കേരളത്തിന്റെ കടൽ തീരത്തിന്റെ ആയുസ് ഇനി എത്ര കാലം ? ഈ ചോദ്യത്തിന് പ്രസക്തിയുണ്ടോ ? തീരദേശത്ത് അടുത്ത കാലത്ത് നടക്കുന്ന കാര്യങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും. ഒപ്പം ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും. സംസ്ഥാനത്തെ കിലോമീറ്ററുകള്‍ വരുന്ന തീരമേഖല പലയിടങ്ങളിലായി കടലെടുത്തു

കേരളത്തിന്റെ കടൽ തീരത്തിന്റെ ആയുസ് ഇനി എത്ര കാലം ? ഈ ചോദ്യത്തിന് പ്രസക്തിയുണ്ടോ ? തീരദേശത്ത് അടുത്ത കാലത്ത് നടക്കുന്ന കാര്യങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും. ഒപ്പം ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും. സംസ്ഥാനത്തെ കിലോമീറ്ററുകള്‍ വരുന്ന തീരമേഖല പലയിടങ്ങളിലായി കടലെടുത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ കടൽ തീരത്തിന്റെ ആയുസ് ഇനി എത്ര കാലം ? ഈ ചോദ്യത്തിന് പ്രസക്തിയുണ്ടോ ? തീരദേശത്ത് അടുത്ത കാലത്ത് നടക്കുന്ന കാര്യങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും. ഒപ്പം ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും. സംസ്ഥാനത്തെ കിലോമീറ്ററുകള്‍ വരുന്ന തീരമേഖല പലയിടങ്ങളിലായി കടലെടുത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ കടൽ തീരത്തിന്റെ ആയുസ് ഇനി എത്ര കാലം ? ഈ ചോദ്യത്തിന് പ്രസക്തിയുണ്ടോ ? തീരദേശത്ത് അടുത്ത കാലത്ത് നടക്കുന്ന കാര്യങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും. ഒപ്പം ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും. സംസ്ഥാനത്തെ കിലോമീറ്ററുകള്‍ വരുന്ന തീരമേഖല പലയിടങ്ങളിലായി കടലെടുത്തു കഴിഞ്ഞു. കാരണം പ്രകൃതിദത്തമായ പ്രതിഭാസങ്ങളും മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലുകളും കാരണം  വരും വര്‍ഷങ്ങളിലും തീരശോഷണം രൂക്ഷമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവയൊക്കെ പെട്ടിയില്‍ അടയ്ക്കപ്പെട്ടു. 

കടലാക്രമണം രൂക്ഷമായ കാസർകോട് ചെറങ്ങായി തീരം

തിരുവന്തപുരത്ത് ശംഖുമുഖം ബീച്ച് ഏതാണ്ട് പൂര്‍ണമായും കടലെടുത്തുകഴിഞ്ഞുവെന്നത് ഭാവിയില്‍ നാം നേരിടാനിരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ മുന്നറിയിപ്പാണ്. സംസ്ഥാനത്ത് രൂക്ഷമായ രീതിയില്‍ തീരശോഷണം നടക്കുന്ന 16 മേഖലകളുണ്ടെന്ന് തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം നടത്തിയ പഠനം സൂചിപ്പിക്കുന്നു. 1973 മുതല്‍ 2019 വരെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ അടിസ്ഥാനമാക്കി തീരമേഖലയില്‍ വന്ന മാറ്റങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഇതുപ്രകാരം കാസര്‍കോട്ടും ആലപ്പുഴയിലും നാല് വീതവും കോഴിക്കോട്ട്് മൂന്ന് മേഖലകളും 'ഹോട്ട് സ്‌പോട്ടു'കളാണ്. ആരാണ് നമ്മുടെ തീരത്തെ കവർന്നെടുക്കുന്നത് ? എന്തു കൊണ്ടാണ് നാം ഇപ്പോഴും കയ്യും കെട്ടിനിൽക്കുന്നത്. 

