കാലാവസ്ഥകേന്ദ്രങ്ങൾക്കും, ശാസ്ത്രജ്ഞന്മാർക്കും മാത്രമല്ല മഴയുടെ വരവു കനവും താളവും തലമുറകളായി, ഭൂമിക്കടിയിയിരുന്ന് കൃത്യമായി അറിഞ്ഞും അനുഭവിച്ചും അതനുസരിച്ച് പുറത്തേയ്ക്ക് എത്തി,അടുത്തതലമുറയ്ക്ക് ജന്മം നൽകിവരുന്ന പാതാളതവളയ്ക്കും കാലവർഷ നിരീക്ഷണം ഇത്തവണവല്ലാതെ പിഴച്ചു. മഴയിൽ

കാലാവസ്ഥകേന്ദ്രങ്ങൾക്കും, ശാസ്ത്രജ്ഞന്മാർക്കും മാത്രമല്ല മഴയുടെ വരവു കനവും താളവും തലമുറകളായി, ഭൂമിക്കടിയിയിരുന്ന് കൃത്യമായി അറിഞ്ഞും അനുഭവിച്ചും അതനുസരിച്ച് പുറത്തേയ്ക്ക് എത്തി,അടുത്തതലമുറയ്ക്ക് ജന്മം നൽകിവരുന്ന പാതാളതവളയ്ക്കും കാലവർഷ നിരീക്ഷണം ഇത്തവണവല്ലാതെ പിഴച്ചു. മഴയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥകേന്ദ്രങ്ങൾക്കും, ശാസ്ത്രജ്ഞന്മാർക്കും മാത്രമല്ല മഴയുടെ വരവു കനവും താളവും തലമുറകളായി, ഭൂമിക്കടിയിയിരുന്ന് കൃത്യമായി അറിഞ്ഞും അനുഭവിച്ചും അതനുസരിച്ച് പുറത്തേയ്ക്ക് എത്തി,അടുത്തതലമുറയ്ക്ക് ജന്മം നൽകിവരുന്ന പാതാളതവളയ്ക്കും കാലവർഷ നിരീക്ഷണം ഇത്തവണവല്ലാതെ പിഴച്ചു. മഴയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥകേന്ദ്രങ്ങൾക്കും ശാസ്ത്രജ്ഞന്മാർക്കും മാത്രമല്ല മഴയുടെ വരവു കനവും താളവും തലമുറകളായി, ഭൂമിക്കടിയിയിരുന്ന് കൃത്യമായി അറിഞ്ഞും അനുഭവിച്ചും അതനുസരിച്ച് പുറത്തേക്കെത്തി, അടുത്ത തലമുറയ്ക്ക് ജന്മം നൽകിവരുന്ന പാതാളതവളയ്ക്കും കാലവർഷ നിരീക്ഷണം ഇത്തവണ വല്ലാതെ പിഴച്ചു. മഴയിൽ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും അവയുടെ കാലാവസ്ഥ ക്ലേ‍ാക്ക് സാധാരണ തെറ്റാറില്ല. ജൈവികമായി ലഭിക്കുന്ന കാലവർഷത്തിന്റെ സൂചനകൾ ഇത്തവണയും കിട്ടിയപ്പേ‍ാഴാണ് മൺവെട്ടി കാലുകളുമായി ഭൂമിക്കടിയിൽ നിന്നു പാതാളത്തവളകൾ (പർപ്പിൾ ഫ്രോ‍ഗ്) പുറം ലേ‍ാകത്തെത്തിയതെങ്കിലും അതു മഴക്കാലമായിരുന്നില്ല. ചാലുകളിലും മറ്റും വെളളം കുത്തിയെ‍ാലിച്ചുവങ്കിലും നാലുദിവസം കഴിഞ്ഞപ്പേ‍ാൾ അതെല്ലാം വറ്റി. ഇടവപ്പാതിക്കും മുൻപ്,  ന്യൂനമർദ്ദവും ചുഴലിയും ചേർന്ന് കാലവർഷം പേ‍ാലെ പെയ്തതായിരിക്കണം സൂചനകൾ തെറ്റാൻ കാരണം. 

