ഏറ്റവും ഉയരം കൂടിയ മലകളില്‍ ഒന്നായ വാവുള്‍മലയുടെയും വെള്ളരിമലയുടെയും തുടര്‍ച്ചയായ, 30 ഡിഗ്രിയിലധികം ചെരിവുള്ള ഒരു ഭൂപ്രദേശം ആണ് പുത്തുമല. ഇവിടുെത്ത സ്വാഭാവിക ആവാസവ്യവസ്ഥ നിരവധി നീര്‍ച്ചാലുകള്‍ ഉത്ഭവിക്കുന്ന നിത്യഹരിത വനങ്ങള്‍ ആയിരുന്നു.

ഏറ്റവും ഉയരം കൂടിയ മലകളില്‍ ഒന്നായ വാവുള്‍മലയുടെയും വെള്ളരിമലയുടെയും തുടര്‍ച്ചയായ, 30 ഡിഗ്രിയിലധികം ചെരിവുള്ള ഒരു ഭൂപ്രദേശം ആണ് പുത്തുമല. ഇവിടുെത്ത സ്വാഭാവിക ആവാസവ്യവസ്ഥ നിരവധി നീര്‍ച്ചാലുകള്‍ ഉത്ഭവിക്കുന്ന നിത്യഹരിത വനങ്ങള്‍ ആയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും ഉയരം കൂടിയ മലകളില്‍ ഒന്നായ വാവുള്‍മലയുടെയും വെള്ളരിമലയുടെയും തുടര്‍ച്ചയായ, 30 ഡിഗ്രിയിലധികം ചെരിവുള്ള ഒരു ഭൂപ്രദേശം ആണ് പുത്തുമല. ഇവിടുെത്ത സ്വാഭാവിക ആവാസവ്യവസ്ഥ നിരവധി നീര്‍ച്ചാലുകള്‍ ഉത്ഭവിക്കുന്ന നിത്യഹരിത വനങ്ങള്‍ ആയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും ഉയരം കൂടിയ മലകളില്‍ ഒന്നായ വാവുള്‍മലയുടെയും വെള്ളരിമലയുടെയും തുടര്‍ച്ചയായ, 30 ഡിഗ്രിയിലധികം ചെരിവുള്ള ഒരു ഭൂപ്രദേശം ആണ് പുത്തുമല. ഇവിടുെത്ത സ്വാഭാവിക ആവാസവ്യവസ്ഥ നിരവധി നീര്‍ച്ചാലുകള്‍ ഉത്ഭവിക്കുന്ന നിത്യഹരിത വനങ്ങള്‍ ആയിരുന്നു. അതിനും മുകളിലെ മലത്തലപ്പുകള്‍  ഇപ്പോഴും പശ്ചിമഘട്ടത്തിലെ തന്നെ ഏറ്റവും ജൈവവൈവിധ്യ സമ്പുഷ്ടമായ നിത്യഹരിത വനങ്ങളടങ്ങുന്ന തൊള്ളായിരം വന മേഖലയാണ്. പുത്തുമല ദുരന്തത്തിനു പിന്നിൽ മനുഷ്യന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ഹ്യൂ സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2020ലാണ് പഠനം പ്രസിദ്ധീകരിച്ചത്.

പുത്തുമലയില്‍ ഉരുള്‍ പൊട്ടിയത് 2019 ഓഗസ്റ്റ് എട്ടാം തിയതിയാണ്. ഉരുള്‍പൊട്ടലിന്‍റെ പ്രഭവ കേന്ദ്രം തൊള്ളയിരം മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന വനപ്രദേശമാണ്. ഈ വനമേഖലയുടെ തുടര്‍ച്ചയായിട്ടുള്ള കൃഷിഭൂമി പ്രധാനമായും ഏലം കൃഷി നടക്കുന്ന പ്രദേശങ്ങള്‍ ആണ്. ചില റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 1970 മുതല്‍ വന ആവാസവ്യവസ്ഥയെ മാറ്റിക്കൊണ്ടുള്ള ഏല കൃഷിയാണ് ഈ പ്രദേശത്തുള്ളത്. 1984 ല്‍ വൻതോതിലുള്ള അനധികൃത മരം വെട്ടല്‍ പുത്തുമലയുള്‍െപ്പടുന്ന തൊള്ളായിരം വനമേഖലയില്‍ ഉണ്ടായിട്ടുണ്ട്. പ്രഭവകേന്ദ്രത്തിനു താഴെ ഏലകൃഷിക്കുവേണ്ടി ജെസിബി ഉപയോഗിച്ച് ഏക്കറുകളോളം ഭൂമി ഇളക്കുകയും കുഴികള്‍ ഉണ്ടാക്കുകയും നീര്‍ചാലുകളുടെ സ്വാഭാവിക ഒഴുക്കിന് മാറ്റം വരുത്തുകയും തടസപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

