ഇടിമിന്നലാണോ? അതോ ശത്രുരാജ്യത്തിന്റെ വ്യോമാക്രമണമോ? അതോ ഉൽക്കാ പതനമോ? പറഞ്ഞുവരുന്നത് ചൊവ്വാഴ്ച വൈകിട്ട് തെക്കുകിഴക്കൻ മിഷിഗണിൽ ആകാശത്തു നടന്ന അദ്ഭുതകാഴ്ചയെക്കുറിച്ചാണ്. ആകാശത്തു നിന്നും വെളുത്ത നിറത്തിലുള്ള പ്രകാശ ഗോളം താഴേക്കു പതിക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് മിഷിഗൺ നിവാസികൾ.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ഉൽക്കാപതനമാണിതെന്നും നാസ വ്യക്തമാക്കി.ഏകദേശം അമ്പതിനായിരം അടി ഉയരത്തിൽ നിന്നാണ് ഭൗമാന്തരീക്ഷത്തിൽ കടന്ന ഈ ഉൽക്ക ന്യൂ ഹാവൻസിലുള്ള മിഷിഗമിനു സമീപം പതിച്ചത്. ഉൽക്ക ഭൂമിൽ പതിച്ച സമയത്ത് റിക്ടർ സ്കെയ്‌ലിൽ 2.0 തോതിലുള്ള നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേയും വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി 8മണി കഴിഞ്ഞാണ് ആകാശത്ത് പ്രകാശ ഗോളം പ്രത്യക്ഷപ്പെട്ടത്. നാസയുടെ ക്യാമറകളും സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. മിഷിഗണിൽ ഉൽക്കാ പതനം അപൂർവമാണെന്നും ഇവിടെ പതിച്ച ഉൽക്കയ്ക്ക് ഏകദേശം 1000 കിലോയോളം ഭാരം വരുമെന്നും ഒബേർലിൻ കൊളേജിലെ ഗവേഷകനായ ബിൽ കുക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 40000–50000 മൈലുകൾ താണ്ടിയാണ് ഈ ഉൽക്ക ഭൂമിയിലേക്കെത്തിയത്.
മാനത്തെ തീമഴ
മാനത്ത് തലങ്ങും വിലങ്ങും പായുന്ന ഉൽക്കകൾ സത്യത്തിൽ ബഹിരാകാശത്തിന്റെ വിദൂരഭാഗങ്ങളിൽനിന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കുതിച്ചെത്തുന്ന വളരെ ചെറിയ പാറക്കഷണങ്ങളാണ്. തകർന്നടിഞ്ഞ ക്ഷുദ്രഗ്രഹങ്ങളുടെയോ പൊട്ടിത്തകർന്ന വാൽനക്ഷങ്ങ്രളുടെയോ അവശിഷ്‌ടങ്ങൾ സൂര്യനു ചുറ്റും ഒരു നിശ്‌ചിത അകലത്തിൽ ഭ്രമണംചെയ്‌തുകൊണ്ടിരിക്കും. കൊച്ചു പാറക്കഷണങ്ങളും ധൂളിപടലങ്ങളുമടങ്ങുന്ന ഈ ഭാഗത്തേക്കു ഭൂമി അതിന്റെ പ്രദക്ഷിണവേളയിൽ കുതിച്ചെത്തുമ്പോൾ ഭൗമാന്തരീക്ഷത്തിലേക്ക് ഇരച്ചുകയറുന്ന കൊച്ചുപാറക്കഷണങ്ങളാണ് ഉൽക്കകളായി മാറുന്നത്.
ഉൽക്കാപ്രവാഹത്തിനു കാരണമായ ക്ഷുദ്രഗ്രഹത്തെയോ വാൽനക്ഷത്രത്തെയോ പാരന്റ് ബോഡി എന്ന പേരിലാണ് വിളിക്കുന്ന്. ജെമിനിഡ് പ്രവാഹത്തിനു കാരണമായ പാരന്റ് ബോഡി 3200 ഫേയ്‌ത്തോൺ എന്നൊരു ക്ഷുദ്രഗ്രഹമാണ് (അസ്‌റ്റിറോയ്‌ഡ്) മണിക്കൂറിൽ സാധാരണ എട്ടോ പത്തോ ഉൽക്കകളെ കാണാം. ഉൽക്കാപ്രവാഹമുള്ളപ്പോളിത് നൂറോ അിലധികമോ ആവാറുണ്ട്. പശ്‌ചാത്തലത്തിലുള്ള നക്ഷപ്രവാഹത്തിന്റെ പേരായിരിക്കും ഉൽക്കാപ്രവാഹത്തിനു നൽകുന്നത്.