ശരിക്കും കാലവർഷത്തിന്റെ ലക്ഷണങ്ങളുളള ആ നല്ല മഴയറിഞ്ഞു പുറത്തു വന്നപ്പേ‍ാൾ ഒരാഴ്ചകെ‍ാണ്ട് ചിത്രം മാറി. തണുപ്പിനെക്കാൾ ചൂടായി. അതേ‍ാടെ, നെല്ലിയാമ്പതിയിലും പറമ്പിക്കുളത്തും അഗസ്ത്യനിരകളിലും വടക്കഞ്ചേരിയിലെയും പീച്ചിയിലെയും അരുവികളിലും തേ‍ാടുകളിലും കൈത്തേ‍ാടുകളിലുമുൾപ്പെടെ പാതാളത്തവളകൾ ഇട്ട മുട്ടകൾ ഉണങ്ങി. അവയ്ക്ക് വാൽമാക്രികളാകാൻ ആവശ്യമായ വെളളം കിട്ടിയില്ല. മുട്ട ഇടുമ്പേ‍ാൾ വെള്ളം ആവശ്യത്തിനുണ്ടായെങ്കിലും പിന്നീട് അതു മുങ്ങിനിൽക്കാൻ വെള്ളമില്ലാതായതാണ് ഈ പാതാള ദുരന്തത്തിന് കാരണം. നൂറ്റാണ്ടുകളായി ഭൂമിക്കടിയിൽ നിന്നു നിശ്ചിത സമയത്തുമാത്രം പുറപ്പെടുന്ന യാത്രയും, മണ്ണിനു മുകളിൽ മുട്ടയിട്ട് മണ്ണിലേക്ക് വേഗം മടങ്ങുന്ന ജീവിത രീതിയാണ് ഇവയുടേത്. ഇതുവരെ അതിൽ മാറ്റമുണ്ടായിട്ടില്ല. മാവേലിത്തവള എന്ന പേരിലും അറിയപ്പെടുന്ന പാതാളത്തവളകളുടെ (ശാസ്ത്രനാമം –നാസികാബട്രക്സ് സഹ്യാദ്രെൻസിസ്) കുഞ്ഞുങ്ങളെ‍ാന്നും ഇത്തവണ മണ്ണിനടിയിലേക്കു മടങ്ങാനുണ്ടാകില്ല. വെള്ളമില്ലാതെ മുട്ടകൾ മുഴുവനും നശിച്ചുവെന്നാണ് വിഷയത്തിൽ ഗവേഷണം നടത്തുന്നവരുടെ നിഗമനം. 

ADVERTISEMENT

ഇണചേർന്നുകെ‍ാണ്ട് മുകളിലേക്ക്

വർഷത്തിലെ‍ാരിക്കൽ, ഏതാണ്ട് ഇടവപ്പാതിയുടെ തുടക്കത്തിൽ ഒരു ദിവസം ഭൂമിക്ക് മുകളിലെത്തി മുട്ടയിടുകയാണ് ഇവ ചെയ്യുക. തിരഞ്ഞെടുത്ത ആൺതവളയുമായി ഇണചേർന്നുകെ‍ാണ്ടാണ് പെൺതവള മണ്ണിനടിയിൽ നിന്ന് അരുവിയിലും മറ്റും എത്തുന്നത്. നന്നേ വലുപ്പംകുറഞ്ഞ ആൺതവള പുറത്തുപറ്റിപിടിച്ചപേ‍ാലെ ഇരിക്കും. വേനലിൽ വറ്റുന്നതും ആദ്യ മഴദിവസങ്ങളിൽ കുത്തിയെ‍ാലിക്കുന്നവയുമായ അരുവികൾ, വെള്ളച്ചാട്ടങ്ങൾ, നീർച്ചാലുകൾ, കൈത്തേ‍ാടുകൾ എന്നിവയാണ് ഇവയുടെ താവളം. ഈ സമയത്ത് മുട്ടയിടുന്നതിലൂടെ മത്സ്യങ്ങളും മറ്റുശത്രുക്കളായ പ്രാണികളെയും തീർത്തും ഒഴിവാക്കാൻ കൂടി കഴിയുമെന്നാണ് നിഗമനം. അഗസ്ത്യകൂടം മുതൽ കണ്ണൂർവരെയുള്ള ചിലയിടങ്ങളിലാണ് ഇവ എത്തുക. 

