വിശ്വാസികൾക്ക് മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിലൊന്നാണ് കൂർമം. കൃതയുഗത്തിലെ നാലവതാരങ്ങളെന്നു വിശ്വസിക്കപ്പെടുന്ന മത്സ്യം, കൂർമം, വരാഹം, നരസിംഹം എന്നിവയിൽ കരയിലും ജലത്തിലും ജീവിക്കാൻ കഴിയുന്ന ജീവിവർഗം. പരിസ്ഥിതി, പരജീവി സ്നേഹികളെ

വിശ്വാസികൾക്ക് മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിലൊന്നാണ് കൂർമം. കൃതയുഗത്തിലെ നാലവതാരങ്ങളെന്നു വിശ്വസിക്കപ്പെടുന്ന മത്സ്യം, കൂർമം, വരാഹം, നരസിംഹം എന്നിവയിൽ കരയിലും ജലത്തിലും ജീവിക്കാൻ കഴിയുന്ന ജീവിവർഗം. പരിസ്ഥിതി, പരജീവി സ്നേഹികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വാസികൾക്ക് മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിലൊന്നാണ് കൂർമം. കൃതയുഗത്തിലെ നാലവതാരങ്ങളെന്നു വിശ്വസിക്കപ്പെടുന്ന മത്സ്യം, കൂർമം, വരാഹം, നരസിംഹം എന്നിവയിൽ കരയിലും ജലത്തിലും ജീവിക്കാൻ കഴിയുന്ന ജീവിവർഗം. പരിസ്ഥിതി, പരജീവി സ്നേഹികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വാസികൾക്ക് മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിലൊന്നാണ് കൂർമം. കൃതയുഗത്തിലെ നാലവതാരങ്ങളെന്നു വിശ്വസിക്കപ്പെടുന്ന മത്സ്യം, കൂർമം, വരാഹം, നരസിംഹം എന്നിവയിൽ കരയിലും ജലത്തിലും ജീവിക്കാൻ കഴിയുന്ന ജീവിവർഗം. പരിസ്ഥിതി, പരജീവി സ്നേഹികളെ സംബന്ധിച്ചിടത്തോളം കടലോളം കരുതലാവശ്യമുള്ളവയാണ് കടലിലും ശുദ്ധജലത്തിലും കരയിലുമായി കഴിയുന്ന ആമകൾ. അവയുടെ പരിരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് കൂർമ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പുത്തൻ മാതൃകയാണ് കൂർമ.

പിന്തുണ നൽകുന്നത് വിവിധ ഏജൻസികൾ

ADVERTISEMENT

ഇന്ത്യൻ ടർട്ടിൽ കൺസർവേഷൻ ആക്‌ഷൻ നെറ്റ്‌വർക്ക് (ഐടിസിഎഎൻ), ടർട്ടിൽ സർവൈവൽ അലയൻസ് - ഇന്ത്യ, വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി- ഇന്ത്യ എന്നീ ഏജൻസികൾ സഹകരിച്ചാണ് ആപ്ലിക്കേഷനു രൂപം നൽകിയത്. പൗരൻമാരുടെ സഹകരണത്തോടെയുള്ള ഉദ്യമങ്ങളിലാണ് ഐടിസിഎഎൻ ശ്രദ്ധ നൽകുന്നത്. ആമകളെ സംബന്ധിച്ച നിർണായക വിവരങ്ങൾ പരസ്പരം കൈമാറുക, വനംവകുപ്പിനും നിയമ പാലകർക്കും സഹായം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്ന പൊതുവേദിയായി ഇവർ പ്രവർത്തിച്ചു വരുന്നു. ഇവരുടെ സഹായത്തോടെ 2020 ആമകളുടെ വർഷമായി ആചരിച്ചിരുന്നു. 2011 ൽ സ്ഥാപിതമായ ടർട്ടിൽ സർവൈവൽ അലയൻസ്, ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറുമായി ചേർന്ന് ആമകളുടെ സുസ്ഥിര പരിപാലനത്തിനായി പ്രവർത്തിക്കുന്നു. ചൈനീസ് വിപണിയിലേക്ക് അനിയന്ത്രിതമായി ആമകൾ വേട്ടയാടപ്പെട്ട ‘ഏഷ്യൻ ടർട്ടിൽ ക്രൈസിസ്’ സമയത്താണ് അലയൻസ് രൂപപ്പെട്ടത്.