വേളി ബീച്ചില്‍ ഒഴുകിയെത്തുന്ന വ്യാവസായിക അവശിഷ്ടം മൂലം നിറംമാറിയ കടല്‍ജലം
ADVERTISEMENT

നാലിലൊന്ന് തീരവും അപ്രത്യക്ഷമാകുന്നു

മൊത്തം 588 കിലോമീറ്ററാണ് കേരള തീരത്തിന്റെ ദൈര്‍ഘ്യം. എന്നാല്‍, ഇതില്‍ നാലിലൊന്ന് വരുന്ന ഭാഗങ്ങളില്‍ ഗുരുതരമായ രീതിയില്‍ തീരശോഷണം നടക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. പ്രതിവര്‍ഷം ഒന്നര മീറ്ററില്‍ കൂടുതല്‍ വീതിയില്‍ തീരംനഷ്ടപ്പെടുന്ന ഇടങ്ങളാണ് കഠിനമായ ശോഷണം നടക്കുന്നവയായി പരിഗണിക്കുന്നത്. സംസ്ഥാനത്ത് 24.71 ശതമാനം തീരവും ഇത്തരത്തില്‍ ഗുരുതരമായ ശോഷണം നേരിടുന്നതായി ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ പഠനത്തിന് നേതൃത്വം നല്‍കിയ മുന്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. കെ.കെ. രാമചന്ദ്രന്‍ പറയുന്നു. 50 സെന്റിമീറ്ററിനും ഒന്നര മീറ്ററിനും ഇടയില്‍ വീതിയില്‍ തീരം നഷ്ടപ്പെടുന്ന ഇടങ്ങളാണ് സംസ്ഥാനത്തെ തീരമേഖലയുടെ ഭൂരിഭാഗവും. 36 ശതമാനം വരുമിത്. ഇതുപ്രകാരം 350 കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ നമുക്ക് തീരം നഷ്ടപ്പെടുന്നുണ്ട്. 50 സെന്റിമീറ്ററോ അതില്‍ താഴെയോ ശോഷണം സംഭവിക്കുന്നവ സുസ്ഥിര മേഖലകളാണ്. 140-ഓളം കിലോമീറ്റര്‍ തീരം കാര്യമായ ശോഷണം സംഭവിക്കാത്ത സുസ്ഥിര മേഖലകളാണ്. 16 ശതമാനം മേഖലയില്‍ നല്ല രീതിയില്‍ തീരം രൂപപ്പെടുന്നു.

ഡോ. കെ.വി. തോമസ്

കേരളത്തില്‍ ഏറ്റവും ഗുരുതരമായ രീതിയില്‍ തീരശോഷണം നേരിടുന്ന ഇടമാണ് ശംഖുമുഖം. 50 മീറ്റര്‍ വീതിയില്‍ ഉണ്ടായിരുന്ന തീരം പാടേ ഇല്ലാതായ അവസ്ഥയാണ്. തീരത്തോട് ചേര്‍ന്നുണ്ടായിരുന്ന റോഡ് കടലെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് കാര്യമായ രീതിയില്‍ ബീച്ച് നഷ്ടപ്പെട്ടത്. എന്നാല്‍, തിരുവന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്തൊട്ടാകെയും തീരം ന്ഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്ന് പതിറ്റാണ്ടുകളായി ഈ മേഖലയില്‍ പഠനം നടത്തുന്ന, ദേശീയ ഭൗമപഠനകേന്ദ്രം മുന്‍ സീനിയര്‍ ഭൗമശാസ്ത്രജ്ഞനും കേരള യൂണിവേഴ്സിറ്റി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ മുൻ ഡീനുമായ ഡോ. കെ.വി. തോമസ് വിശദീകരിക്കുന്നു.  കൊല്ലം ജില്ലയിലെ മയ്യനാട്, പറവൂര്‍, ആലപ്പാട്, ആലപ്പുഴയില്‍ തോട്ടപ്പള്ളി, നീര്‍ക്കുന്നം, ചേത്തി, എറണാകുളത്ത് വെഞ്ഞാറത്തറ, ചെല്ലാനം, പുതുവൈപ്പിന്‍, തൃശ്ശൂരില്‍ വാടാനപ്പള്ളി, തളിക്കുളം, മലപ്പുറത്ത് കടപ്പുറം പഞ്ചായത്ത് തുടങ്ങിയയിടങ്ങളും ഗുരുതരമായ തീരശോഷണം നേരിടുന്നവയാണ്. കണ്ണൂരില്‍ കാര്യമായ രീതിയില്‍ തീരശോഷണം നേരിടുന്ന ഇടങ്ങള്‍ കുറവാണെന്നത് ആശ്വാസകരമാണ്.  