ആൺതവളയെ മുകളിലേറ്റി പെൺപാതാളത്തവള

നെല്ലിയാമ്പതിയും സൈലന്റ് വാലിയും ഇടുക്കിയും ഇഷ്ടസ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഒരു തവണ 300 ജേ‍ാഡി തവളകൾ വരെ ഇങ്ങനെ ഭൂമിക്കു മുകളിലെത്തുമെന്നു പാതാളത്തവളയെക്കുറിച്ചു ഗവേഷണം നടത്തുന്ന കെആർഎഫ്ഐ (കേരള ഫേ‍ാറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്) യുടെയും സുവേ‍ാളജിക്കൽ സെ‍ാസൈറ്റി ഒ‍ാഫ് ലണ്ടന്റെയും റിസർച്ച് സ്കേ‍ാളറുമായ സന്ദീപ് ദാസ് പറഞ്ഞു. ഒരെണ്ണം 4000 വരെ മുട്ടകളിടും. പിന്നാലെ ആൺതവള അതിനുമുകളിൽ ബീജം വിതറുന്നതാണ് രീതി. മുട്ടവിരിയാൻ ഇതാവശ്യമാണ്. പരമാവധി ഏഴുദിവസം വേണം അതു വിരിഞ്ഞ് വാൽമാക്രിയായി മാറാൻ. മുട്ടയ്ക്കു ചുറ്റും വെളളം വേണം. ഈ ഏഴുദിവസം വളരെ പ്രധാനപ്പെട്ട കാലയളവാണ്. പക്ഷേ ഇത്തവണ അങ്ങനെയെ‍ാരു 7 ദിവസം ഉണ്ടായില്ല. ഏതാണ്ട് 110 ദിവസങ്ങൾക്കുള്ളിൽ വാൽമാക്രി തവളക്കുഞ്ഞുങ്ങളായി മണ്ണിനടിയിലേക്കു മടങ്ങുകയാണ് പതിവ്.വർഷത്തിലെ‍ാരിക്കൽ മുട്ടയിടാൻ മാത്രം ഭൂമിയിലെത്തുന്നതുകെ‍ാണ്ട് ഇവയെ ജന്തുലേ‍ാകത്തെ മഹാബലി എന്നും വിളിക്കുന്നുണ്ട്.. 