തുടര്‍ച്ചയായ 32 മണിക്കൂറില്‍ 800 മില്ലി മീറ്ററില്‍ അധികം മഴ പെയ്തപ്പോള്‍, സ്വാഭാവിക വനം ആയി നിലനിന്നിരുന്ന മലത്തലപ്പുകളിലെ സസ്യജാലങ്ങള്‍ സ്വീകരിച്ച് മണ്ണിലേക്കിറക്കിയ ജലത്തിന്റെ ഭാരം താങ്ങാൻ താഴെയുള്ള ഇളക്കം തട്ടിയ ഭൂമിക്കു കഴിയാതെ വരികയും ദുര്‍ബലമായ മണ്ണ് പാറകളില്‍ നിന്നും അടര്‍ന്നു താഴേക്ക് പതിക്കുകയുമാണ് ഉണ്ടായത്. വെള്ളം സംഭരിച്ചു നിര്‍ത്തുവാനുള്ള ശേഷി നഷ്ടപ്പെട്ട തൊട്ടു താഴെയുള്ള കൃഷി ഭൂമി താഴേക്ക് അടര്‍ന്നിറങ്ങിയതാണ് ഈ ദുരന്തത്തിന്‍റ യഥാർഥ കാരണം. തുടര്‍ന്ന് താഴോട്ട് മനുഷ്യരുടെ ഇടപെടല്‍ പാടില്ലാത്തത്ര ചെരിവുള്ള ഈ ഭൂപ്രദേശത്തു നിര്‍മിച്ച വീടുകളും മറ്റു കെട്ടിടങ്ങളും രണ്ടു കിലോമീറ്ററോളം ദൂരേത്തക്ക് ഒലിച്ചിറങ്ങി, താരതമ്യേന താഴ്ന്ന പ്രദേശങ്ങളിലേക്ക് കൂടി അപകടം വ്യാപിച്ചു. തുടക്കത്തില്‍ വനപ്രദേശത്തു നിന്നും ആരംഭിച്ച ഒരു ചെറിയ ഭൂഭാഗത്തിന്‍റെ തെന്നിമാറല്‍ പിന്നീട് വലിയ രണ്ടു കുന്നുകളെ കൂട്ടിച്ചേര്‍ത്തു അതിശക്തിയായി താഴേക്കൊഴുകി വരികയായിരുന്നു. ഒലിച്ചു പോയ വീടുകളെല്ലാം തന്നെ രണ്ടു മലകള്‍ക്കിടയിലുള്ള നീര്‍ച്ചാലിനു സമീപമായിരുന്നു.

പുത്തുമല ദുരന്തത്തിൽ 17 പേരാണ് മരിച്ചത്. പുത്തുമലയിലെ ദുരന്തഭൂമിയുടെ ഇപ്പോഴത്തെ കാഴ്ച.

18 മുതല്‍ 30 ഡിഗ്രിയിലധികം ചെരിവുള്ള പ്രദേശങ്ങളാണ് ഉരുള്‍പൊട്ടലില്‍പെട്ടിട്ടുള്ളത്. പുത്തുമലയുടെ മറുഭാഗത്തും അതിശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് ഏലത്തോട്ടമായിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. മനുഷ്യരുടെ ഇടപെടലുകള്‍ ഇല്ലാത്ത 30 ഡിഗ്രിയില്‍ അധികം ചെരിവുള്ള വനപ്രദേശങ്ങളിലും ഇത്തരത്തിലുള്ള മഴ ഉരുള്‍ പൊട്ടലിനു കാരണമായിട്ടുണ്ട്. വെള്ളരിമലയുടെ തെക്കൻ ചരിവിലുള്ള ചാലിയാറിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ 2019 ലെ അതിതീവ്ര മഴയില്‍ നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇത് കൂടുതലായും സംഭവിച്ചത് സ്വാഭാവികമായി വലിയമരങ്ങളുടെ സാന്നിധ്യം കുറഞ്ഞ, മലത്തലപ്പുകളില്‍ പാറക്കെട്ടുകള്‍ ഉള്ള ഇടങ്ങളിലാണ്. തുടര്‍ന്ന് സ്വാഭാവിക വനങ്ങള്‍ നിറഞ്ഞ മലഞ്ചെരിവുകള്‍ ഉള്ള പ്രദേശങ്ങിലേക്ക് ഈ ഉരുള്‍പൊട്ടലുകള്‍ വ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

English Summary:

Puthumala Landslide 2019: Human Interference in Evergreen Forests Led to Disaster, Reveals Study