കടലാക്രമണം രൂക്ഷമായ തൃക്കുന്നപ്പുഴ തീരം. ചിത്രം: മനോരമ

 

ADVERTISEMENT

തീരശോഷണത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍

കടലിനെ രക്ഷിക്കുന്ന കടൽ ഭിത്തികൾ കരയെ കാർന്നു തിന്നുകയാണോ? കടലില്‍ നിന്ന് കരയെ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്തുടനീളം കല്ലിട്ടുയര്‍ത്തിയ കടല്‍ഭിത്തികളാണ് തീരത്തിന്റെ അന്തകനായി മാറുന്നത്. സംസ്ഥാനത്ത് 1970-കളില്‍ വ്യാപകമായിത്തുടങ്ങിയ കടല്‍ഭിത്തികള്‍ പലയിടങ്ങളിലായി 360 കിലോമീറ്ററില്‍ നീണ്ടുകിടക്കുന്നു. തീരം നഷ്ടപ്പെടുന്ന മേഖലകളില്‍ ഭിത്തി കെട്ടുമ്പോള്‍, അവിടെ വീണ്ടും തീര ശോഷണത്തിനുള്ള സാധ്യത കൂടുകയാണെന്ന് ഡോ. കെ.വി. തോമസ് ചൂണ്ടിക്കാട്ടുന്നു. ഭിത്തിയുടെ കടലിനോട് ചേര്‍ന്ന് കിടക്കുന്ന വശം തിരകളടിച്ച് കുഴിഞ്ഞുപോകും. ആഴംകൂടുന്നതിനനുസരിച്ച് കൂടുതല്‍ ഉയര്‍ന്ന തിരകള്‍ വന്ന് ഭിത്തിയെ മറികടന്ന് അപ്പുറം പോകും. ഇവിടെയെത്തുന്ന വെള്ളം തിരികെ പോകാതെ കെട്ടിക്കിടക്കുന്നതും തീരനഷ്ടത്തിനിടയാക്കും. ഭിത്തിയും ബീച്ചും തകരുകയും ചെയ്യും. മാത്രമല്ല, തിരകള്‍ കൊണ്ടുവരുന്ന മണല്‍ ഭിത്തിയുടെ കിഴക്ക് വശത്ത് കെട്ടിക്കിടന്ന് ഉയരം കൂട്ടും. ഇതുകാരണം കാലവര്‍ഷത്തില്‍ ഈ ഭാഗങ്ങളില്‍ ജലനിരപ്പുയര്‍ന്ന് പ്രളയമുണ്ടാകും. മാത്രമല്ല നാലോ അഞ്ചോ വര്‍ഷം കൊണ്ട് ബീച്ച് ഇല്ലാതാകും-ഡോ. കെ.വി. തോമസ് വിശദീകരിക്കുന്നു. കടല്‍ഭിത്തിയുടെ രണ്ട് അഗ്രങ്ങളിലെയും മണല്‍ ഊര്‍ന്ന് പോകുന്നതും സാധാരണമാണ്. ഇതുകാരണം ഭിത്തി ഇരുവശങ്ങളിലേക്കും നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്യാറ്. ഇത്തരത്തില്‍ ഭിത്തിയുടെ നീളം കൂടുന്നത് ബീച്ചുകളുടെ നാശം വേഗത്തിലാക്കുന്നു. 

