ഇന്ത്യയിൽ കഴുകൻമാർ കുറയുന്നു; 5 ലക്ഷം പേരുടെ മരണത്തിന് കാരണമായി, അതെങ്ങനെ?
ഒരുകാലത്ത് ഇന്ത്യയിൽ വളരെ വ്യാപകമായി കാണപ്പെട്ടിരുന്ന ജീവിയായിരുന്നു വൾചർ അഥവാ കഴുകൻ. എന്നാൽ കഴിഞ്ഞ കണ്ട് ദശകങ്ങളായി ഇന്ത്യയിലെ കഴുകൻമാരുടെ ജനസംഖ്യ കുറയുന്ന അവസ്ഥയിലാണ്. കന്നുകാലികളെ ചികിത്സിക്കാനായി ഉപയോഗിക്കുന്ന മരുന്നാണ് ഇതിനു കാരണമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
ഒരുകാലത്ത് ഇന്ത്യയിൽ വളരെ വ്യാപകമായി കാണപ്പെട്ടിരുന്ന ജീവിയായിരുന്നു വൾചർ അഥവാ കഴുകൻ. എന്നാൽ കഴിഞ്ഞ കണ്ട് ദശകങ്ങളായി ഇന്ത്യയിലെ കഴുകൻമാരുടെ ജനസംഖ്യ കുറയുന്ന അവസ്ഥയിലാണ്. കന്നുകാലികളെ ചികിത്സിക്കാനായി ഉപയോഗിക്കുന്ന മരുന്നാണ് ഇതിനു കാരണമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
ഒരുകാലത്ത് ഇന്ത്യയിൽ വളരെ വ്യാപകമായി കാണപ്പെട്ടിരുന്ന ജീവിയായിരുന്നു വൾചർ അഥവാ കഴുകൻ. എന്നാൽ കഴിഞ്ഞ കണ്ട് ദശകങ്ങളായി ഇന്ത്യയിലെ കഴുകൻമാരുടെ ജനസംഖ്യ കുറയുന്ന അവസ്ഥയിലാണ്. കന്നുകാലികളെ ചികിത്സിക്കാനായി ഉപയോഗിക്കുന്ന മരുന്നാണ് ഇതിനു കാരണമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
ഒരുകാലത്ത് ഇന്ത്യയിൽ വളരെ വ്യാപകമായി കാണപ്പെട്ടിരുന്ന പക്ഷിയായിരുന്നു വൾചർ അഥവാ കഴുകൻ. എന്നാൽ കഴിഞ്ഞ കണ്ട് ദശകങ്ങളായി ഇന്ത്യയിലെ കഴുകൻമാരുടെ എണ്ണം കുറയുന്ന അവസ്ഥയിലാണ്. കന്നുകാലികളെ ചികിത്സിക്കാനായി ഉപയോഗിക്കുന്ന മരുന്നാണ് ഇതിനു കാരണമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഈ മരുന്ന് ഉപയോഗിച്ച പശുക്കളുടെ ശരീരം ഭക്ഷിക്കുന്ന കഴുകൻമാർക്ക് വൃക്ക രോഗങ്ങളുണ്ടാകുകയും അവ ചത്തൊടുങ്ങുകയും ചെയ്തു.
2006ൽ ഈ മരുന്ന് വെറ്ററിനറി ചികിത്സയിൽ നിന്നു മാറ്റിയിരുന്നു. ഇതു കഴുകൻമാരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാക്കി. എന്നാൽ കഴുകൻമാരിലെ 3 സ്പീഷിസുകളിൽ 91 മുതൽ 98 ശതമാനം വരെ നാശം സംഭവിച്ചെന്നാണ് സ്റ്റേറ്റ് ഓഫ് ഇന്ത്യ ബേർഡ്‌സ് റിപ്പോർട്ട് പറയുന്നത്.
സ്‌കാവഞ്ചിങ് ഗണത്തിൽപെട്ട കഴുകൻമാരുടെ എണ്ണം കുറഞ്ഞത് ബാക്ടീരിയകളും മറ്റ് സൂക്ഷ്മാണുക്കളും പടരാൻ ഇടയാക്കുകയും ഇന്ത്യയിൽ അഞ്ച് വർഷത്തിനിടയ്ക്ക് അഞ്ചുലക്ഷത്തോളം പേരുടെ മരണത്തിന് ഇത് ഇടയാക്കിയെന്നും അമേരിക്കൻ ഇക്കണോമിക് അസോസിയേഷൻ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ചത്തൊടുങ്ങിയ മൃഗങ്ങളുടെയും മറ്റും ശരീരങ്ങൾ പ്രകൃതിയിൽ നിന്നു നീക്കം ചെയ്യുന്നതിൽ കഴുകൻ വലിയൊരു റോളാണ് വഹിക്കുന്നത്. കഴുകൻമാരുടെ അഭാവമുണ്ടായാൽ ചത്തുചീയുന്ന മൃഗശരീരങ്ങളിൽ നിന്ന് സൂക്ഷ്മജീവികൾ അതിവേഗം പടരാമെന്നും ഇത് രോഗങ്ങൾക്ക് കാരണമാകാമെന്നും പഠനങ്ങൾ പറയുന്നു.
