ഇണയെ ആകർഷിക്കാൻ ഇടയ്ക്കിടെ നിറംമാറും തവള; ഒരു സീസണിൽ പിറക്കുന്നത് 3000 വാൽമാക്രികൾ
പോളണ്ടിലെ ഒരു വലിയ പ്രകൃതിപരമായ ആകർഷണമാണ് മിലിക്സ് കുളങ്ങൾ. തെക്കുപടിഞ്ഞാറൻ പോളണ്ടിലെ ലോവർ സിലേഷ്യൻ വോയ്വോഡിഷിപ് എന്ന മേഖലയിൽ മിലിക്സ്, സ്മിഗ്രോഡ് പട്ടണങ്ങളുടെ സമീപം സ്ഥിതി ചെയ്യുന്നതാണ് ഈ കുളങ്ങൾ
പോളണ്ടിലെ ഒരു വലിയ പ്രകൃതിപരമായ ആകർഷണമാണ് മിലിക്സ് കുളങ്ങൾ. തെക്കുപടിഞ്ഞാറൻ പോളണ്ടിലെ ലോവർ സിലേഷ്യൻ വോയ്വോഡിഷിപ് എന്ന മേഖലയിൽ മിലിക്സ്, സ്മിഗ്രോഡ് പട്ടണങ്ങളുടെ സമീപം സ്ഥിതി ചെയ്യുന്നതാണ് ഈ കുളങ്ങൾ
പോളണ്ടിലെ ഒരു വലിയ പ്രകൃതിപരമായ ആകർഷണമാണ് മിലിക്സ് കുളങ്ങൾ. തെക്കുപടിഞ്ഞാറൻ പോളണ്ടിലെ ലോവർ സിലേഷ്യൻ വോയ്വോഡിഷിപ് എന്ന മേഖലയിൽ മിലിക്സ്, സ്മിഗ്രോഡ് പട്ടണങ്ങളുടെ സമീപം സ്ഥിതി ചെയ്യുന്നതാണ് ഈ കുളങ്ങൾ
പോളണ്ടിലെ ഒരു വലിയ പ്രകൃതിപരമായ ആകർഷണമാണ് മിലിക്സ് കുളങ്ങൾ. തെക്കുപടിഞ്ഞാറൻ പോളണ്ടിലെ ലോവർ സിലേഷ്യൻ വോയ്വോഡിഷിപ് എന്ന മേഖലയിൽ മിലിക്സ്, സ്മിഗ്രോഡ് പട്ടണങ്ങളുടെ സമീപം സ്ഥിതി ചെയ്യുന്നതാണ് ഈ കുളങ്ങൾ. മൊത്തം 77 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഇവയുണ്ട്. ജലപ്പക്ഷികളുടെ താമസമേഖലയും പ്രജനനമേഖലയുമായതിനാൽ റംസാർ കൺവൻഷൻ എന്ന ഉടമ്പടിപ്രകാരം ഈ കുളം സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്.
ഈ കുളത്തിൽ വിവിധ ജീവികൾ അന്തേവാസികളായുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമായ ഒരു ജീവി ഒരു തവളയാണ്. നിറം മാറാൻ കഴിവുള്ള തവള. മൂർ ഫ്രോഗ്സ് എന്നാണ് ഇവയുടെ പേര്. മിലിക്സ് കുളങ്ങളിൽ പലതിലും ഈ തവളകൾ പെരുകിയ നിലയിലാണ്. യൂറോപ്പിൽ കാണപ്പെടുന്ന തവളവിഭാഗമാണ് മൂർ ഫ്രോഗ്സ്. ഇണകളെ ആകർഷിക്കാനായാണ് ഇവയിലെ ആൺതവളകൾ ഇടയ്ക്കിടെ ശരീരത്തിന്റെ നിറം മാറ്റുന്നത്. മറ്റ് ആൺതവളകളിൽ നിന്നു ശക്തമായ മത്സരം തങ്ങൾക്കുണ്ടാകുന്നുവെന്നു തോന്നിയാൽ ഇവ നിറം മാറി നീലനിറം തേടും. മൂർ ഫ്രോഗ്സിൽ ആൺ തവളകൾക്കു മാത്രമാണ് നിറംമാറാൻ കഴിയുന്നത്.
ഏഴു മീറ്റർ വരെ നീളമുള്ള തവളകളാണ് മൂർഫ്രോഗുകൾ. നിറം മാറാത്ത അവസ്ഥയിൽ ചുവപ്പു കലർന്ന ബ്രൗണാണ് ഇവയുടെ നിറം. ചിലത് ഒലീവ്, ചാര, കടുംമഞ്ഞ നിറങ്ങളിലും കാണാറുണ്ട്. സാധാരണ തവളകളുടേത് പോലെ തന്നെ ഇവയുടെ വയർഭാഗത്തിനും വെളുത്ത നിറമാണ്. റാണാ അർവാലിസ് എന്നാണു മൂർ തവളകളുടെ ശാസ്ത്രീയനാമം.
മാർച്ചിനും ജൂണിനും ഇടയ്ക്കുള്ള സമയത്താണ് ഇവ യൂറോപ്പിൽ നിറം മാറാറുള്ളത്. ശരത്കാലത്ത് ഇവ മാസങ്ങൾ നീണ്ട നിദ്രാവസ്ഥയിലേക്കു കടക്കാറുണ്ട്. വളരെ സവിശേഷമായ ശബ്ദമാണ് ഇവയുടേത്. നീർക്കുമിളകൾ ഉയർന്നു പൊങ്ങുമ്പോഴുള്ള ശബ്ദത്തിനു സമാനമാണിതെന്ന് ജന്തുനിരീക്ഷകർ പറയുന്നു.
ഒരേ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ നൂറുകണക്കിനു തവളകൾ ഒരുമിച്ചു താമസിക്കാറുണ്ട്. ഏഷ്യയിലെ അൾട്ടായ് പർവതനിരകളിലും ഇവ കാണപ്പെടാറുണ്ട്. അതിനാൽ അൾട്ടായ് ബ്രൗൺ ഫ്രോഗ് എന്നും അറിയപ്പെടുന്നു.
ഒച്ചുകളും പ്രാണികളുമാണ് ഇവയുടെ ഇഷ്ടപ്പെട്ട ആഹാരം. ഏതെങ്കിലും ആപത്തിൽ പെട്ടെന്നു തോന്നിയാൽ മൂർ തവളകൾ ചാടിമാറുകയും പുല്ലിലോ മണ്ണിലോ ഒളിച്ചിരിക്കാൻ ശ്രമിക്കുകയും ചെയ്യും. ബീവറുകളാണ് മൂർഫ്രോഗുകളെ പ്രധാനമായും വേട്ടയാടുന്ന ജീവികൾ. ഡ്രാഗൺഫ്ലൈ പോലെയുള്ള ചിലയിനം പ്രാണികൾ ഇവയുടെ വാൽമാക്രികളെ ഭക്ഷിക്കാറുണ്ട്.
ഇണകളാകുന്ന തവളകളിൽ നിന്ന് ഒരു സീസണിൽ 3000 വാൽമാക്രികൾ വരെ പിറക്കാറുണ്ട്.11 വർഷം വരെ ജീവിതകാലവധിയുള്ള മൂർ തവളകൾ ജനിച്ചു മൂന്നു വർഷം പിന്നിടുമ്പോൾ പ്രായപൂർത്തിയെത്തും.