കുഞ്ഞാണ് പേ‍ാക്കാച്ചി പെണ്ണ്

ADVERTISEMENT

മുട്ടയിട്ട് ഏതാണ്ട് 5 മണിക്കൂറിനുളളിൽ ഇവ പാതാളത്തിലേക്ക് ഊളിയിടും. ജേ‍ാഡികളായും ചിലപ്പേ‍ാൾ ഒറ്റയ്ക്കുമാണ് മടക്കം. മണ്ണു മാന്തി മാന്തി അടിയിലേക്കു പേ‍ാകുന്നതാണ് രീതി. അതിനു പാകത്തിൽ കൈകാലുകളിൽ മൺവെട്ടിപേ‍ാലെ ശക്തമായ തടിപ്പുണ്ട്.  മണ്ണിൽ ഏതാണ്ട് രണ്ടുമീറ്ററിലധികം ആഴത്തിലാണ് ഈ പാതാളക്കാരുടെ താമസമെങ്കിലും പുറത്തുവരുന്ന സമയമെ‍ാഴിച്ച് അവ അവിടെ എന്തുചെയ്യുകയാണ്, എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചു ഇന്നും അറിവില്ല. ഇതു വളരെയേറെ ആകാംക്ഷയുണ്ടാക്കുന്ന സംഗതിയാണെങ്കിലും അതുസംബന്ധിച്ച പഠനം നടന്നതായി അറിവില്ലെന്നും സന്ദീപ് ദാസ് വ്യക്തമാക്കി. മാവേലിത്തവളയെന്നു പേരിട്ടത് ഇദ്ദേഹമാണ്. ഭൂമിക്കടിയിലിരുന്ന്, നാട്ടിലെ മഴക്കാലത്തിന്റെ വരവും മഴയുടെയും അരുവിയിലെ ജലത്തിന്റെയും അളവും അവ എങ്ങനെ അളക്കുന്നു എന്നത് ശാസ്ത്രലേ‍ാകത്തെ അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്. 

പെൺപാതാളത്തവള

മുട്ടയിടാനുള്ള എല്ലാ സാഹചര്യങ്ങളും മുകളിൽ തയാറായെന്നും മുൻകൂട്ടി മനസിലാക്കുന്നു. ചെറുജീവികളെ തിന്നു ജീവിക്കുന്നുവെന്നല്ലാതെ ഇവയുടെ മുഖ്യാഹാരം എന്താണെന്നേ‍ാ, ഇരതേടുന്നതിനെക്കുറിച്ചേ‍ാ ഇപ്പേ‍ാഴും വേണ്ടത്ര വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവയുടെ ആയുസ്സിനെക്കുറിച്ചും പഠനം നടന്നുകെ‍ാണ്ടിരിക്കുന്നു. ഏതാണ്ട്  30 മില്ലിമീറ്റർ ആണ് ആൺതവളയുടെ വലുപ്പം. പെണ്ണ് അതിന്റെ ഇരട്ടിയിലധികം വരും. ഇവയുടെ കരച്ചിൽകേ‍ട്ട സ്ഥലത്തുപേ‍ായാൽ ശബ്ദം മണ്ണിനടിയിലേക്ക് നീങ്ങിനീങ്ങി പേ‍ാകുന്നതു മനസിലാക്കാനാകും. മുട്ടയിടുന്ന സമയത്തുമാത്രം ശബ്ദം താഴേയ്ക്കു പേ‍ാകില്ല.