കഴുകൻമാർ കുറഞ്ഞത് തെരുവുനായ ശല്യവും കൂട്ടി. പേവിഷബാധയ്ക്കുള്ള സാധ്യതയും ഇതു മൂലം വർധിച്ചു. ഇന്ത്യയിലെ കഴുകൻമാരിൽ വൈറ്റ് റംപ്ഡ് വൾചർ, ഇന്ത്യൻ വൾചർ, റെഡ് ഹെഡഡ് വൾചർ എന്നീ പക്ഷികളാണ് വംശനാശഭീഷണി കൂടുതൽ നേരിടുന്നത്.
ഇന്ത്യൻ കഴുകൻമാർ
ജിപ്സ് ഇൻഡികസ് എന്നറിയപ്പെടുന്ന കഴുകനാണ് ഇന്ത്യൻ കഴുകൻമാരിൽ ഏറ്റവും വലിപ്പമുള്ളവ. ചിറക് വിടർത്തിയാൽ ഇവയുടെ ഒരു ഭാഗത്ത് നിന്ന് മറുഭാഗത്തേക്കുള്ള വീതി ഏതാണ്ട്, 1.96 മുതൽ 2.38 മീറ്റർ വരെ വരും. അതേസമയം ഇവയുടെ ശരീരത്തിന്റെ നീളം പരമാവധി വരുന്നത് 85 സെന്റിമീറ്റർ ആണ്. മങ്ങിയ ചാരനിറവും കറുപ്പും ചേർന്ന തൂവലുകൾ ഇടകലർന്നുള്ളവയാണ് ഇഴയുടെ ശരീരം. തല മൊട്ടയടിച്ചത് പോലെയാകും കാണപ്പെടുക. പൊതുവെ കഴുകനെന്ന് പറയുമ്പോൾ മനസ്സിലേക്ക് വരുന്ന ചിത്രവും ഈ ജിപ്സ് ഇൻഡികസിന്റേതാണ്.
തെക്കനേഷ്യയിൽ മിക്ക രാജ്യങ്ങളിലും കാണപ്പെടുന്നവയാണ് ഇന്ത്യൻ കഴുകൻമാരിലെ വ്യത്യസ്ത ഇനങ്ങളെല്ലാം തന്നെ. പ്രത്യേകിച്ചും, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ. ഇത് കൂടാതെ ചില തെക്ക്–കിഴക്കനേഷ്യൻ രാജ്യങ്ങളിലും ഇവയുടെ സാന്നിദ്ധ്യമുണ്ട്. ഭക്ഷണം തേടാൻ ഇവക്ക് പഥ്യം പുൽമേടുകൾ പോലുള്ള തുറന്ന പ്രദേശങ്ങളാണ്. എന്നാൽ കൂടുകൂട്ടുന്നത് ഉയർന്ന പാറക്കെട്ടുകളിലും മലയിടുക്കുകളിലും എല്ലാം ആണ്. ഒരു തവണ മിക്കപ്പോഴും ഒരു മുട്ട മാത്രമാണ് ഇവ ഇടുന്നത്. അത് കൊണ്ടുതന്നെ ഇവയുടെ പ്രത്യുത്പാദന തോത് മറ്റ് പക്ഷികളെ അപേക്ഷിച്ച് കുറവാണ്. നവംബർ മുതൽ മാർച്ച് വരെ നീണ്ട് നിൽക്കുന്ന ഈ കാലത്ത് രണ്ട് ഇണകളും മുട്ടക്ക് കാവലിരിക്കുന്നതും പതിവാണ്. പ്രത്യുത്പാദന നിരക്ക് കുറവായിരുന്നു എങ്കിൽ തന്നെയും ഒരു കാലത്ത് ഇന്ത്യയിലാണ് ഏതാണ്ട് അഞ്ച് കോടിയിലധികം കഴുകൻമാർ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്.
