കഠിനാധ്വാനികൾ പെൺ ഉറുമ്പുകളായതിനാൽ ‘ഡോക്ടർമാരും’ വനിതകൾത്തന്നെ. ജർമനിയിലെ വേട്സ്‌ബേഗ് സർവകലാശാലയിലെ പ്രാണീപഠന വിദഗ്ധൻ എറിക് ഫ്രാങ്ക് കറന്റ് ബയോളജി ജേണലിൽ ഇതിന്റെ പഠനം പ്രസിദ്ധീകരിച്ചു.
ഉറുമ്പുകൾക്കിടയിൽ വീടുകൾ കയ്യടക്കാനും ഭക്ഷണംതേടാനും നടക്കുന്ന സംഘർഷങ്ങളിൽ, പരുക്കേൽക്കുന്നവയെ കൂട്ടാളികൾ കൂട്ടിലെത്തിക്കും. കാലിന്റെ അഗ്രഭാഗത്താണു മുറിവുപറ്റുന്നതെങ്കിൽ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണു ചികിത്സ. ഗവേഷണസംഘം അമ്പരന്നത് ഉറുമ്പുകളുടെ കാൽമുറിക്കൽ ശസ്ത്രക്രിയ കണ്ടാണ്. കാലുകളുടെ മേൽപാതിയിൽ (അപ്പർ ലെഗ്) സാരമായ പരുക്കുണ്ടെങ്കിൽ ശസ്ത്രക്രിയയിലേക്കു കടക്കും. കടിച്ചു കടിച്ചാണു കാലുകൾ മുറിച്ചു നീക്കുക. 40 മിനിറ്റു മുതൽ 3 മണിക്കൂർ വരെ നീളുന്ന ഇത്തരം ശസ്ത്രക്രിയകൾ ഫ്രാങ്കിന്റെ സംഘം നിരീക്ഷിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന ഉറുമ്പുകൾ 95% വരെ ജീവൻ നിലനിർത്തുന്നു.
വായിലെ സ്രവം ഉപയോഗിച്ചുള്ള പരിചരണം 75% ഉറുമ്പുകളെ ജീവനിലേക്കു തിരികെ കൊണ്ടുവരുന്നതായും കണ്ടെത്തി. ആന്റിബയോട്ടിക് ആയാണ് ഉറുമ്പ് ഈ തുപ്പൽ ഉപയോഗിക്കുന്നത്. ശസ്ത്രക്രിയവേണോ എന്ന തീരുമാനം ഇവ എങ്ങനെ എടുക്കുന്നുവെന്നതും വിചിത്രം.
ഉറുമ്പുകൾ സഹജീവിയോടുള്ള സഹതാപം കൊണ്ടാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നതെന്നു കരുതുന്നില്ലെന്നു ഫ്രാങ്ക് പറയുന്നു. സാരമായ പരുക്കുണ്ടെങ്കിൽ അവ ഉപേക്ഷിച്ചു പോവുകയാണു പതിവ്. അതായത് ഈ ശസ്ത്രക്രിയ കോളനിയിലെ ജോലിചെയ്യുന്ന ഉറുമ്പിനെ തിരികെ ജോലിയിലെത്തിക്കാനുള്ള നടപടിയാണ്. അശേഷം സഹതാപമില്ലാത്ത ‘വർക് മാനേജ്മെന്റ് സർജറി’.