തലകുത്തിനിൽക്കുന്ന മരങ്ങളുടെ ഉത്ഭവം! രഹസ്യങ്ങൾ വെളിപ്പെടുത്തി പുതിയ ഗവേഷണം
ജീവന്റെ മരമെന്നും തലകുത്തിനിൽക്കുന്ന മരങ്ങളെന്നുമൊക്കെ അറിയപ്പെടുന്ന ബോബാബ് മരങ്ങളുടെ ഉത്ഭവം സംബന്ധിച്ച് പുതിയ പഠനം. ആഫ്രിക്കൻ ദ്വീപായ മഡഗാസ്കറിലും ആഫ്രിക്കൻ വൻകരയിലും ഓസ്ട്രേലിയയിലുമൊക്കെയാണ് ഈ മരങ്ങൾ കാണപ്പെടുന്നത്.

ജീവന്റെ മരമെന്നും തലകുത്തിനിൽക്കുന്ന മരങ്ങളെന്നുമൊക്കെ അറിയപ്പെടുന്ന ബോബാബ് മരങ്ങളുടെ ഉത്ഭവം സംബന്ധിച്ച് പുതിയ പഠനം. ആഫ്രിക്കൻ ദ്വീപായ മഡഗാസ്കറിലും ആഫ്രിക്കൻ വൻകരയിലും ഓസ്ട്രേലിയയിലുമൊക്കെയാണ് ഈ മരങ്ങൾ കാണപ്പെടുന്നത്. മഡഗാസ്കറിലേതാണ് ഏറ്റവും പ്രശസ്തം. പുതിയ ജനിതക പഠനത്തിലാണ് ഈ മരങ്ങളുടെ ഉദ്ഭവം സംബന്ധിച്ച കൗതുകകരമായ വിവരങ്ങൾ പുറത്തുവന്നത്. മഡഗാസ്കറിൽ 2.1 കോടി വർഷം മുൻപാണ് ഇവ ഉദ്ഭവിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവയുടെ വിത്തുകൾ പിന്നീട് ഓസ്ട്രേലിയയിലേക്കും ആഫ്രിക്കൻ വൻകരയിലേക്കും സമുദ്ര കറന്റുകളിലൂടെ കൊണ്ടുപോകുകയായിരുന്നു. ഈ അപൂർവമരങ്ങളുടെ സംരക്ഷണത്തിനായി കൂടുതൽ ശ്രദ്ധ വേണമെന്നും ശാസ്ത്രജ്ഞർ ആവർത്തിച്ചു.
ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കുന്ന മരമാണ് ബോബാബ്. വരണ്ടനാളുകൾക്കായി ധാരാളം വെള്ളം തടിക്കുള്ളിൽ ശേഖരിക്കുന്നത് ഈ മരത്തിന്റെ പ്രത്യേകതയാണ്. ഈ മരങ്ങളിൽ നിന്നുള്ള ഇലകളും പഴങ്ങളും ആഹാരമാക്കാറുണ്ട്. പഴങ്ങളിലെ കുരുക്കൾ എണ്ണയുൽപാദനത്തിനും ഉപയോഗിക്കും. 20 മുതൽ 100 അടി വരെ ഉയരം വയ്ക്കുന്ന മരങ്ങളാണ് ഇവ. സിംബാബ്‌വെയിലുള്ള അകംപൊള്ളയായ ഒരു ബോബാബ് മരത്തിൽ 40 പേർക്ക് താമസിക്കാമത്രേ. ആഫ്രിക്കയിൽ വീടായും താമസകേന്ദ്രമായും മറ്റുമൊക്കെ ബോബാബ് റോളുകൾ വഹിച്ചിട്ടുണ്ട്.
ബോബാബ് മരങ്ങളിൽ 8 സ്പീഷീസുകളുണ്ട്. ഇതിൽ ആറെണ്ണം മഡഗാസ്കറിലാണു കാണപ്പെടുന്നത്. ഒരെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ആഫ്രിക്കയിലും. ഇന്നു ലോകത്ത് പലയിടങ്ങളിലും ബോബാബ് കൊണ്ടുപോയി വളർത്തിയിട്ടുണ്ട്.
അപൂർവങ്ങളിൽ അത്യപൂർവങ്ങളായ സസ്യ-ജീവി വർഗങ്ങളും സീലക്കാന്ത് തുടങ്ങിയ ലിവിങ് ഫോസിൽ ഗണത്തിലെ അപൂർവ മത്സ്യങ്ങളും അധിവസിക്കുന്ന മഡഗാസ്‌കർ ലോകപരിസ്ഥിതി ഭൂപടത്തിന്‌റെ തിലകമാണ്. ജൈവവൈവിധ്യം മൂലം എട്ടാമത്തെ ഭൂഖണ്ഡമെന്നുപോലും പ്രതീകാത്മകമായി ദ്വീപ് വിശേഷിപ്പിക്കപ്പെടാറുണ്ട്.