ആരെങ്കിലും കാണുന്നുണ്ടോ, സമുദ്ര നിരപ്പ് ഉയരുന്നത് ? 

കടലാക്രമണം രൂക്ഷമായ തീരം. ചിത്രം: മനോരമ

സമുദ്രനിരപ്പുയര്‍ന്നതാണ് തീരം നഷ്ടപ്പെടാനുള്ള മറ്റൊരു കാരണം. മനുഷ്യഇടപെടല്‍കാരണം ഹരിതഗൃഹവാതകങ്ങളുടെ അമിതമായ ബഹിര്‍ഗമനം ഉണ്ടാവുകയും ഇതുമൂലം അറബിക്കടലിലെ ചൂട് കൂടി, ഗുരുത്വാഘര്‍ഷണതോത് വ്യത്യാസപ്പെടുകയും ചെയ്യുന്നതാണ്  സമുദ്രനിരപ്പ് ഉയരാന്‍ ഇടയാക്കുന്നത്. കൊച്ചിയില്‍ 89 വര്‍ഷം മുമ്പ് സ്ഥാപിച്ച ടൈഡ് സ്റ്റേഷന്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ സമുദ്രനിരപ്പ് അളക്കാനുള്ള ഏക മാര്‍ഗം. ഇതുപ്രകാരം കൊച്ചി മേഖലയില്‍ സമുദ്രനിരപ്പ് 11 സെന്റിമീറ്റര്‍ ഉയര്‍ന്നിട്ടുണ്ട്. വര്‍ഷം ശരാശരി ഒന്നര മില്ലിമീറ്റര്‍ വീതം. 

ADVERTISEMENT

 

കടലാക്രമണം രൂക്ഷമായ തൃക്കുന്നപ്പുഴ. ചിത്രം: മനോരമ

തിര പഴയ തിരയല്ല, കള്ളക്കടൽ വലിയ കള്ളനാണ് ! 

വര്‍ഷക്കാലത്ത് ഉണ്ടാകുന്ന ഉയരം കൂടിയ, വേഗതതയേറിയ തിരകള്‍ തീരശോഷണത്തിനുള്ള മുഖ്യകാരണങ്ങളില്‍ ഒന്നാണ്. ചുഴലിക്കാറ്റടിക്കുമ്പോഴാണ് കുറഞ്ഞ ഇടവേളകളോടെ ആവര്‍ത്തിക്കുന്ന ശക്തിയേറിയ കൂറ്റന്‍ തിരകള്‍ രൂപ്പെടുന്നത്. കേരളത്തില്‍ മണ്‍സൂണ്‍ നീണ്ടുനില്‍ക്കുന്നതിനാല്‍, ഈ കാലയളവിലത്രയും ചുഴലിക്കാറ്റുകള്‍ വന്നുപോകുന്നത് ഇത്തരം തിരകളുടെ സാന്നിധ്യം വര്‍ധിപ്പിക്കും. മാത്രമല്ല, കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന്, കാലം തെറ്റിയും ഇത്തരം ചുഴലിക്കാറ്റുകള്‍ അനുഭവപ്പെടുകയും ശക്തിയേറിയ തിരകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതും തീരശോഷണത്തിന്റെ ആക്കം കൂട്ടുന്നു. എന്നാല്‍, കടല്‍ ശാന്തമാകുമ്പോള്‍ ഉണ്ടാകുന്ന വേഗത കുറഞ്ഞ തിരകള്‍ തീരസമ്പുഷ്ടീകരണത്തിന് സഹായകമായവയാണ്.   ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ശാന്തമായ കാലാവസ്ഥയില്‍ സംഭവിക്കുന്ന പ്രതിഭാസമാണ് കള്ളക്കടല്‍. ഇതും തീരശോഷണത്തിന് ഇടയാക്കുന്നു. ഇന്ത്യാ സമുദ്രത്തില്‍ നിന്ന്  കിലോമീറ്ററുകള്‍ സഞ്ചരിച്ചെത്തുന്ന തിരകളാണിവ. വേഗത കുറഞ്ഞതും ഉയരം കൂടിയതുമായ തിരകള്‍ വര്‍ഷക്കാലം അല്ലാത്തപ്പോള്‍പോലും കടല്‍ഭിത്തികളെ മറികടന്ന് കടലാക്രമണമായി മാറുകയും വെള്ളം കെട്ടിക്കിടന്ന് തീരനഷ്ടത്തിന് വഴിയൊരുക്കുകയും ചെയ്യും. 