കഴുകൻമാരും മനുഷ്യരുടെ മരണവും
ഡൈക്ലോഫെയിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങിയത് 1994 മുതലാണ്. സാമ്പത്തികശാസ്ത്ര വിദഗ്ദ്ധരായ ഇയാൽ ജി ഫ്രാങ്ക്, ആനന്ദ് സുദർശൻ എന്നിവർ നടത്തിയ പഠനത്തിലാണ് കഴുകന്മാരുടെ എണ്ണവും അവ കുറഞ്ഞ പ്രദേശങ്ങളിൽ മനുഷ്യരുടെ മരണത്തിലുണ്ടായ വർധനവും താരതമ്യം ചെയ്തത്. ഈ പഠനം അനുസരിച്ച് കഴുകൻമാർക്ക് അനുകൂലമായ സാഹചര്യം ഉണ്ടായ പ്രദേശങ്ങളിൽ ഇവയുടെ എണ്ണത്തിൽ കുറവുണ്ടായതോടെ ഇതേ പ്രദേശങ്ങളിൽ മനുഷ്യരുടെ മരണത്തിൽ നാല് ശതമാനം വരെ വർധനവുണ്ടായി എന്നാണ് കണക്കാക്കുന്നത്.
അതുവരെ ഇന്ത്യയിൽ കഴുകൻമാർ ചത്ത ജീവികളുടെ ശരീരങ്ങൾ വേഗത്തിൽ തന്നെ പ്രകൃതിയിൽ നിന്ന് നീക്കം ചെയ്യുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ ഡൈക്ലോഫൈൻ മൂലം കഴുകൻമാർ ചത്തൊടുങ്ങിയതോടെ ജീവികളുടെ അവശിഷ്ടങ്ങൾ കൂടുതൽ കാലം കെട്ടിക്കിടക്കുകയും അത് പല രോഗങ്ങൾക്കും കാരണമാവുകയും ചെയ്തു. കൂടാതെ വലിയ തോതിലുള്ള വായു, ജല മലിനീകരണത്തിനും ജീവികളുടെ ശരീരം ജീർണ്ണിച്ച് കെട്ടി കിടക്കുന്നത് കാരണമായി. ഇതിന് പുറമെ ഈ മാലിന്യത്തെ ആശ്രയിക്കാൻ തുടങ്ങിയ രോഗവാഹികളായ സൂക്ഷ്മജീവികളുടെയും, എലികൾ, നായ്ക്കൾ തുടങ്ങിയവയുടെയും എണ്ണം വർധിക്കുന്നതിലേക്കും കഴുകൻമാരുടെ എണ്ണത്തിലെ കുറവ് വഴിവച്ചു. ഇതും വലിയ തോതിലുള്ള ആരോഗ്യപ്രതിസന്ധി ആളുകളിൽ ഉണ്ടാക്കി.
കഴുകൻമാരുടെ എണ്ണത്തിലുണ്ടായ കുറവ് രാജ്യത്തെ ആരോഗ്യമേഖലയിലുണ്ടാക്കിയ പ്രതിസന്ധിയാണ് ഈ പഠനത്തിൽ പ്രധാനമായും വിശദീകരിക്കുന്നത്. ഏതാണ്ട് അൻപത് കോടിയോളം കന്നുകാലികളുള്ള രാജ്യമാണ് ഇന്ത്യ. ഇത്രയധികം ജീവികൾ ഉള്ള സമൂഹത്തിൽ ഇവ ചത്ത ശേഷം അവയുടെ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇവിടെയാണ് കഴുകൻമാർ സജീവമായിരുന്ന കാലത്ത് അവ സമൂഹത്തിൽ വഹിച്ചിരുന്ന നിർണായകമായ പങ്ക് വ്യക്തമാകുന്നത്.
കൂടാതെ എങ്ങനെയാണ് പ്രകൃതി മനുഷ്യരുമായും മറ്റ് ഓരോ ജീവജാലങ്ങളുമായി ഇഴുകി ചേർന്നിരിക്കുന്നത് എന്നും, ഓരോ ജീവിയും എങ്ങനെയാണ് പ്രകൃതിയിലും ഭാഗവാക്കാകുന്നത് എന്നും ഈ പഠനം തെളിവാകുന്നു. അതുകൊണ്ട് തന്നെയാ ജൈവവൈവിദ്ധ്യത്തിലുണ്ടാകുന്ന ഓരോ കുറവുകളും, വൈകാതെ തന്നെ നേരിട്ട് മനുഷ്യനുൾപ്പടെയുള്ള മറ്റ് ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്നത്. ജൈവസമ്പത്ത് സംരക്ഷിക്കുന്നതിലും, പ്രകൃതി സംരക്ഷണത്തിലും കൂടുതൽ ശ്രദ്ധചെലുത്താൻ ഈ പഠനം കാരണമാകുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.