അപൂർവങ്ങളിൽ അപൂർവം; സൂറത്തിൽ കണ്ടെത്തിയ വജ്രത്തിനുള്ളിൽ ‘ചലിക്കുന്ന’ വജ്രം
ലോകത്തിൽ തന്നെ കണ്ടെത്തിയിട്ടുള്ളവയിൽ വച്ച് അപൂർവങ്ങളിൽ അപൂർവമായ ഒരു വജ്രമാണ് ഇപ്പോൾ സൂറത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. വജ്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിലയിലുള്ള ഒരു വജ്രമാണിത്. സൂറത്തും മുംബൈയും കേന്ദ്രമായി പ്രവർത്തിക്കുന്ന വിഡി ഗ്ലോബൽ എന്ന വജ്ര ഇടപാട് കമ്പനിയുടെ ഉടമസ്ഥതയിലാണ് നിലവിൽ

ലോകത്തിൽ തന്നെ കണ്ടെത്തിയിട്ടുള്ളവയിൽ വച്ച് അപൂർവങ്ങളിൽ അപൂർവമായ ഒരു വജ്രമാണ് ഇപ്പോൾ സൂറത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. വജ്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിലയിലുള്ള ഒരു വജ്രമാണിത്. സൂറത്തും മുംബൈയും കേന്ദ്രമായി പ്രവർത്തിക്കുന്ന വിഡി ഗ്ലോബൽ എന്ന വജ്ര ഇടപാട് കമ്പനിയുടെ ഉടമസ്ഥതയിലാണ് നിലവിൽ ഇതുള്ളത്. വ്യത്യസ്തമായ ആകൃതി മൂലം ‘ദി ബീറ്റിങ് ഹാർട്ട്’ അഥവാ ‘മിടിക്കുന്ന ഹൃദയം’ എന്നാണ് കമ്പനി അപൂർവ വജ്രത്തിന് പേര് നൽകിയിരിക്കുന്നത്.
0.329 കാരറ്റാണ് വജ്രത്തിന്റെ ഭാരം. ഒരു വജ്രത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മറ്റൊരു ചെറു വജ്രം കാണാം. ഇത് ചലിക്കുന്നതിനാലാണ് മിടിക്കുന്ന ഹൃദയം എന്ന പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് വജ്രം കണ്ടെത്തിയത് എങ്കിലും ആധികാരികത കൃത്യമായി പരിശോധിച്ച ശേഷമാണ് ഇത് പ്രത്യേക ഇനത്തിൽപ്പെട്ട വജ്രമാണെന്ന് ഉറപ്പിച്ചത്. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഇത് സംബന്ധിച്ച സ്ഥിരീകരണം പുറത്തുവിട്ടിട്ടുണ്ട്.
ആകൃതി കൈവരിക്കുന്ന സമയത്ത് വലിയ വജ്രത്തിന്റെ ഉൾഭാഗത്തെ ഏതെങ്കിലും പാളിയുടെ കാഠിന്യമില്ലായ്മ മൂലമാവാം അത് അറയായി രൂപപ്പെട്ടതെന്നാണ് വിദഗ്ധരുടെ വിശദീകരണം. ഈ അപൂർവതയുള്ള വജ്രങ്ങൾ ലോകത്തിൽ തന്നെ വിരലിലെണ്ണാവുന്നവ മാത്രമാണുള്ളത്. അതിനാൽ മറ്റു വജ്രങ്ങൾ പോലെ രൂപമാറ്റം വരുത്തുകയോ പോളിഷ് ചെയ്യുകയോ ചെയ്യാതെ ഇത് കാത്തുസൂക്ഷിക്കാനാണ് തീരുമാനം. ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായി വജ്രം ഉപയോഗപ്പെടുത്തുമെന്നും വിദഗ്ധർ അറിയിക്കുന്നു.
പ്രകൃതിദത്ത വജ്രങ്ങൾ രൂപം കൊള്ളുന്നത് മുതൽ കണ്ടെത്തുന്നതു വരെയുള്ള യാത്രയിൽ അവയ്ക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ദ ബീറ്റിങ് ഹാർട്ട് എന്ന് വജ്രത്തിൽ പരിശോധനകൾ നടത്തിയ ഡി ബീർസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയമണ്ട്സിന്റെ ഗ്ലോബൽ ഓപ്പറേഷൻസ് തലവനായ ജാമി ക്ലാർക് അഭിപ്രായപ്പെട്ടു.സമാന രൂപത്തിലുള്ള മറ്റൊരു വജ്രം 2019 ൽ സൈബീരിയയിൽ നിന്നും കണ്ടെത്തിയിരുന്നു. മട്ര്യോക്ഷ ഡയമണ്ട് എന്ന പേര് നൽകിയിരിക്കുന്ന ഈ വജ്രം 800 ദശലക്ഷത്തിൽ പരം വർഷം പഴക്കമുള്ളതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിലമതിക്കാനാവാത്തത് എന്ന് വിദഗ്ധർ വിലയിരുത്തിയ ഈ വജ്രത്തിന് 0.62 കാരറ്റാണ് ഭാരം.
English Summary: Rare 'diamond within a diamond' is unearthed in India and is named the 'Beating Heart'