ഉരുകുന്നത് റെക്കോർഡ് വേഗത്തിൽ; ആൽപ്സ് മഞ്ഞുപാളികളുടെ നില ആശങ്കയിൽ, മുന്നറിയിപ്പ്
മഞ്ഞിന്‍റെ അളവ് കണക്കാക്കിയാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വേനല്‍ക്കാലമാണ് ആല്‍പ്സിലെ ഈ വര്‍ഷത്തേത്. ഉത്തരധ്രുവം മഞ്ഞുകാലത്തിലേക്ക് കടന്നതോടെ ആല്‍പ്സില്‍ മേഖലയില്‍ മഞ്ഞ് പെയ്ത് തുടങ്ങി. എങ്കിലും കഴിഞ്ഞ വേനലിലും മുന്‍വര്‍ഷങ്ങളിലും ആല്‍പ്സില്‍ നിന്ന് നഷ്ടപ്പെട്ട മഞ്ഞിന്‍റെ അളവ് കണക്കിലെടുത്താല്‍
മഞ്ഞിന്‍റെ അളവ് കണക്കാക്കിയാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വേനല്‍ക്കാലമാണ് ആല്‍പ്സിലെ ഈ വര്‍ഷത്തേത്. ഉത്തരധ്രുവം മഞ്ഞുകാലത്തിലേക്ക് കടന്നതോടെ ആല്‍പ്സില്‍ മേഖലയില്‍ മഞ്ഞ് പെയ്ത് തുടങ്ങി. എങ്കിലും കഴിഞ്ഞ വേനലിലും മുന്‍വര്‍ഷങ്ങളിലും ആല്‍പ്സില്‍ നിന്ന് നഷ്ടപ്പെട്ട മഞ്ഞിന്‍റെ അളവ് കണക്കിലെടുത്താല്‍
മഞ്ഞിന്‍റെ അളവ് കണക്കാക്കിയാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വേനല്‍ക്കാലമാണ് ആല്‍പ്സിലെ ഈ വര്‍ഷത്തേത്. ഉത്തരധ്രുവം മഞ്ഞുകാലത്തിലേക്ക് കടന്നതോടെ ആല്‍പ്സില്‍ മേഖലയില്‍ മഞ്ഞ് പെയ്ത് തുടങ്ങി. എങ്കിലും കഴിഞ്ഞ വേനലിലും മുന്‍വര്‍ഷങ്ങളിലും ആല്‍പ്സില്‍ നിന്ന് നഷ്ടപ്പെട്ട മഞ്ഞിന്‍റെ അളവ് കണക്കിലെടുത്താല്‍
മഞ്ഞിന്‍റെ അളവ് കണക്കാക്കിയാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വേനല്‍ക്കാലമാണ് ആല്‍പ്സിലെ ഈ വര്‍ഷത്തേത്. ഉത്തരധ്രുവം മഞ്ഞുകാലത്തിലേക്ക് കടന്നതോടെ ആല്‍പ്സ് മേഖലയില്‍ മഞ്ഞു പെയ്ത് തുടങ്ങി. എങ്കിലും കഴിഞ്ഞ വേനലിലും മുന്‍വര്‍ഷങ്ങളിലും ആല്‍പ്സില്‍ നിന്ന് നഷ്ടപ്പെട്ട മഞ്ഞിന്‍റെ അളവ് കണക്കിലെടുത്താല്‍ പര്‍വതത്തിലെ ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് ഗവേഷകര്‍ പറയുന്നു. യൂറോപ്പിലെ നിരവധി രാജ്യങ്ങളിലെ നദികളുടെ സ്രോതസ്സായ ആല്‍പ്സിലെ മഞ്ഞിന്‍റെ അളവിലുണ്ടാകുന്ന കുറവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
മഞ്ഞുപാളികളുടെ ശോഷണം
ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുപാളികളുടെ ശോഷണമെന്ന് പഠനം നടത്തുന്ന ഗവേഷകര്‍ വിശേഷിപ്പിക്കുന്നത് വെറുതെയല്ല. കൃത്യമായ കണക്കുകള്‍ പരിശോധിച്ചാണ് ആല്‍പ്സിലെ മഞ്ഞുപാളികളുടെ ശോഷണത്തെക്കുറിച്ച് ഇവര്‍ ആശങ്കപ്പെടുന്നത്. കഴിഞ്ഞ വേനലില്‍ ആല്‍പ്സിലെ മഞ്ഞുപാളിയുടെ ഏതാണ്ട് രണ്ട് ശതമാനത്തോളം നഷ്ടപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് ശതമാനം എന്നു കേള്‍ക്കുമ്പോള്‍ വളരെ ചെറുതായി തോന്നുമെങ്കിലും ഇത് പര്‍വതത്തിലെ മഞ്ഞുപാളികളുടെ സ്ഥിരതയെ തന്നെ കാര്യമായ തോതില്‍ സ്വാധീനിക്കാന്‍ കഴിയുന്ന അളവാണ്.
