ഊൺമേശയുടെ വലുപ്പമുള്ള പുറന്തോട്! ഇന്ത്യാനയിലെ പിടികിട്ടാ ഭീകരൻ ആമ
1940കളുടെ അവസാനത്തിൽ യുഎസിലെ ഇന്ത്യാനയിലുള്ള ആളുകളെ ഒരു ആമ പേടിപ്പിച്ചിരുന്നു. ഉണ്ടോ ഇല്ലയോ എന്ന് വ്യക്തതയില്ലാത്ത ഒരാമ. ഏകദേശം 230 കിലോ ഭാരവും ഒരു ഊൺമേശയുടെ വിസ്താരമുള്ള തോടും ഇതിനുണ്ടായിരുന്നെന്ന് അന്ന് യുഎസിലെ ഒരു പ്രമുഖ മാസിക റിപ്പോർട്ട് ചെയ്തു

1940കളുടെ അവസാനത്തിൽ യുഎസിലെ ഇന്ത്യാനയിലുള്ള ആളുകളെ ഒരു ആമ പേടിപ്പിച്ചിരുന്നു. ഉണ്ടോ ഇല്ലയോ എന്ന് വ്യക്തതയില്ലാത്ത ഒരാമ. ഏകദേശം 230 കിലോ ഭാരവും ഒരു ഊൺമേശയുടെ വിസ്താരമുള്ള തോടും ഇതിനുണ്ടായിരുന്നെന്ന് അന്ന് യുഎസിലെ ഒരു പ്രമുഖ മാസിക റിപ്പോർട്ട് ചെയ്തു. ഇതോടെ യുഎസ് പൊതുബോധത്തിലേക്ക് ഈ ആമ കടന്നുകയറി. ബീസ്റ്റ് ഓഫ് ബസ്കോ എന്നായിരുന്നു ഇതിന് ആളുകൾ നൽകിയ പേര്. മത്സ്യബന്ധനത്തൊഴിലാളികളായ ചിലർ ഇതിനെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തുവന്നത് അഭ്യൂഹങ്ങൾക്ക് ശക്തിയേറ്റി.
ഇന്ത്യാനയിലെ ചുറുബസ്കോ എന്നയിടത്തിലുള്ള ഫൾക് തടാകത്തിലാണ് ഈ ആമ അധിവസിച്ചതെന്നാണ് കരുതപ്പെട്ടിരുന്നത്. ഓസ്കർ എന്നൊരു പേരും ഇതിനു വന്നു. എന്നാൽ ബസ്കോയിലെ ഭീകരൻ എന്നർഥമുള്ള ബീസ്റ്റ് ഓഫ് ബസ്കോ എന്നുതന്നെയാണ് ഇത് പ്രധാനമായും അറിയപ്പെട്ടത്. എന്നാൽ അഭ്യൂഹങ്ങളും മറ്റും ധാരാളം പ്രചരിച്ചെങ്കിലും ഈ ജീവി എന്താണെന്ന് ഒരു രൂപവും ഇന്നുമില്ല. ക്രിപ്റ്റിഡ് എന്ന വിഭാഗത്തിൽ കുറേ സാങ്കൽപികമോ അല്ലെങ്കിൽ ഉണ്ടെന്ന് തെളിവില്ലാത്തതോ ആയ ജീവികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിലെ നെസ്സി എന്നറിയപ്പെടുന്ന ലോക്നെസ് മോൺസ്റ്റർ, വടക്കേ അമേരിക്കയിലെ ബിഗ്ഫൂട്ട്, ഹിമാലയത്തിലെ യെതി തുടങ്ങിയവ ഇക്കൂട്ടത്തിൽപെടുന്നതാണ്. ക്രിപ്റ്റിഡുകളെപ്പറ്റി വിദഗ്ധർ കൗതുകകരമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. ഒരുപക്ഷേ ഭൂമിയിലുള്ള ചില മൃഗങ്ങളെ ആളുകൾ കണ്ട് തെറ്റിദ്ധരിച്ചതാകാം ക്രിപ്റ്റിഡുകൾ. തടാകത്തിലെ ഒരു മീനോ ജലജീവിയോ ആകാം നെസി, ഒരു കരടിയാകാം ബിഗ്ഫൂട്ട്. ഇതുപോലെ തന്നെ യുഎസിലെ വലുപ്പമേറിയ ആമകളിൽ ഏതെങ്കിലുമൊന്നാകാം ബീസ്റ്റ് ഓഫ് ബസ്കോ എന്നാണ് വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നത്. യുഎസിൽ അലിഗേറ്റർ സ്നാപ്പിങ് ടർട്ടിൽ എന്ന ജല ആമയുണ്ട്.
ശുദ്ധജല സ്രോതസ്സുകളിൽ ജീവിക്കുന്ന ഏറ്റവും വലിയ ആമയാണ് ഇത്. 100 കിലോയോളം ഭാരമുള്ള ഈ ആമയെ ആളുകൾ തെറ്റിദ്ധരിച്ചതാകാം ബീസ്റ്റ് ഓഫ് ബസ്കോ മിത്തിന് വഴിവച്ചതെന്ന് അവർ പറയുന്നു. ഇന്ന് ഭൂമിയിലുള്ള ഏറ്റവും വലിയ ജല ആമ ലെതർബാക്ക് ടർട്ടിൽ എന്ന ജീവിയാണ്. ലെതർബാക്ക് ടർട്ടിലുകൾക്ക് 2.7 മീറ്റർ വരെയൊക്കെ നീളം വയ്ക്കും. ഇവ വംശനാശഭീഷണി നേരിടുന്ന ജീവികളാണ്.