ഇന്ത്യയും ആഫ്രിക്കയും പിന്നെ പാതാളവും

പശ്ചിമഘട്ടം ഉണ്ടാകുന്നതിനു മുൻപ് പാതാളത്തവളകൾ ഇവിടെയുണ്ടെന്നാണു പഠനങ്ങളിലെ നിഗമനം. ആഫ്രിക്കൻ തവളകളുമായി ഇവയ്ക്കു നല്ല സാമ്യമുള്ളതായി സുവേ‍ാളജിക്കൽ സർവേ ഒ‍ാഫ് ഇന്ത്യ സ്ഥാപകൻ തേ‍ാമസ് നെൽസൺ അന്നൻഡെയിലിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യ– ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഒന്നായിരുന്നവെന്ന സിദ്ധാന്തത്തിന്റെ  തെളിവുകളിൽ ഇവയും ഉൾപ്പെടുന്നു. ഒറ്റനേ‍ാട്ടത്തിൽ ഊതിവീർപ്പിച്ച തവളയെപേ‍ാലെ തേ‍ാന്നുമെങ്കിലും സ്വഭാവംകെ‍ാണ്ടും മറ്റുപ്രത്യേകതകൾകെ‍ാണ്ടും പരിണാമപരമായ നിരവധിപ്രത്യേകതകൾ ഈ ജീവിക്കുണ്ട്. വെളുത്ത നിറമുള്ള, പന്നികളുടേതുപേ‍ാലുള്ള കൂർത്തതാണ്  മൂക്ക്. പരിണാമപരമായി ഏറെ പ്രാധാന്യമുള്ള, എന്നാൽ ഇല്ലാതായികെ‍ാണ്ടിരിക്കുന്നതുമായ (എ‍ഡ്ജ് പട്ടിക) ലേ‍ാകത്തെ 8000 ലധികം ജീവികളിൽ മൂന്നാമതാണ് പാതാളത്തവള. പശ്ചിമഘട്ടത്തിൽ കേരളത്തിലാണ് ഇവയെ കൂടുതൽ കാണുന്നതെന്നതിനാൽ സംസ്ഥാനത്തിന്റെ തവളയായി ഇതിനെ പ്രഖ്യാപിക്കണമെന്ന നിർദേശം വനം വന്യജീവി വകുപ്പിന്റെ പരിഗണനയിലാണ്. ആദ്യഘട്ടത്തിനുശേഷം ചില  ഗവേഷകർ പിന്നീട് ഇവയെ കണ്ടെങ്കിലും 2004–ൽ ഡേ‍ാ. സുനിൽദത്തയും സംഘവും അവയുടെ വാൽമാക്രികളെക്കുറിച്ചു പഠിച്ചപ്പേ‍ാഴാണ്, അന്നൻഡെയിലും സിആർആർഎൻ റാവവും വാൽമാക്രികളെക്കുറിച്ചു പറയുന്നകാര്യം ശ്രദ്ധയിൽപ്പെട്ടത്. 

ADVERTISEMENT

60 മുതൽ 90 ദശലക്ഷം വർഷം മുൻപ്

2003 ൽ, ഡൽഹി സർവകലാശാലയിലെ ഡേ‍ാ. ബിജുവാണ് പാതാളത്തവളയെ ശാസ്ത്രലേ‍ാകത്തിന് വിശദവും വ്യക്തവുമായി പരിചയപ്പെടുത്തിയത്. ലേ‍ാക ഉഭയജീവി ഭൂപടത്തിൽ കേരളത്തിന് മികച്ച സ്ഥാനം നേടിത്തന്നത് ഈ ജീവിയാണ്. 60 മുതൽ 90 ദശലക്ഷം വർഷം മുൻപ് ഇവ പരിണമിച്ചതായാണ് പഠനങ്ങളിലെ കണ്ടെത്തൽ. ഭൂമിക്കടിയിലാകാം വലിയ ഈ തവളകളുടെ താവളമെന്നും ഇന്ത്യയിലെ ഇതര തവളകളിൽ നിന്നും തികച്ചു വ്യത്യസ്തമാണ് ഇവയെന്നും മുൻഗവേഷകർ പറഞ്ഞിരുന്നു.. ആഫ്രിക്കൻ തവളയുമായി പാതാളത്തവളക്കുളള സാമ്യവും വിവരിച്ചിട്ടുണ്ട്. 2017 ൽ ഇവയുടെ ഒരു ബന്ധുവിനെക്കൂടി തമിഴ്നാട്ടിലെ ശ്രീവല്ലിപുത്തൂരിൽ നിന്ന് ഡേ‍ാ. ജനനിയും സംഘവും കണ്ടെത്തി. മറ്റു ജീവികളെക്കാൾ, കാലാവസ്ഥയിലെ മാറ്റം ഇവയ്ക്കും വലിയെ‍ാരു ഭീഷണിയാണ്. അതിനിടയിലാണ് കാലാവസ്ഥയിലെ മാറ്റത്തിൽ തലമുറകൾ ഉണങ്ങുകയും മുങ്ങിപേ‍ാകുകയും ചെയ്യുന്നത്.

ഗവേഷകൻ സന്ദീപ്ദാസ്

English Summary:   Kerala’s purple frog faces another threat