ചിങ്ങം രാശിയുടെ പശ്‌ചാത്തലത്തിൽ കാണപ്പെടുന്ന ഉൽക്കാപ്രവാഹമാണ് ചിങ്ങക്കൊള്ളിമീനുകൾ അഥവാ ലിയോനിഡ്. മിഥുനം (ജെമിനി) രാശിയുടെ പശ്‌ചാത്തലത്തിൽ കാണപ്പെടുന്ന ഉൽക്കാപ്രവാഹമാണ് ജെമിനിഡ്‌സ്.
ഷൂട്ടിങ് സ്‌റ്റാർ
*ഉൽക്കകൾ ബാഷ്‌പീകരിക്കുമ്പോഴുണ്ടാകുന്ന വാകത്തിന്റെ തിളക്കമാണ് പ്രകാശമാനമായ രേഖകളായി കാണുന്നത്.
*പെട്ടെന്നു മിന്നിമറയുന്നുകൊണ്ട് ഇവ മലയാളത്തിൽ ‘കൊള്ളിമീൻ’ എന്നും അറിയപ്പെടുന്നു.
*ഉൽക്കകളെ കാണുന്നത് ഏകദേശം 80 മുൽ 120 കിലോമീറ്റർ വരെ ഉയരത്തിലാണ്.
*ചില വലുപ്പമേറിയ ഉൽക്കകൾ അന്തരീക്ഷത്തിന്റെ ഘർഷണത്തിൽ കുറെയേറെ ഭാഗങ്ങൾ കത്തിനശിച്ച് അവസാനം ഉൽക്കാവശിഷ്‌ടമായി ഭൂമിയുടെ ഉപരിതലത്തിൽ പതിക്കുന്നു. ഇവയാണ് ഉൽക്കാശിലകൾ.
*ഉൽക്കശിലകളെക്കുറിച്ചുള്ള പഠനമാണ് ‘മീറ്റിയറിട്ടിക്‌സ്’ അഥവാ ഉൽക്കശിലപഠനം.
ഉല്‍ക്കാശിലകള്‍ ( meteorites )
ഭൂമിയിലെത്തുന്ന ഉല്‍ക്കാവശിഷ്ടങ്ങളാണ് ഉല്‍ക്കാശിലകള്‍. ഉല്‍ക്കാശിലകളെ മൂന്ന് വിഭാഗമായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ഇരുമ്പും നിക്കലും തീരെയടങ്ങാത്ത പാറക്കഷണങ്ങലാണ് ഉല്‍ക്കാശിലകളില്‍ സര്‍വ്വസാധാരണമായത്. 93 ശതമാനം ഉല്‍ക്കകളും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. ഇരുമ്പിനോടൊപ്പം 5 മുതല്‍ 10 ശതമാനം വരെ നിക്കലും ചേര്‍ന്നവയാണ് രണ്ടാമത്തെ ഇനം. ലഭ്യമായിട്ടുള്ള ഉല്‍ക്കാശിലകളില്‍ 5 ശതമാനത്തോളം ശിലകളും ഇത്തരത്തിലുള്ളവയാണ്. മൂന്നാമത്തെ വിഭാഗം നിക്കല്‍, ഇരുമ്പ് കൂട്ടിനൊപ്പം പാറയും ചേര്‍ന്നവയാണ്. ഇത്തരം ഉല്‍ക്കാശിലകള്‍ വളരെ ദുര്‍ലഭമാണ്. അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ക്കിടയിലായി ആയിരക്കണക്കിന് ഉല്‍ക്കാശിലകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹിമപാളികളുടെ അടിയിലകപ്പെട്ടിരിക്കുന്നതുകൊണ്ട് കാര്യമായ രാസമാറ്റങ്ങളൊന്നും സംഭവിക്കാതെ അവ കാലങ്ങളോളം കിടന്നുവെന്നത് ശാസ്ത്രലോകത്തിന് നേട്ടമായി
ഉൽക്ക വീണാൽ...
ഒരു ഉൽക്കശില ഏങ്കെിലും ഗ്രഹത്തിൽ പതിക്കുമ്പോഴുണ്ടാകുന്ന വൻകുഴികളാണ് ഉൽക്ക ഗർത്തങ്ങൾ . ബുധനിലെ ‘കലോറിസ് ബേസിൻ’, ശുക്രനിലെ ‘കൂനിറ്റ്‌സ് ക്രേയ്‌റ്റർ’ തുടങ്ങിയവ ഉദാഹരണം. അമേരിക്കയിലെ അരിസോണയിലാണു ഭൂമിയിലെ ഏറ്റവും വലിയ ഉൽക്കഗർത്തം. ‘ക്യാനയോൺ ഡയബ്ലോ ഗർത്തം’ മെന്നും ബാരിങ്ങർ ഗർത്തമെന്നും ഇതിനു പേരുകളുണ്ട്. 40,000 വർഷം മുൻപു രൂപപ്പെട്ടാണ് ഈ കൂറ്റൻ ഗർത്തമെന്നു കണക്കാക്കപ്പെടുന്നു.