പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കിഴക്കൻ കിംബർലിയിൽ സ്ഥിതി ചെയ്യുന്ന വജ്രഖനിയാണ് ആർഗിൽ ഖനി. 37 വർഷം പ്രവർത്തിച്ച ഈ ഖനിക്ക് ഒരു സവിശേഷതയുണ്ട്. ലോകത്ത് അപൂർവമായി മാത്രം കാണപ്പെടുന്ന പിങ്ക് വജ്രങ്ങളുടെ 90 ശതമാനവും ഈ ഖനിയിലാണ് ഉൽപാദിപ്പിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കിഴക്കൻ കിംബർലിയിൽ സ്ഥിതി ചെയ്യുന്ന വജ്രഖനിയാണ് ആർഗിൽ ഖനി. 37 വർഷം പ്രവർത്തിച്ച ഈ ഖനിക്ക് ഒരു സവിശേഷതയുണ്ട്. ലോകത്ത് അപൂർവമായി മാത്രം കാണപ്പെടുന്ന പിങ്ക് വജ്രങ്ങളുടെ 90 ശതമാനവും ഈ ഖനിയിലാണ് ഉൽപാദിപ്പിച്ചത്. ഏകദേശം 191 ടൺ പിങ്ക് വജ്രങ്ങളാണ് പ്രവർത്തനകാലയളവിൽ ഈ ഖനി ഉൽപാദിപ്പിച്ചത്. പിൽക്കാലത്ത് പിങ്ക് വജ്രങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഈ ഖനി അടച്ചുപൂട്ടപ്പെട്ടു.

മറ്റു കലർപ്പുകളൊന്നുമില്ലാതെ രാസഘടനയുടെ വ്യത്യാസം കൊണ്ടുമാത്രമാണ് യഥാർഥ പിങ്ക് വജ്രങ്ങൾ രൂപപ്പെടുന്നതെന്ന കാരണമാണ് ഇവയെ അപൂർവമാക്കിയത്. ഒരു കാരറ്റിന് (ഏകദേശം 0.2 ഗ്രാം) 20 ദശലക്ഷം ഡോളറാണ് വിലയെന്നത് ഈ വജ്രങ്ങളുടെ അപൂർവത വെളിവാക്കുന്ന കാര്യമാണ്. ഓസ്‌ട്രേലിയയിലെ ഒരു വിദൂരമേഖലയിൽ ആർഗിൽ തടാകത്തിന്‌റെ കരയിലാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ഡാർവിൻ നഗരത്തിന്‌റെ 550 കിലോമീറ്റർ വടക്കുകിഴക്കായാണ് ഇതിന്‌റെ സ്ഥാനം. റയോ ടിന്റോ എന്ന കമ്പനിയാണ് ഇവിടെ വജ്രഖനനം നടത്തിവന്നത്. പിങ്ക് വജ്രങ്ങൾക്കൊപ്പം വെള്ള, നീല, വയലറ്റ്, ചുവപ്പ് നിറത്തിലുള്ള വജ്രങ്ങളും ഇവിടെ നിന്ന് ഉൽപാദിപ്പിച്ചിരുന്നു.

(Photo: X/ @courtzfowler)
ADVERTISEMENT

ഒലിവിൻ ലാംപ്രോയ്റ്റ് എന്ന പ്രത്യേകയിനം അഗ്നിപർവത ശേഷിപ്പായുള്ള പാറകളാണ് ആർഗിൽ ഖനിയിലുള്ളത്. ഈ പാറകൾ 110 മുതൽ 120 കോടി വർഷങ്ങൾ പഴക്കമുള്ളതാണ്. നൂന എന്ന വൻഭൂഖണ്ഡം (സൂപ്പർകോണ്ടിനെന്റ്) പിളർന്നുമാറിയതാണ് ഈ ഖനിയുടെ പിറവിക്ക് വഴിവച്ചത്. ഇവിടെ ഇത്രയധികം പിങ്ക് വജ്രങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണമായതും ഈ പിളർപ്പ് തന്നെ. പ്രത്യേക താപ, സമ്മർദ സ്ഥിതികളുണ്ടാകുമ്പോഴാണ് പിങ്ക് വജ്രങ്ങൾ ഉടലെടുക്കുന്നത്.

(Photo:X / @giginator_)