പുലിമുട്ട്. ചിത്രം; മനോരമ

 

പുഴവെള്ളം കടലിലേക്കെത്തുന്നില്ല, മണലും വരുന്നില്ല

കടലാക്രമണം രൂക്ഷമായ തീരങ്ങൾ

കാലാകാലങ്ങളിലായി വര്‍ഷക്കാലത്ത് നദികളിലൂടെ ഒഴുകിയെത്തുന്ന മണലാണ് സമുദ്രതീരങ്ങളെ സമ്പുഷ്ടമാക്കുന്നത്. മലകളില്‍ നിന്ന് ഒഴുകിയെത്തുന്ന മണ്ണ് തിരയടിയില്‍ വേര്‍തിരിഞ്ഞ് ചെളി കടലിലേക്കും മണല്‍ തീരത്തേക്കും നിക്ഷേപിക്കപ്പെടുകയാണ് ചെയ്യുന്നത്്. നദികളിലെല്ലാം തന്നെ അണക്കെട്ടുകള്‍ കെട്ടിയതും വലിയ തോതില്‍ മണല്‍ ഖനനം നടക്കുന്നതും കാരണം കടലിലേക്കെത്തുന്ന മണലിന്റെ അളവ് ഗണ്യമായി കുറഞ്ഞു. മണല്‍ അണക്കെട്ടുകളില്‍ അടിയുകയും അവ അവിടെ നിന്ന് ഊറ്റിയെടുക്കുകയും ചെയ്യുന്നു. ഭാരതപ്പുഴയില്‍ മാത്രം 12 അണക്കെട്ടുകളാണുള്ളത്. നിര്‍മ്മാണാവശ്യത്തിനായി നദിയില്‍വെച്ചുതന്നെ മണല്‍ ഊറ്റിയെടുക്കുന്നു. ആലപ്പുഴ ഭാഗങ്ങളിലെ തീരങ്ങളില്‍ നടക്കുന്ന കരിമണല്‍ ഖനനം ജില്ലയിലെ തീരമേഖലയുടെ നാശത്തിന് വഴിയൊരുക്കുന്നു. ഇന്ന് മണലിനായി ദാഹിക്കുകയാണ് നമ്മുടെ കടല്‍തീരങ്ങള്‍. തീരങ്ങള്‍ക്ക്് ആവശ്യമായ മണല്‍ ഒഴുകിയെത്തുന്നേയില്ല- ഡോ. കെ.വി. തോമസ് പറയുന്നു. 

ചെല്ലാനം ഫിഷിങ് ഹാർബർ. ചിത്രം: മനോരമ

 

കാസർകോട് കസബ തീരം. ചിത്രം: മനോരമ

ഹാര്‍ബറുകളും പുലിമുട്ടുകളും തീരശോഷണത്തിനു വഴിയൊരുക്കുകയാണോ ? 

