കൂട് വൃത്തിയാക്കുന്നതിനിടെ മൂന്ന് സിംഹങ്ങളുടെ ആക്രമണം; ജീവനക്കാരിക്ക് ദാരുണാന്ത്യം
യൂറോപ്പിലെ ഏറ്റവും വലിയ സിംഹങ്ങളുടെ പ്രജനനകേന്ദ്രമായ ടൈഗൻ സഫാരി പാർക്കിൽ, സൂക്ഷിപ്പുകാരിയെ സിംഹങ്ങൾ ആക്രമിച്ചുകൊലപ്പെടുത്തി. ചീഫ് സൂ കീപ്പർ ലിയോകാഡിയ പെരെവലോവയെയാണ് മൂന്നുസിംഹങ്ങൾ കടിച്ചുകൊന്നത്

യൂറോപ്പിലെ ഏറ്റവും വലിയ സിംഹങ്ങളുടെ പ്രജനനകേന്ദ്രമായ ടൈഗൻ സഫാരി പാർക്കിൽ, സൂക്ഷിപ്പുകാരിയെ സിംഹങ്ങൾ ആക്രമിച്ചുകൊലപ്പെടുത്തി. ചീഫ് സൂ കീപ്പർ ലിയോകാഡിയ പെരെവലോവയെയാണ് മൂന്നുസിംഹങ്ങൾ കടിച്ചുകൊന്നത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. 17 വർഷമായി ഇവർ പാർക്കിൽ ജോലി ചെയ്തുവരികയായിരുന്നു.
കൂട് വൃത്തിയാക്കുമ്പോൾ സിംഹങ്ങൾ നിന്നിരുന്ന ഭാഗത്തെ വാതിൽ അടയ്ക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് എങ്ങനെ സംഭവിച്ചുവെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റഷ്യയുടെ കീഴിലുള്ള ക്രിമിയൻ ഉപദ്വീപിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇത് 2014വരെ യുക്രെയ്ന്റെ ഭാഗമായിരുന്നു. നിലവിൽ 80 സിംഹങ്ങളും അമ്പതിലധികം കടുവകളും ഇവിടെയുണ്ട്.