ശുദ്ധജല ആമകളും കരയാമകളും കാണപ്പെടുന്ന പ്രദേശങ്ങൾ

ശ്രദ്ധ നേടുന്ന കൂർമ

ADVERTISEMENT

ചുരുങ്ങിയ സമയം കൊണ്ട് പരിസ്ഥിതി പ്രവർത്തിക്കിടയിൽ കൂർമ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ആപ്ലിക്കേഷൻ ഉപഭോക്താക്കൾക്ക് വിവിധ ആമയിനങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ഡേറ്റ നൽകുന്നതോടൊപ്പം, ഏറ്റവും അടുത്തുള്ള ആമ സംരക്ഷണ കേന്ദ്രത്തിന്റെ സ്ഥാനവും നൽകുന്നു. രാജ്യത്തെ വിവിധ ആമയിനങ്ങൾ, ആമ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരശേഖരമാണ് ആപ്ലിക്കേഷനിലുള്ളത്. ഇന്ത്യയിൽ കാണപ്പെടുന്ന 29 ഓളം ശുദ്ധജല, കര ആമയിനങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ പഠന സഹായി പോലെ തയാറാക്കി ആപ്ലിക്കേഷനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിവിധയിനം ആമകളുടെ ലക്ഷണങ്ങൾ, അവ കാണപ്പെടുന്ന ഭൂ പ്രദേശങ്ങൾ, പ്രാദേശിക ഭാഷയിലെ പേരുകൾ തുടങ്ങി ഓരോ ഇനവും നേരിടുന്ന ഭീഷണികൾ വരെ വിവരശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Hawksbill Sea Turtle (Photo: Twitter/@StopIllatosut)

കള്ളക്കടത്തുകാരുടെ നോട്ടപ്പുള്ളികൾ

ADVERTISEMENT

വെള്ളത്തിൽ അധികസമയം ചെലവഴിക്കുന്ന ശുദ്ധജല ആമകളും (fresh water turtles) കരയിൽ കാണപ്പെടുന്ന കരയാമകളുമാണ് (tortoises) രാജ്യത്തെ വന്യജീവി കള്ളക്കടത്തിന്റെ മുഖ്യ ഇരകളായ ജീവികളിലൊന്ന്. 2009 സെപ്റ്റംബറിനും 2019 സെപ്റ്റംബറിനും ഇടയിലെ ഒരു ദശകക്കാലം കൊണ്ട് ഒരു ലക്ഷത്തിലധികം ആമകളാണ് മോഷണത്തിനും കള്ളക്കടത്തിനും ഇരയാക്കപ്പെട്ടതെന്നാണ് കണക്കുകൾ പറയുന്നത്. രാജ്യാന്തര തലത്തിൽ, വന്യജീവിവിൽപനയെ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്ന ട്രാഫിക് എന്ന സംഘടന 2019 ൽ പുറത്തുവിട്ട കണക്കുകകളനുസരിച്ച് പ്രതിവാരം  200 ആമകളെങ്കിലും നിയമവിരുദ്ധമായി പിടിക്കപ്പെടുകയും കടത്തപ്പെടുകയും ചെയ്യാറുണ്ടത്രേ. അതായത് പ്രതിവർഷം പതിനോരായിരം എന്ന കണക്കിൽ.

Image Credit: Stas-Bejsov/ Istock

സൈറ്റ്സ് (CITES- Convention on International Trade in Endangered Species) എന്ന രാജ്യാന്തര കരാർ ,1972-ലെ ദേശീയ വന്യജീവി സംരക്ഷണ നിയമം തുടങ്ങിയ നിയമങ്ങൾ ആമകൾക്കു നൽക്കുന്ന പരിരക്ഷണത്തെക്കുറിച്ചുള്ള വ്യക്തതക്കുറവും ആമയിനങ്ങളെ വേർതിരിച്ചറിയാനുള്ള അറിവല്ലായ്മയും വന്യജീവി കുറ്റകൃത്യങ്ങൾ തടയാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ഏജൻസികളെ കുഴക്കുന്ന പ്രശ്നമാണ്. ഇത് ശുദ്ധജല ആമകളുടെ സംരക്ഷണത്തിന് പ്രധാന വെല്ലുവിളിയാകുന്നു. 

രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്ന് കൂർമ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി ഒരാൾ ഒരു ആമയുടെ വിവരം റിപ്പോർട്ട് ചെയ്താൽ, പ്രസ്തുത ആമയിനം, അവയുടെ പരിരക്ഷണം എന്നിവയേക്കുറിച്ചുള്ള വിദഗ്ധ ഉപദേശം അയാൾക്ക് ലഭിക്കും. ഉദാഹരണത്തിന് കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നാണ് ആമയെ ലഭിക്കുന്നതെങ്കിൽ, കൂർമ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ, സഹായത്തിനായി സമീപിക്കാവുന്ന കൊൽക്കത്തയിലെ 5 സ്ഥലങ്ങളുടെ വിവരങ്ങളെങ്കിലും വിരൽത്തുമ്പിൽ ലഭ്യമാവും.

ആമകൾക്കുമുണ്ട് പ്രാധാന്യം

ഭൂമിയിലെ ഓരോ പുൽക്കൊടിക്കും തനതായ പ്രാധാന്യമുള്ള രീതിയിലാണ് പ്രപഞ്ചം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വന്യജീവി സംരക്ഷണമെന്നു പറയുമ്പോൾ നമുക്കിന്നും കടുവയും ആനയും പാണ്ടയും ഗൊറില്ലയുമൊക്കെയാണ്. ആവാസവ്യവസ്ഥകളിലും ആവാസവ്യവസ്ഥാ സേവനങ്ങളിലും ആമകൾ പ്രധാന പങ്കുവഹിക്കുന്നുവെന്ന കാര്യം നാം അറിയുന്നതു തന്നെയില്ല എന്നതാണ് വാസ്തവം. പല ആവാസവ്യവസ്ഥകളുടെയും ജൈവ ഭാരമെടുത്താൽ (biomass) അതിൽ മുഖ്യഭാഗം ആമകളായിരിക്കും. ഒരു പ്രത്യേക സ്ഥലത്ത് എണ്ണത്തിലും സാന്ദ്രതയിലും മുന്നിൽ നിൽക്കാൻ ഇവർക്ക് കഴിയും. പല ആവാസവ്യവസ്ഥകളിലും ഹെക്ടറിന് 2000 എന്ന സാന്ദ്രതയിൽ ചിലയിനം ആമകൾ കാണപ്പെടുന്നു. വലിയ അളവിലുള്ള ഈ ജൈവ പിണ്ഡം നീക്കം ചെയ്യപ്പെടുന്നത് ആവാസവ്യവസ്ഥയെ തകരാറിലാക്കും. 

Photo Contributor: Enessa Varnaeva/ Shutterstock

ആമകളും അവയുടെ മുട്ടയുമൊക്കെ പല ജീവികൾക്കും ഭക്ഷണമാകുന്നതിനാൽ ആഹാരത്തിന്റെ പല കണ്ണികൾ കൂട്ടിച്ചേർക്കാനും ആമകൾ ആവശ്യമായി വരുന്നു. സ്വയം ആഹാരമാകുന്നതോടൊപ്പം പല ജീവികളേയും ഭക്ഷണമാക്കുന്നവരുമാണ് ആമകൾ. പല സസ്യങ്ങളുടെയും വിത്തുകൾ വിതരണം ചെയ്യുന്ന ആമകൾ സസ്യങ്ങൾക്കും ഉപകാരികളാണ്. പ്രകൃതിയിലെ അതി വിദഗ്ധ എൻജിനീയർമാരായി കണക്കാക്കപ്പെടുന്ന ആമകൾ ഡിസൈൻ ചെയ്യുന്ന മാളങ്ങൾ സമാനതകളില്ലാത്തവയാണ്. കടലിലും കരയിലും നിലവിലുള്ള പല ആവാസവ്യവസ്ഥകളുടെയും മൂലക്കല്ലായ ജീവജാതിയായി (Key Stone Species) പരിഗണിക്കപ്പെടുന്ന ആമകളില്ലെങ്കിൽ അത്തരം ജീവവ്യവസ്ഥകൾ ഇല്ലാതാകുമെന്നാണ് പ്രകൃതി നിയമം. അമൂല്യമായ ആമകളുടെ പുത്തൻ അവതാരത്തിന് കൂർമ പോലെയുള്ള സംരഭങ്ങൾ സഹായകരമാകുമെന്ന് കരുതാം.