 തുറമുഖങ്ങളും മത്സ്യബന്ധന ഹാര്‍ബറുകളും നിര്‍മ്മിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് തീരങ്ങളിലെ പൊഴികളെയാണ്. ഹാര്‍ബര്‍ നിര്‍മ്മാണത്തിനായി പൊഴികളെ അഴികളാക്കുന്ന പ്രക്രിയ വലിയ തോതില്‍ തീരനാശത്തിന് വഴിവെക്കുന്നു. വര്‍ഷക്കാലത്ത് മാത്രം പൊട്ടി പുതിയ ജലസഞ്ചാരമാര്‍ഗം ഒരുക്കുന്ന പൊഴികളുടെ മാര്‍ഗം തുറന്ന്, സ്ഥിരം സഞ്ചാരമാര്‍ഗമായ അഴിയാക്കി മാറ്റുകയാണ് ചെയ്യുന്ന്. ഇവിടെ നിന്ന് കുഴിച്ചെടുക്കുന്ന മണ്ണും ചെളിയും കരയില്‍ മറ്റിടങ്ങളില്‍ നിക്ഷേപിക്കുന്നത്് തീരനാശത്തിന് വഴിവെക്കുന്ന മുഖ്യകാരണങ്ങളില്‍ ഒന്നാണ്. ഇത്തരത്തിലുള്ള ഒരു പൊഴിയായിരുന്ന ഭീമന്‍ മണല്‍ത്തിട്ട നീക്കി ആഴംകൂട്ടിയാണ് കൊച്ചി തുറമുഖം പണിതത്. ഇവിടെ നിന്ന് കുഴിച്ചെടുത്ത ചെളിയും മണ്ണും നിറച്ച്് വെല്ലിങ്ടണ്‍ അയലന്‍ഡ് നിര്‍മ്മിക്കുകയും ചെയ്തു. 

പൂര്‍ണമായും കടലെടുത്തുകഴിഞ്ഞ ശംഖുമുഖം ബീച്ച്. ചിത്രം: മനോരമ

 

തിരകള്‍വഴി തീരത്തടിഞ്ഞ് അവയെ ബലപ്പെടുത്തേണ്ടവയാണ് പൊഴികളിലെ മണ്ണില്‍ നിന്ന് വേര്‍പിരിയുന്ന മണല്‍. കുഴിച്ചെടുക്കുന്ന മണ്ണ് കടലില്‍ അഞ്ച് മീറ്ററില്‍ കൂടാതെ ആഴമുള്ള ഭാഗങ്ങളില്‍നിക്ഷേപിച്ചാല്‍ അവ വീണ്ടും തീരത്തടിഞ്ഞ്, തീര സമ്പുഷ്ടീകരണത്തിന് വഴിയൊരുക്കും.കേരള തീരത്ത് മാഹിയില്‍ അടക്കം 25 മത്സ്യബന്ധന ഹാര്‍ബറുകളുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ പുലിമുട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.  

ഡോ. കെ.കെ. രാമചന്ദ്രന്‍

ഹാര്‍ബറുകള്‍ ഉണ്ടാക്കുമ്പോള്‍, തിരയെ ശാന്തമാക്കാനായി ഉണ്ടാക്കുന്ന പുലിമുട്ടുകളും (ബ്രേക്ക് വാട്ടര്‍) തീരശോഷണത്തിന് ഇടയാക്കുന്നു. തിരകളുടെ സ്വാഭാവിക വിന്യാസത്തെ തടസ്സപ്പെടുത്തുന്നവയാണിവ. തീരക്കടലിന്റെ ഒഴുക്ക് സാധാരണഗതിയില്‍ വടക്കോട്ടാണ്. എന്നാല്‍ ബ്രേക്ക് വാട്ടര്‍ കാരണം ഒഴുക്ക് തടസ്സപ്പെടുമ്പോള്‍, ഒഴുക്കിന്റെ കീഴ്ധാരാ പ്രദേശത്ത് മണല്‍ കിട്ടാതെ വരുകയും മേല്‍ധാരാ പ്രദേശത്ത് മണല്‍ അടിയുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ പലയിടത്തും പുലിമുട്ടുകളുടെ ഒരു വശത്ത് തീരം ശോഷിക്കുകയും മറുവശത്ത് പുഷ്ടിപ്പെടുകയും ചെയ്യുന്നു. ആലപ്പുഴയിലെ ചേത്തി മത്സ്യബന്ധനത്തുറമുഖത്ത് പുലിമുട്ടിന്റെ വടക്കുവശത്ത് വലിയ തോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്. 