പുതുമഞ്ഞ് മേഖലയില്‍ പെയ്ത് തുടങ്ങിയത് മഞ്ഞുപാളികളുടെ ഉരുകലിന് കുറവുണ്ടാക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. പുതിയ മഞ്ഞ് മേല്‍പ്പാളിയായി രൂപപ്പെടുന്നതോടെ ഇവയുടെ വെളുത്ത നിറം നിമിത്തം സൂര്യപ്രകാശത്തിന്‍റെ 90 ശതമാനം വരെ പ്രതിഫലിച്ച് ആഗീരണം ചെയ്യപ്പെടാതെ തിരികെ പോകും. ഇത് മേഖലയിലെ താപനില കുറയ്ക്കാന്‍ സഹായിക്കും. മഞ്ഞുപാളികളുടെ ഇത്തരത്തിലുള്ള പ്രതിഭാസത്തിലൂടെയാണ് വര്‍ഷങ്ങളോളം ഇവ വലിയ തോതില്‍ ഉരുകിയൊലിച്ച് പോകാതെ തുടരുന്നതും. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായാണ് ഈ സ്ഥിതിയില്‍ ആശങ്കാജനകമായ മാറ്റങ്ങള്‍ വന്നിട്ടുള്ളത്.
സഹാറയില്‍ നിന്നുള്ള താപക്കാറ്റ്
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ശൈത്യകാലത്തെ മഞ്ഞുവീഴ്ചയിലുണ്ടായിട്ടുള്ള താളപ്പിഴകളാണ് പ്രതിസന്ധിക്ക് വഴിവച്ചത്. ശൈത്യകാലത്തു വീണ മഞ്ഞില്‍ രൂപപ്പെട്ട മേല്‍പാളി വേണ്ടത്ര കനമുള്ളതാകുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇതിന് പുറമെ ശൈത്യകാലത്തിന്‍റെ ദൈര്‍ഘ്യം കുറയുകയും ശൈത്യകാലം അവസാനിക്കും മുന്‍പേ താപക്കാറ്റെത്തുകയും ചെയ്യുന്നു. ഇതോടെ മേല്‍പാളിക്ക് പുറമെ താഴെയുള്ള മഞ്ഞുപാളികളും ദുര്‍ബലമാകുന്നു. ഈ പ്രതിഭാസം കഴിഞ്ഞ 8-10 വര്‍ഷങ്ങളായി തുടരുകയാണ്. ഇതാണ് ആൽപ്സിലെ മഞ്ഞുപാളികളുടെ ശോഷണം രൂക്ഷമാക്കിയതും.
ഈ കാലാവസ്ഥാ മാറ്റം മൂലം 1800 കള്‍ക്ക് ശേഷം രൂപപ്പെട്ട മഞ്ഞുപാളികളുടെ അളവിന് തുല്യമായ മഞ്ഞ് ഇതുവരെ ആല്‍പ്സില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് കരുതുന്നത്. സഹാറ മേഖലയില്‍ നിന്ന് ഈ പതിറ്റാണ്ടിന്‍റെ പകുതിയോടെ സ്ഥിരമായി എത്തുന്ന താപക്കാറ്റാണ് സ്ഥിതി വഷളാക്കിയത്. വസന്തകാലത്തെത്തുന്ന ഈ താപക്കാറ്റിനൊപ്പം സഹാറയിലെ മണല്‍ത്തരികള്‍ കൂടി ആല്‍പ്സിലേക്കെത്തും. ശൈത്യകാലത്ത് വീണ മഞ്ഞിന്‍റെ നിറം ഇവ മാറ്റുന്നതോടെ സൂര്യതാപത്തിന്‍റെ പ്രതിഫലനം കുറയുകയും, ആഗിരണം കൂടുകയും ചെയ്യും. ഇതും മഞ്ഞുപാളികളിലെ താപനില വർധിക്കാനും ഉരുകല്‍ കൂടാനും ഇടയാക്കും.
പര്‍വത മുകളിലെ താപനിലാ വർധനവ്
ഇക്കുറിയാകട്ടെ യൂറോപ്പിന്‍റെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്തിയ താപക്കാറ്റാണ് വീശിയത്. ചരിത്രത്തില്‍ ആദ്യമായാണ് യൂറോപ്പിന്‍റെ താപനില ഈ നിലയിലേക്കുയരുന്നത്. ആല്‍പ്സിലും ഇതിന്‍റെ പ്രതിഫലനമുണ്ടായി. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററോളം ഉയരത്തില്‍ പോലും 34 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ജൂലൈ ആയപ്പോഴേക്കും ആല്‍പ്സ് മഞ്ഞുപാളികള്‍ ശോഷിച്ച് സെപ്റ്റംബറില്‍ കാണുന്ന സ്ഥിതിയിലെത്തിയിരുന്നു.
കഴിഞ്ഞ 50 വര്‍ഷത്തെ കണക്കുകള്‍ വച്ചാണ് ഗ്ലേഷ്യോളജിസ്റ്റുകള്‍ നിലവിലെ മഞ്ഞുപാളികളുടെ സ്ഥിതിയെ താരതമ്യം ചെയ്യുന്നത്. ഗോര്‍ണര്‍, ഫിന്‍ഡല്‍ തുടങ്ങിയ മേഖലയിലെ വലിയ മഞ്ഞുപാളികള്‍ ഇപ്പോള്‍ 1500 മീറ്ററിന് മുകളിലേക്കുള്ള മേഖലയിൽ മാത്രമായി ചുരുങ്ങിയെന്ന് ഗവേഷകര്‍ പറയുന്നു. ഈ രീതിയില്‍ കാലാവസ്ഥാ വ്യതിയാനം മുന്നോട്ടു പോയാല്‍ അടുത്ത തലമുറ ആകുമ്പോഴേക്കും ആൽപ്സിലെ പല വലിയ മഞ്ഞുപാളികളും ചരിത്രത്തിന്‍റെ മാത്രം ഭാഗമായി തീരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
English Summary: Glaciers in The Alps Are Melting Faster Than Ever, Scientist Warns