സീബ്രകൾ എന്നു പറയുമ്പോൾ തന്നെ മനസ്സിൽ വരുന്നത് കറുപ്പിൽ വെളുപ്പ് വരകളോടുള്ള രൂപമാണ്. എന്നാൽ ആഫ്രിക്കയിലെ മാസായ് മാര വനമേഖലയിലുള്ള ഒരു സീബ്ര ആളു വലിയ പരിഷ്കാരിയാണ്. കറുപ്പിൽ വെളുത്ത പുള്ളിക്കുത്തുകൾ ഉള്ളതാണ് ഈ സീബ്ര. മിറ എന്നു പേരുള്ള സീബ്രയുടെ വിചിത്രമായ രൂപത്തിനു കാരണം സ്യൂഡോമെലനിസം എന്ന അവസ്ഥയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീബ്രകൾ എന്നു പറയുമ്പോൾ തന്നെ മനസ്സിൽ വരുന്നത് കറുപ്പിൽ വെളുപ്പ് വരകളോടുള്ള രൂപമാണ്. എന്നാൽ ആഫ്രിക്കയിലെ മാസായ് മാര വനമേഖലയിലുള്ള ഒരു സീബ്ര ആളു വലിയ പരിഷ്കാരിയാണ്. കറുപ്പിൽ വെളുത്ത പുള്ളിക്കുത്തുകൾ ഉള്ളതാണ് ഈ സീബ്ര. മിറ എന്നു പേരുള്ള  സീബ്രയുടെ വിചിത്രമായ രൂപത്തിനു കാരണം സ്യൂഡോമെലനിസം എന്ന അവസ്ഥയാണ്. സീബ്രകളെ സംബന്ധിച്ചുള്ള പ്രശസ്തമായ ഒരു ചോദ്യത്തിനും ഈ സീബ്ര ഉത്തരം നൽകിയിരുന്നു. കറുപ്പിൽ വെളുത്ത വരകളുള്ള ജീവികളാണോ അതോ വെളുപ്പിൽ കറുത്ത വരകളുള്ളതാണോ സീബ്ര എന്നതായിരുന്നു ആ ചോദ്യം. കറുപ്പിൽ വെളുത്ത വരകളുളളതാണ് സീബ്രയെന്ന് മിറ തെളിയിക്കുന്നു.

കുതിരകളും കഴുതകളുമൊക്കെയടങ്ങിയ ഇഖ്വിഡെ കുടുംബത്തിലെ പ്രശസ്തരായ അംഗങ്ങളാണ് സീബ്രകൾ. ലോകത്ത് ഏറ്റവും പരിചിതരായ വന്യമൃഗങ്ങളിലൊന്നായാണ് സീബ്ര.ഇവയുടെ ശരീരത്തിലുള്ള കറുപ്പും വെളുപ്പും വരകളാണ് ഇതിനു കാരണം. ആഫ്രിക്കയിലെ പുൽമേടുകളും സാവന്നകളുമാണ് സീബ്രകളുടെ വിഹാരസ്ഥലം.

ADVERTISEMENT

സീബ്രകളിൽ മൂന്ന് ഇനം ഉണ്ട്: പ്ലെയിൻസ് സീബ്ര, ഗ്രേവീസ് സീബ്ര, മൗണ്ടൻ സീബ്ര. ഇവയ്ക്ക് മൂന്നിനും അതിന്റേതായ സവിശേഷ സ്വഭാവങ്ങളും പ്രത്യേകതകളുമുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം തന്നെ പല രീതികളിൽ വരകൾ കാണാം. മനുഷ്യരുടെ വിരലടയാളം പോലെയാണത്രേ സീബ്രകളുടെ വരകൾ. ഓരോ മൃഗത്തിനും തനതായ വരകളുണ്ടാകും.

(Photo: X/@widetraveldeal)

സാധാരണ സീബ്രകൾ എന്നും അറിയപ്പെടുന്ന പ്ലെയിൻസ് സീബ്രകളാണ് മൂന്ന് ഇനങ്ങളിൽ ഏറ്റവും വ്യാപകം. കാലുകൾ ഉൾപ്പെടെ ശരീരത്തിലുടനീളം നീണ്ടുനിൽക്കുന്ന കറുത്ത വരകളാണ് ഇവയുടെ സവിശേഷത. ഗ്രേവീസ് സീബ്രകൾക്ക് കനം കുറഞ്ഞ വരകളാണ്. അവയ്ക്ക് വലുതും വൃത്താകൃതിയിലുള്ളതുമായ ചെവികളുമുണ്ട്. കോവർകഴുതയെപ്പോലെയുള്ള രൂപവും ഗ്രേവീസ് സീബ്രകളെ വ്യത്യസ്തമാക്കുന്നു. പ്രധാനമായും കെനിയയിലും ഇത്യോപ്യയിലുമാണ് ഇവ കാണപ്പെടുന്നത്. മൗണ്ടൻ സീബ്രകൾ പേര് സൂചിപ്പിക്കുന്നത് പോലെ പരുക്കൻ പർവതപ്രദേശങ്ങളിൽ ജീവിക്കുന്നവയാണ്. അവ മൂന്നു വിഭാഗത്തിലും ഏറ്റവും ചെറുതുമാണ്.

ADVERTISEMENT

സീബ്രകൾ സാമൂഹിക മൃഗങ്ങളാണ്.മൂന്നു സീബ്രാ വിഭാഗങ്ങളും മൂന്ന് തരത്തിലുള്ള സാമൂഹിക ക്രമങ്ങളും ജീവിത രീതികളും പിന്തുടരുന്നവയാണ്. സിംഹങ്ങൾ, കഴുതപ്പുലികൾ തുടങ്ങിയവയാണ് ഇവയെ വേട്ടയാടുന്ന പ്രധാനജീവികൾ. ആവാസവ്യവസ്ഥയുടെ ശോഷണം, അനധികൃത വേട്ടയാടൽ, വിഭവങ്ങൾക്കായി മറ്റുമൃഗങ്ങളുമായി നടത്തേണ്ടിയ കടുത്ത മത്സരം എന്നിവ ഇവയെ ബാധിക്കുന്ന പ്രതിസന്ധികളാണ്.ഈ ആകർഷകമായ ജീവികളുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നതിനായി ഇന്ന് സംരക്ഷണ ശ്രമങ്ങൾ നടത്തപ്പെടുന്നുണ്ട്.

കുതിരയുടെയും കഴുതയുടെയുമൊക്കെ കുടുംബത്തിൽപെട്ടവരാണെങ്കിലും തീർത്തും ഇണങ്ങാത്ത ജീവികളാണ് സീബ്രകൾ. വന്യജീവി സ്വഭാവം ഇവ നിലനിർത്തുന്നു.

English Summary:

Meet Mira: The Pseudomelanistic Zebra Proving the Age-Old Debate About Stripes