കടലാക്രമണം രൂക്ഷമായ പൊന്നാനി തീരം. ചിത്രം: മനോരമ

 

ഉൽസവമാണ് ചാകര, പക്ഷേ തീരത്തെ തകർക്കുന്നു 

ചാകരയെന്നാല്‍ ചത്ത കര, ശാന്ത കര എന്നൊക്കെയാണ് വിശേഷണം. കാലവര്‍ഷവേളയില്‍ ചിലയിടങ്ങളില്‍ കൊഴുത്ത ചെളിയുടെ സാന്നിധ്യം കാരണം തിരകളുടെ ശക്തി ക്ഷയിച്ച് കടല്‍ പൂര്‍ണമായും ശാന്തമാവുകയും അവിടെ കിലോമീറ്ററുകള്‍ നീളുന്ന ചെളിത്തിട്ട രൂപപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണിത്. ഇത്തരത്തില്‍ ശാന്തമായ മേഖലകളില്‍ തീരം വെയ്ക്കുകയും വശങ്ങളില്‍ തീരം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. തീരശോഷണത്തിന് ഇടയാക്കുന്ന തീര്‍ത്തും പ്രകൃതിദത്തമായ കാരണമാണിത്. ഇത്തരത്തില്‍ പണ്ട് കാലങ്ങളില്‍ ചാകര രൂപപ്പെട്ട ഇടമായിരുന്നു ആലപ്പുഴയിലെ പുറക്കാട് ബീച്ച്. ഇതുകാരണം പുറക്കാടിന് സമീപങ്ങളിലുള്ള അമ്പലപ്പുഴയിലും പുന്നപ്രയിലും തീരശോഷണം അനുഭവപ്പെട്ടു. പി്ന്നീട് ചാകര പുന്നപ്രയിലേക്ക് നീങ്ങി. എന്നാല്‍ ഇപ്പോള്‍ പുന്നപ്രയും തീരശോഷണം നേരിടുന്നു. ഇത്തരത്തിലുള്ള രൂപപ്പെടുന്ന തിട്ടകള്‍ ത്സ്യത്തൊഴിലാളികള്‍ക്ക് വര്‍ഷകാലത്ത് മത്സ്യബന്ധനത്തിന് ഏറെ സഹായകമാകും. ഇവിടം വള്ളങ്ങള്‍ കയറ്റുകയും കച്ചവടം നടത്തുകയുമൊക്കെ ചെയ്ത് ഉത്സവപ്രതീതി ഉണ്ടാകുന്നു. ചാകരപ്രദേശത്തുനിന്ന് അല്‍പംകൂടി ഉള്ളോട്ട് മാറിയായിരിക്കും മത്സ്യബന്ധനം നടക്കുക.  

