ആകാശത്തേക്ക് പറക്കുന്ന വെള്ളച്ചാട്ടം, നാനെഘട്ടിൽ സംഭവിക്കുന്നത്? അദ്ഭുതക്കാഴ്ച - വിഡിയോ
ആകാശത്തിലേക്ക് പറക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കൗതുകമാകുന്നു. മൺസൂൺ ശക്തി പ്രാപിച്ചതോടെ പലയിടങ്ങളിലെയും വെള്ളച്ചാട്ടങ്ങൾ സജീവമായി. സാധാരണ വെള്ളച്ചാട്ടങ്ങൾ ശക്തിയായി താഴേക്ക് പതിക്കുമ്പോൾ ഈ വെള്ളച്ചാട്ടം മുകളിലേക്കാണ് തെറിക്കുന്നത്. ശക്തമായ കാറ്റാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. പശ്ചിമഘട്ട

ആകാശത്തിലേക്ക് പറക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കൗതുകമാകുന്നു. മൺസൂൺ ശക്തി പ്രാപിച്ചതോടെ പലയിടങ്ങളിലെയും വെള്ളച്ചാട്ടങ്ങൾ സജീവമായി. സാധാരണ വെള്ളച്ചാട്ടങ്ങൾ ശക്തിയായി താഴേക്ക് പതിക്കുമ്പോൾ ഈ വെള്ളച്ചാട്ടം മുകളിലേക്കാണ് തെറിക്കുന്നത്. ശക്തമായ കാറ്റാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. പശ്ചിമഘട്ട മലനിരകളിലെ വെള്ളച്ചാട്ടമാണ് കാറ്റിന്റെ ശക്തിയിൽ പിന്നോട്ട് പറക്കുന്നത്. ഗുരുത്വാകർഷണ ബലവും കാറ്റിന്റെ ശക്തിയും ഒരുപോലെയെത്തുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. പൂനെയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള നാനെഘട്ടില്‍ നിന്നുള്ളതാണ് ഈ അദ്ഭുതക്കാഴ്ച.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരവും അപൂർവവുമായ ഈ കാഴ്ച ട്വിറ്ററിലൂടെ പങ്കുവച്ചത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ദൃശ്യം ജനശ്രദ്ധനേടി. മൺസൂണിലെ മനോഹരമായ കാഴ്ച എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം നാനെഘട്ടിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ ദൃശ്യം പങ്കുവച്ചത്.
English Summary: This Video Of 'Reverse' Waterfall In Western Ghats Will Leave You In Awe Of Nature