ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള പോയിന്റ് ! അത് എവറസ്റ്റിലല്ല, ഇക്വഡോറിലെ ഈ പർവതത്തിൽ
ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവതമേതെന്ന് ചോദിച്ചാൽ നാമെല്ലാം ഒരേ സ്വരത്തിൽ എവറസ്റ്റ് എന്ന് മറുപടി നൽകും. ഇതു ശരിയുമാണ്. എന്നാൽ ഭൂമിയിലെ ഏറ്റവും ഉയരമുള്ള പോയിന്റ് ഏതെന്നു ചോദിച്ചാൽ അത് എവറസ്റ്റല്ല മറിച്ച് ഇക്വഡോറിലെ നിർജീവ അഗ്നിപർവതമായ ചിംബൊറോസോ ആണെന്നു പറയേണ്ടി വരും

ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവതമേതെന്ന് ചോദിച്ചാൽ നാമെല്ലാം ഒരേ സ്വരത്തിൽ എവറസ്റ്റ് എന്ന് മറുപടി നൽകും. ഇതു ശരിയുമാണ്. എന്നാൽ, ഉയരമുള്ള ഭാഗം അഥവാ പോയിന്റ് ഏതെന്നു ചോദിച്ചാൽ അത് എവറസ്റ്റല്ല. മറിച്ച് ഇക്വഡോറിലെ നിർജീവ അഗ്നിപർവതമായ ചിംബൊറോസോ ആണെന്നു പറയേണ്ടി വരും.
ശരാശരി സമുദ്രനിരപ്പിൽ നിന്ന് 8848 മീറ്റർ ഉയരത്തിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഭൂമിയുടെ കേന്ദ്രഭാഗത്തു നിന്നു കണക്കുകൂട്ടുമ്പോൾ, കേന്ദ്രഭാഗത്തിന് ഏറ്റവും അകലെയുള്ള പോയിന്റ് ചിംബൊറോസോയിലാണ്. ഭൂമിക്ക് പൂർണ വൃത്താകൃതിയല്ലെന്നും ദീർഘവൃത്തത്തിലാണ് ഇതുള്ളതെന്നും നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതേ സവിശേഷത കൊണ്ടാണ് ചിംബൊറോസോ ഏറ്റവും ഉയരമുള്ള ഭാഗമായി പരിഗണിക്കപ്പെടുന്നത്.
പ്രശസ്തമായ ആൻഡിസ് പർവതനിരയിൽ ഉൾപ്പെട്ടതാണ് ചിംബൊറോസോ. ഇക്വഡോറിലെ ഏറ്റവും വലിയ കൊടുമുടിയായ ഇത് ആൻഡിസിലെ ഏറ്റവും വലിയ കൊടുമുടിയായും പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ പിൽക്കാലത്ത് ഇതു തെറ്റാണെന്നു തെളിഞ്ഞു. ധാരാളം ഹിമാനികൾ സ്ഥിതി ചെയ്യുന്ന ഈ പർവതത്തിനു മുകൾവശം വർഷം മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്നതാണ്. ചിംബൊറോസോ കീഴടക്കാനായി പർവതാരോഹകർ പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകളിൽ കിണഞ്ഞു ശ്രമിച്ചിരുന്നു. ബ്രിട്ടിഷ് പർവതാരോഹകനായ എഡ്വേഡ് വിംപറാണ് ഒടുവിൽ അതു സാധിച്ചത്. 1880ൽ ആയിരുന്നു അത്. വിംപർ രണ്ടു തവണ ചിംബൊറോസോ കീഴടക്കി.
ഇനി ആദ്യം പറഞ്ഞ കാര്യത്തിലേക്കു വരാം. ഭൂമിയിലെ ഏറ്റവും വലിയ പർവതമേതെന്നു ചോദിച്ചാൽ നാം എവറസ്റ്റാണെന്നു പറയുമെന്നു പറഞ്ഞു. സമുദ്രനിരപ്പ് അടിസ്ഥാനമാക്കി പറയുമ്പോഴാണ് ഇത് ബാധകമെന്നും നമുക്ക് അറിയാവുന്ന കാര്യം. എന്നാൽ സമുദ്രനിരപ്പ് പരിഗണിക്കാതെ ചുവടുമുതൽ മുകൾഭാഗം വരെയുള്ള ഉയരമാണ് പരിഗണിക്കുന്നതെങ്കിൽ എവറസ്റ്റല്ല ഏറ്റവും വലിയ പർവതം. അത് ഹവായിയിൽ സ്ഥിതി ചെയ്യുന്ന മൗന കിയയാണ്. ചുവട് മുതൽ ഏറ്റവും മുകളിൽ വരെ 10,210 മീറ്ററാണ് മൗന കിയയുടെ ഉയരം. എന്നാൽ മൗന കിയയുടെ നല്ലൊരു ഭാഗം കടലിനടിയിലാണ്.