ഇല്ലാതായിപ്പോയ ശംഖുമുഖം ബീച്ച്

ശംഖുമുഖം ബീച്ച് മുതല്‍ അഞ്ചുതെങ്ങ് വരെ അതി രൂക്ഷമായ തീരശോഷണം നടന്നുകഴിഞ്ഞു. ജില്ലയില്‍ 42 കിലോമീറ്ററിലാണ് കടലേറ്റം അതിരൂക്ഷം. 14 വര്‍ഷത്തിനിടയില്‍ 2.63 ചതുരശ്ര കിലോമീറ്റര്‍ ഭൂമി തീരശോഷണത്തില്‍ നഷ്ടമായി. പൊഴിയൂര്‍-ശംഖുമുഖം-വേളി വരെയുള്ള ഭാഗത്താണ് ഏറ്റവും വേഗത്തില്‍ തീരശോഷണം നടക്കുന്നതെന്ന് കേരള സര്‍വകലാശാലാ കാര്യവട്ടം ക്യാമ്പസിലെ ജിയോളജി വിഭാഗം നടത്തിയ പഠനം സൂചിപ്പിക്കുന്നു. 0.7 ചതുരശ്ര കിലോമീറ്റര്‍ ബീച്ച് പുതുതായി രൂപപ്പെട്ടു. പഠനം നടത്തിയ പ്രദേശങ്ങളില്‍ വര്‍ഷംതോറും ശരാശരി അഞ്ച് മീറ്റര്‍ വീതം തീരശോഷണം സംഭവിക്കുന്നുണ്ടത്രെ. പൂന്തുറ, വലിയ തുറ തുടങ്ങിയ മേഖലയിലും ബീച്ച് ഇല്ലാതായി. 

വലിയ തുറയ്ക്കും ശംഖുമുഖത്തിനും ഇടയിലുള്ള കടല്‍ ഭിത്തിയും പുലിമുട്ടുകളും തീരശോഷണത്തിലേക്ക് നയിച്ചിട്ടുണ്ടാകുമെന്ന് ഈ മേഖലയില്‍ വര്‍ഷങ്ങളായി പഠനം നടത്തുന്ന കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ മുൻ സെക്രട്ടറിയുമായുമായ ഡോ. കെ.കെ. രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. 

തീരം സംരക്ഷിക്കുന്നത് പ്രഖ്യാപനങ്ങളിൽ മാത്രം

തീരം സംരക്ഷിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ജലവിഭവ വകുപ്പ് ഒരു ഓര്‍ഡര്‍ ഇറക്കി. സംസ്ഥാനത്ത് ഇതേവരെ നടന്ന തീരനിയന്ത്രണ പ്രവര്‍ത്തനങ്ങളും ഇനി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി ഒരു ടെക്‌നികല്‍ അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചുകൊണ്ടായിരുന്നു ഉത്തരവ്. എന്നാല്‍ ഇതേവരെ ഈ കമ്മിറ്റി ചേരുകയോ, തീരദേശ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ആരെങ്കിലും തങ്ങളെ ഇതേവരെ സമീപിക്കുകയോ ചെയ്തിട്ടില്ല. പുതിയ രീതിയിലുള്ള പുലിമുട്ടുകളും കടല്‍ഭിത്തികളുമൊക്കെ കെട്ടിയാണ് അധികൃതര്‍ തീരസംരക്ഷണത്തിനുള്ള ശ്രമം നടത്തുന്നത്. വീണ്ടും മണല്‍ കൊണ്ടിട്ടും തീരത്തെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നു. ഇവിടങ്ങളില്‍ ആവര്‍ത്തിച്ച് മണലിട്ടാലെ സുസ്ഥിരമായൊരു അവസ്ഥയിലേക്ക് വരൂ. തീര രൂപീകരണത്തിന് സഹായകമാകുന്ന രീതിയില്‍ സബ്മെർജ്ഡ് റീഫും  കടലില്‍ മുങ്ങിക്കിടക്കുന്ന പുലിമുട്ടുകളുമൊക്കെ നിര്‍മ്മിക്കാറുണ്ട്. വലിയ പാറക്കല്ലുകളോ മണല്‍ച്ചാക്കുകളോ ഒക്കെ ഇറക്കിയാണിത് സാധ്യമാക്കുന്നത്. ശക്തിയേറിയ തിരകളെ നിയന്ത്രിച്ച് തീര സമ്പുഷ്ടീകരണത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. 1978 മുതല്‍ ഭൗമശാസ്ത്ര പഠനകേന്ദ്രം അതാത് കാലങ്ങളില്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നടപ്പിലാക്കാറില്ല. 

English Summary: Coastline erosion in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT